വിരമിച്ച നായ്ക്കൾക്ക് വിശ്രമ കേന്ദ്രം; ബെഹ്റയ്ക്ക് അഭിനന്ദനവുമായി സുഗതകുമാരി
നീണ്ടകാലം നമ്മെ സേവിച്ച നായ്ക്കളെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്ന് ടീച്ചർ കത്തിൽ വ്യക്തമാക്കുന്നു.
news18
Updated: June 8, 2019, 4:09 PM IST

sugatha kumari
- News18
- Last Updated: June 8, 2019, 4:09 PM IST
തിരുവനന്തപുരം: പൊലീസിൽ സേവനമനുഷ്ഠിച്ച് വിരമിച്ച നായകൾക്ക് വിശ്രമകേന്ദ്രം അനുവദിച്ചതിന് ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് നന്ദി അറിയിച്ച് കവയിത്രിയും സാമൂഹ്യ പ്രവർത്തകയുമായ സുഗതകുമാരി. ബെഹ്റയ്ക്ക് അയച്ച കത്തില്‍ വിരമിച്ച നായക്കളെ സംരക്ഷിക്കാനുള്ള തീരുമാനത്തെ ടീച്ചർ അഭിനന്ദിച്ചിട്ടുമുണ്ട്.
also read: ആഹാരത്തിന് പകരമായി സെക്സ്; ഈ പഴംതീനി വവ്വാലുകൾ ഒരു സംഭവമാട്ടാ! നീണ്ടകാലം നമ്മെ സേവിച്ച നായ്ക്കളെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്ന് ടീച്ചർ കത്തിൽ വ്യക്തമാക്കുന്നു. ഇങ്ങനെയൊരു കാര്യം താൻ നേരത്തെ പറഞ്ഞിരുന്നതാണെന്നും ടീച്ചർ കത്തിൽ പറയുന്നു. ഈ നന്മ നിറഞ്ഞ പ്രവൃത്തിയെ ദൈവം അനുഗ്രഹിക്കുമെന്നും ടീച്ചർ വ്യക്തമാക്കിയിട്ടുണ്ട്.
തൃശൂർ രാമവര്‍മപുരം പൊലീസ് അക്കാദമിയിലാണ് വിരമിച്ച നായ്ക്കൾക്ക് വിശ്രമ കേന്ദ്രം ഒരുക്കിയിരിക്കുന്നത്. മൂന്ന് മുറിയുള്ള കൂട്, രണ്ട് നേരം മുട്ടയും മാംസവും ഉൾപ്പെടെയുള്ള ഭക്ഷണം, ഒഴിവുനേരം ചെലവഴിക്കാൻ ടിവിയും കളിപ്പാട്ടങ്ങളും തുടങ്ങിയ സൗകര്യങ്ങളോട് കൂടിയതാണ് വിരമിച്ച നായ്ക്കൾക്കുള്ള വിശ്രമകേന്ദ്രം.
also read: ആഹാരത്തിന് പകരമായി സെക്സ്; ഈ പഴംതീനി വവ്വാലുകൾ ഒരു സംഭവമാട്ടാ!