HOME /NEWS /Kerala / 'സുഗതകുമാരിയുടെ വീടുവിറ്റത് സര്‍ക്കാര്‍ അറിയാതെ; ബന്ധുക്കള്‍ക്ക് താല്‍പര്യമില്ലെങ്കില്‍ എന്ത് ചെയ്യാനാകും?' മന്ത്രി സജി ചെറിയാന്‍

'സുഗതകുമാരിയുടെ വീടുവിറ്റത് സര്‍ക്കാര്‍ അറിയാതെ; ബന്ധുക്കള്‍ക്ക് താല്‍പര്യമില്ലെങ്കില്‍ എന്ത് ചെയ്യാനാകും?' മന്ത്രി സജി ചെറിയാന്‍

വീടുവില്‍ക്കുന്ന വിവരം ബന്ധുക്കൾക്ക് സർക്കാരിനെ  അറിയിക്കാമായിരുന്നു. വീട്  കൈമാറാന്‍ തയാറാല്‍ ഇപ്പോഴും ഏറ്റെടുക്കാൻ സര്‍ക്കാര്‍ തയ്യാറാണ് മന്ത്രി വ്യക്തമാക്കി

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram [Trivandrum]
  • Share this:

    തിരുവനന്തപുരം: അന്തരിച്ച കവയത്രി സുഗതകുമാരിയുടെ ‘വരദ’ എന്ന വീട് വിറ്റ സംഭവത്തില്‍ പ്രതികരിച്ച് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. സർക്കാരുമായി ആലോചിക്കാതെയാണ് മക്കൾ വീട് വിറ്റതെന്ന് സജി ചെറിയാൻ പറഞ്ഞു. വീടുവില്‍ക്കുന്ന വിവരം ബന്ധുക്കൾക്ക് സർക്കാരിനെ  അറിയിക്കാമായിരുന്നു. വീട്  കൈമാറാന്‍ തയാറാല്‍ ഇപ്പോഴും ഏറ്റെടുക്കാൻ സര്‍ക്കാര്‍ തയ്യാറാണ് മന്ത്രി വ്യക്തമാക്കി. സുഗതകുമാരിയുടെ സ്മരണക്കായി സ്മൃതി വനമാണ് സർക്കാർ സ്മാരകമായി ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    സുഗതകുമാരിയുടെ വീട് വില്‍ക്കുന്ന കാര്യം ബന്ധുക്കള്‍ക്ക് സര്‍ക്കാരിനെ അറിയിക്കാമായിരുന്നു. ബന്ധുക്കള്‍ക്ക് താല്പര്യമില്ലാതെ സര്‍ക്കാരിന് എന്ത് ചെയ്യാനാകുമെന്നും മന്ത്രി ചോദിച്ചു.

    ഒരു സ്മാരകം പണിയാന്‍ സുഗതകുമാരി താത്പര്യം കാണിച്ചിരുന്നില്ല. സ്മൃതി വനമാണ് സര്‍ക്കാര്‍ സ്മാരകമായി ഉദ്ദേശിക്കുന്നത്. സുഗതകുമാരിക്ക് സ്മാരകം പണിയാന്‍ ടി പത്മനാഭന്‍ കത്ത് നല്‍കിയിരുന്നു. ഇതിന് ഭൂമി ഏറ്റെടുക്കാന്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    First published:

    Tags: Minister Saji Cherian, Sugathakumari