• HOME
  • »
  • NEWS
  • »
  • kerala
  • »
  • കെഎൽഎഫിൽ അവഗണന; കവി എസ് ജോസഫ് കേരള സാഹിത്യ അക്കാദമി അംഗത്വം രാജിവെച്ചു; പരിഹാസ്യമെന്ന് അശോകൻ ചെരിവിൽ

കെഎൽഎഫിൽ അവഗണന; കവി എസ് ജോസഫ് കേരള സാഹിത്യ അക്കാദമി അംഗത്വം രാജിവെച്ചു; പരിഹാസ്യമെന്ന് അശോകൻ ചെരിവിൽ

കേരള സാഹിത്യ അക്കാദമി മെമ്പർ സ്ഥാനം രാജിവെച്ച വിവരം അറിയിച്ചു കൊള്ളുന്നു' എന്നാണ് ജോസഫ് ഫേസ്ബുക്കിൽ കുറിച്ചത്

  • Share this:

    കൊച്ചി: കവി എസ് ജോസഫ് കേരള സാഹിത്യ അക്കാദമി അംഗത്വം രാജിവെച്ചു. സമൂഹ മാധ്യമങ്ങളിലൂടെയാണ് ജോസഫ് രാജിക്കാര്യം അറിയിച്ചത്. സാഹിത്യോത്സവത്തിൽ നിന്ന് പിൻവാങ്ങുകയാണെന്ന് ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു. ‘കേരള സാഹിത്യ അക്കാദമി മെമ്പർ സ്ഥാനം രാജിവെച്ച വിവരം അറിയിച്ചു കൊള്ളുന്നു’ എന്നാണ് ജോസഫ് ഫേസ്ബുക്കിൽ കുറിച്ചത്.

    KLF ന്റെ ഡയറക്ടർ സച്ചിമാഷ് ആയിട്ടും കഴിഞ്ഞ മൂന്ന് ഫെസ്റ്റിവലുകളിലായി , ഓൺലൈൻ ഫെസ്റ്റിവൽ ഉൾപ്പെടെ , എന്നെ KLF ൽ വിളിച്ചിട്ടില്ല എന്ന് ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു. കേരളത്തിലുള്ള മിക്കവാറും കവികൾ പങ്കെടുക്കുന്ന KLF ൽ സാഹിത്യ അക്കാദമി അവാർഡും ഓടക്കുഴൽ അവാർഡും തിരുവനന്തപുരം പുസ്തകമേള പുരസ്കാരവും കനകശ്രീ അവാർഡും മൂടാടി ദാമോദരൻ പുരസ്കാരവും ലഭിച്ച എന്നോടുള്ള അവഗണനയോടുള്ള പ്രതികരണമാണ് ഈ രാജി എന്നും മറ്റൊരു കുറിപ്പിൽ അദ്ദേഹം വിശദമാക്കുന്നു.

    അതേസമയം ജോസഫിന്റെ രാജിയിൽ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരാണ് രംഗത്ത് വരുന്നത്. എന്നാൽ ജോസഫിൻ്റെ കേരള സാഹിത്യ അക്കാദമിയിൽ നിന്നുള്ള രാജിയുടെ കാരണം അങ്ങേയറ്റം പരിഹാസ്യമായിപ്പോയി എന്നാണ് കേരള സാഹിത്യ അക്കാദമിയുടെ  വൈസ് പ്രസിഡന്റായ അശോകൻ ചെരുവിലിന്റെ പ്രതികരണം.

    കവികൾ ഇത്രക്കും വിവേകശൂന്യരായി സ്വയം പ്രഖ്യാപിക്കരുതെന്നാണ് ഒരു കാവ്യാസ്വാദകൻ എന്ന നിലയിൽ പറയാനുള്ളതെന്നും തന്റെ ഫേസ്ബുക്ക് കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി.

    Published by:Vishnupriya S
    First published: