• HOME
  • »
  • NEWS
  • »
  • kerala
  • »
  • Idukki | ഇടുക്കിയ്ക്ക് മീന്‍ പേടി; വലവീശി ഭക്ഷ്യസുരക്ഷാ വകുപ്പ്; നാലു ദിവസത്തിനിടെ പിടിച്ചെടുത്തത് 65 കിലോ ചീഞ്ഞമീന്‍

Idukki | ഇടുക്കിയ്ക്ക് മീന്‍ പേടി; വലവീശി ഭക്ഷ്യസുരക്ഷാ വകുപ്പ്; നാലു ദിവസത്തിനിടെ പിടിച്ചെടുത്തത് 65 കിലോ ചീഞ്ഞമീന്‍

ജില്ലയില്‍ പലയിടത്തു നിന്നും ചീഞ്ഞ മീനുകള്‍ പിടിച്ചു. കഴിഞ്ഞ നാലു ദിവസത്തിനിടെ 65 കിലോ മീനാണ് നശിപ്പിച്ചത്.

  • Share this:
    തൊടുപുഴ: ഇടുക്കിയില്‍(Idukki) പച്ചമീന്‍ കഴിക്കുന്നവര്‍ക്ക് തുടര്‍ച്ചയായി ഭക്ഷ്യവിഷബാധയുണ്ടാകുന്നതില്‍(Food Poison) ആശങ്കയേറുന്നു. ഒരാഴ്ച മുന്‍പാണ് പച്ചമീന്‍(Fish) കഴിച്ച് വിദ്യാര്‍ഥികളുള്‍പ്പെടെ ആശുപത്രിയിലാകുകയും പൂച്ചകള്‍ ചാകുകയും ചെയ്തത്. ഈ സാഹചര്യത്തില്‍ ജില്ലയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കര്‍ശനമാക്കി.

    തൂക്കുപാലം മേഖലയില്‍ മീന്‍ കഴിച്ച വിദ്യാര്‍ഥികള്‍ വയറുവേദനയെത്തുടര്‍ന്ന് ചികിത്സ തേടിയതോടെ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചിരുന്നു. ജില്ലയില്‍ പലയിടത്തു നിന്നും ചീഞ്ഞ മീനുകള്‍ പിടിച്ചു. കഴിഞ്ഞ നാലു ദിവസത്തിനിടെ 65 കിലോ മീനാണ് നശിപ്പിച്ചത്. 41 ഇടങ്ങളില്‍ പരിശോധന നടത്തി. 31 സാംപിളുകള്‍ പരിശോധനയ്ക്കായി കാക്കനാട്ടേയ്ക്ക് അയച്ചു.

    തമിഴ്‌നാട്ടില്‍ നിന്നാണ് ഇടുക്കിയിലേക്ക് കൂടുതല്‍ മീനെത്തുന്നത്. കേടാകാതിരിക്കാന്‍ മീനില്‍ ചേര്‍ക്കുന്ന രാസവസ്തുക്കളാണ് വില്ലനെന്ന് സംശയിക്കുന്നു. രാസവസ്തുക്കളാണ് ഭക്ഷ്യവിഷബാധക്ക് കാരണമെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രാഥമിക വിലയിരുത്തല്‍.

    Also Read-Veena George| മീനിലെ മായം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ പരിശോധന ശക്തമാക്കാന്‍ മന്ത്രി വീണാ ജോര്‍ജിന്റെ നിർദേശം

    വിപണന കേന്ദ്രങ്ങളിലും ഹോട്ടലുകളിലും പരിശോധന നടത്തുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞദിവസം വീട്ടമ്മ പച്ചമീന്‍ കഴിച്ച് ആശുപത്രിയിലായിരുന്നു. തോവാളപ്പടി വല്യാറച്ചിറ പുഷ്പവല്ലി(60) ആണ് മീന്‍ കഴിച്ചതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യമുണ്ടായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.

    മീന്‍ കഴിച്ചതിന് പിന്നാലെ പരവേശവും തലയില്‍ പെരിപ്പും ഉണ്ടായി. നടക്കാന്‍ പറ്റാതെ വന്നതോടെ വീടിന്റെ ഭിത്തിയില്‍ പിടിച്ച് നിരങ്ങി സമീപത്തെ വീട്ടിലെത്തി കാര്യം പറഞ്ഞു. ഉടനെ തന്നെ ഇവര്‍ പുഷ്പവല്ലിയെ ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയിലെത്താന്‍ വൈകിയതോടെ പുഷ്പവല്ലിയുടെ നഖങ്ങളിലടക്കം നീലനിറം വ്യാപിച്ചു.

    Also Read-Fish Fry | പൊരിച്ച മീന്‍ കഴിച്ച വീട്ടമ്മ ഗുരുതരാവസ്ഥയില്‍; നഖങ്ങളില്‍ നീലനിറം

    കഴിഞ്ഞ ദിവസം, വാഹനത്തില്‍ കൊണ്ടുവന്ന കേര മീന്‍ പുഷ്പവല്ലി വാങ്ങിയിരുന്നു. അയല്‍വാസികളും മീന്‍ വാങ്ങിയെങ്കിലും പുഷ്പവല്ലിയ്ക്ക അസ്വസ്ഥ അനുഭവപെട്ടതിനാല്‍ ഉപയോഗിക്കാതെ കളഞ്ഞു.

    അതേസമയം സംസ്ഥാനത്ത് ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന പേരില്‍ ക്യാമ്പയിന്‍ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.. ഇതിന്റെ ഭാഗമായി മീനിലെ മായം കണ്ടെത്താനായി 'ഓപ്പറേഷന്‍ മത്സ്യ'ആവിഷ്‌ക്കരിച്ചു.

    Also Read-Operation Matsya | മീനിലെ മായം കണ്ടെത്താന്‍ 'ഓപ്പറേഷന്‍ മത്സ്യ'; ഭക്ഷ്യ പരിശോധനാ റെയ്ഡുകള്‍ ശക്തമാക്കും

    സുരക്ഷിതമായ ഭക്ഷണം ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം. ഭക്ഷ്യ വസ്തുക്കളിലെ മായം കണ്ടെത്താന്‍ എല്ലാ ജില്ലകളിലും റെയ്ഡുകള്‍ ശക്തമാക്കി പരിശോധനകള്‍ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
    Published by:Jayesh Krishnan
    First published: