HOME » NEWS » Kerala » POLICE ACTION IN SABARIMALA FEATURE IN HUGE FLEXBOARDS IN PANDALAM

ശബരിമലയിലെ പൊലീസ് നടപടി ഉയർത്തി പന്തളത്ത്​ കൂ​റ്റ​ൻ ഫ്ല​ക്സു​ക​ൾ; അയ്യപ്പ ഭക്തരുടെ കുടുംബ സംഗമവുമായി ഹൈന്ദവ സംഘടനകള്‍

ശബരിമല കര്‍മ്മസമിതി, ഹിന്ദുഐക്യവേദി എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ 20 മുതല്‍ 27 വരെയാണ് അയ്യപ്പഭക്ത സംഗമങ്ങള്‍.

News18 Malayalam | news18-malayalam
Updated: March 19, 2021, 2:37 PM IST
ശബരിമലയിലെ പൊലീസ് നടപടി ഉയർത്തി പന്തളത്ത്​ കൂ​റ്റ​ൻ ഫ്ല​ക്സു​ക​ൾ; അയ്യപ്പ ഭക്തരുടെ കുടുംബ സംഗമവുമായി ഹൈന്ദവ സംഘടനകള്‍
News18Malayalam
  • Share this:
ശ​ബ​രി​മ​ല ക​ർ​മ​സ​മി​തി​യു​ടെ പേ​രി​ൽ ഹി​ന്ദു​വേ​ട്ട​യെ​ന്ന് പ്ര​തി​പാ​ദി​ക്കു​ന്ന കൂ​റ്റ​ൻ ഫ്ല​ക്സു​ക​ൾ പന്തളത്തിന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. മ​റ​ക്ക​രു​ത്, മ​ണ്ഡ​ല​കാ​ല​ത്ത് ആ​രാ​യി​രു​ന്നു ന​മു​ക്കൊ​പ്പം എ​ന്ന ത​ല​ക്കെ​ട്ടും രേ​ഖ​പ്പെ​ടു​ത്തി​യ ഫ്ലെ​ക്സി​ൽ ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡന്റ് കെ. ​സു​രേ​ന്ദ്രന്റെ വി​വി​ധ ഭാ​വ​ത്തി​ലു​ള്ള ഫോ​ട്ടോ​ക​ളും ശ​ബ​രി​മ​ല പ്ര​ക്ഷോ​ഭ​വു​മാ​യി ബന്ധ​പ്പെ​ട്ട വാ​ർ​ത്ത​ക​ളും നി​റ​ഞ്ഞു​നി​ൽ​ക്കു​ന്നു. കൂ​ടാ​തെ പൊ​ലീ​സ് ഭീ​ക​ര​ത​യി​ലും ഇ​രു​മു​ടി​ക്കെ​ട്ട് കൈ​വി​ടാ​തെ ശ​ശി​ക​ല​യെ​ന്നും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഇതിനിടെ, ശബരിമലയില്‍ ഇടതു സര്‍ക്കാര്‍ നടത്തിയ ആചാര ലംഘനത്തിനെതിരെ പ്രതികരിച്ചതിന് കേസെടുക്കപ്പെട്ട അയ്യപ്പഭക്തരുടെ കുടുംബങ്ങളുടെ സംഗമം സംഘടിപ്പിക്കാനൊരുങ്ങുകയാണ് ഹൈന്ദവ സംഘടനകൾ. ശബരിമല കര്‍മ്മസമിതി, ഹിന്ദുഐക്യവേദി എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ 20 മുതല്‍ 27 വരെയാണ് അയ്യപ്പഭക്ത സംഗമങ്ങള്‍. മുഴുവന്‍ ജില്ലകളിയിലെയും തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിലാണ് സംഗമമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ എസ് ബിജു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Also Read- പുന്നപ്ര- വയലാര്‍ രക്ഷസാക്ഷി സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി ആലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ഥി

നാമജപം നടത്തി പ്രതിഷേധിച്ച അയ്യപ്പഭക്തരെ കള്ളക്കേസില്‍ കുടുക്കിയും മര്‍ദനമുറകള്‍ അഴിച്ചുവിട്ടും ജാമ്യമില്ലാ വകുപ്പ് ചുമത്തി ജയിലിലടച്ചും പീഡിപ്പിക്കുകയായിരുന്നു. ഹൈക്കോടതി പറഞ്ഞിട്ടുപോലും അനുസരിക്കാത്ത, ക്രിമിനലുകളായ ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം ശബരിമലയില്‍ ഭക്തര്‍ക്കുമേല്‍ അക്രമം അഴിച്ചുവിട്ടു. 16000ത്തിലധികം കേസുകളിലായി 57,000 ത്തിലധികം ഭക്തര്‍ക്കെതിരെ ക്രിമിനല്‍ക്കുറ്റം ചുമത്തി കേസെടുത്തു. നാല് കോടിയിലധികം രൂപ പിഴയായി കെട്ടിവെച്ചതിനു ശേഷമാണ് ഭക്തര്‍ക്ക് കോടതികളില്‍ നിന്ന് ജാമ്യം ലഭിച്ചത്. മുന്‍ ഡിജിപി സെന്‍കുമാര്‍, മുന്‍ വൈസ് ചാന്‍സലര്‍ ഡോ.കെ.എസ്. രാധാകൃഷണന്‍, ശബരിമല കര്‍മ്മസമിതി ദേശീയ ജനറല്‍ സെകട്ടറി എസ്.ജെ.ആര്‍. കുമാര്‍, ഹിന്ദുഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ കെ.പി. ശശികല  എന്നിവര്‍ക്കെതിരെ ആയിരത്തിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്നും ഹിന്ദു ഐക്യവേദി ചൂണ്ടിക്കാട്ടി.

Also Read- തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് ബംഗാളിലെ ബിജെപി 'സ്ഥാനാർഥി'

മാര്‍ച്ച് 20ന് വൈകിട്ട് നാലിന് തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ അയ്യപ്പഭക്ത സംഗമത്തോടെയാണ് സംഗമങ്ങള്‍ തുടങ്ങുക. 21ന് രാവിലെ ഒന്‍പതിന് കൊല്ലം, വൈകിട്ട് നാലിന് കോട്ടയം. 22ന് രാവിലെ 10ന് ഇടുക്കി, വൈകിട്ട് നാലിന് എറണാകുളം, 23ന് രാവിലെ ഒന്‍പതിന് തൃശൂര്‍, 24ന് വൈകിട്ട് നാലിന് കോഴിക്കോട്, 25ന് രാവിലെ 10ന് വയനാട്, വൈകിട്ട് അഞ്ചിന് കണ്ണൂര്‍ 26ന് രാവിലെ 10ന് കാസര്‍കോട്, 27ന് പത്തനംതിട്ട പന്തളത്ത് അയ്യപ്പഭക്തസംഗമത്തിന്റെ സമാപന സംഗമവും നടക്കും.

Also Read- സുനാമിയിൽ മരിച്ചെന്ന് കരുതിയ ആളെ 17 വർഷങ്ങൾക്ക് ശേഷം കണ്ടെത്തി

ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല, ശബരിമല കര്‍മ സമതി ദേശീയ ജനറല്‍ സെക്രട്ടറി എസ് ജെ ആര്‍ കുമാര്‍, സന്ന്യാസിവര്യന്മാര്‍, ആചാര്യശ്രേഷ്ഠന്മാര്‍, സമുദായ സംഘടനാ നേതാക്കള്‍ എന്നിവര്‍ സംഗമത്തില്‍ പങ്കെടുക്കും.
Published by: Rajesh V
First published: March 19, 2021, 2:37 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories