• HOME
  • »
  • NEWS
  • »
  • kerala
  • »
  • Police | അപകടകരമായ ഡ്രൈവിംഗ് ചോദ്യം ചെയ്തിന് സഹോദരിമാരെ മര്‍ദ്ദിച്ച സംഭവം; വീണ്ടും മൊഴിയെടുത്ത് പൊലീസ്

Police | അപകടകരമായ ഡ്രൈവിംഗ് ചോദ്യം ചെയ്തിന് സഹോദരിമാരെ മര്‍ദ്ദിച്ച സംഭവം; വീണ്ടും മൊഴിയെടുത്ത് പൊലീസ്

പരപ്പനങ്ങാടിയിലെ വീട്ടിലെത്തിയാണ് സഹോദരിമാരുടെ മൊഴിയെടുത്തത്.

  • Share this:
    മലപ്പുറം: പാണമ്പ്രയില്‍ അപകടകരമായ ഡ്രൈവിംഗ് ചോദ്യം ചെയ്തിന് സഹോദരിമാരെ മര്‍ദ്ദിച്ച സംഭവത്തില്‍ വീണ്ടും മൊഴി രേഖപ്പെടുത്തി പൊലീസ്. തേഞ്ഞിപ്പലം പൊലീസാണ് പെണ്‍കുട്ടികളുടെ മൊഴി വീണ്ടും എടുത്തത്.

    പരപ്പനങ്ങാടിയിലെ വീട്ടിലെത്തിയാണ് സഹോദരിമാരുടെ മൊഴിയെടുത്തത്. സംഭവത്തില്‍ പൊലീസ് കൃത്യമായി മൊഴി രേഖപ്പെടുത്തിയില്ലെന്ന്് പെണ്‍കുട്ടികള്‍ ആരോപിച്ചിരുന്നു.

    തിരൂരങ്ങാടി സ്വദേശി സി എച്ച് ഇബ്രാഹിം ഷബീറാണ് സഹോദരിമാരായ പെണ്‍കുട്ടികളെ മര്‍ദ്ദിച്ചത്. ഈ മാസം 16 നാണ് പരപ്പനങ്ങാടി സ്വദേശികളും സഹോദിമാരുമായ അസ്‌ന, ഹംന എന്നിവര്‍ക്ക് മര്‍ദ്ദനമേറ്റത്.

    സ്‌കൂട്ടറിലിരിക്കുന്ന യുവതികളെ യുവാവ് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കോഴിക്കോട്ടുനിന്ന് പരപ്പനങ്ങാടിയിലെ വീട്ടിലേക്ക് പോവുകയായിരുന്നു ഇരുവരും. കോഹിനൂര്‍ ദേശീയപാതയില്‍ അമിതവേഗത്തിലെത്തിയ കാര്‍ ഇടതുവശത്തൂടെ തെറ്റായി കയറിയതിനെ തുടര്‍ന്നാണ് യുവതികള്‍ പ്രതികരിച്ചത്.

    പാണമ്പ്രയിലെ ഇറക്കത്തില്‍ യുവാവ് കാറു കുറുകെയിട്ടു സ്‌കൂട്ടര്‍ തടയുകയായിരുന്നു. കാറില്‍ നിന്നിറങ്ങിയ യുവാവ് ഇരുവരെയും മര്‍ദിക്കുകയായിരുന്നു. പരിക്കേറ്റ യുവതികള്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

    Reshma Rsigns | ഹരിദാസ് വധം: പ്രതിയെ ഒളിവിൽ താമസിപ്പിച്ചതിന് അറസ്റ്റിലായ അധ്യാപിക രേഷ്മ. പി ജോലി രാജിവെച്ചു

    തലശേരി പുന്നോലിൽ ഹരിദാസ് വധക്കേസ് (Haridas Murder Case) പ്രതിയെ ഒളിവിൽ താമസിപ്പിച്ചതിന് അറസ്റ്റിലായ അധ്യാപിക രേഷ്മ പി ജോലി രാജിവെച്ചു. രേഷ്മ ജോലി ചെയ്തിരുന്ന അമൃത വിദ്യാലയത്തിൽനിന്ന് അവരെ സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് രാജി. ഇന്ന് രാവിലെയാണ് രേഷ്മയെ സ്കൂളിൽനിന്ന് സസ്പെൻഡ് ചെയ്തത്. കൊലക്കേസ് പ്രതിയ്ക്ക് സംരക്ഷണം നൽകിയതിന് അറസ്റ്റിലായതോടെയാണ് അധ്യാപികയായ രേഷ്മയ്ക്കെതിരെ അമൃത വിദ്യാലയം മാനേജ്മെന്‍റ് നടപടി സ്വീകരിച്ചത്. ഹരിദാസ് വധക്കേസ് പ്രതിയായ നിജിൽ ദാസിന് പിണറായി പാണ്ട്യാല മുക്കിലെ വീട്ടിൽ ഒളിത്താവളം ഒരുക്കിക്കൊടുത്തതിനാണ് രേഷ്മ അറസ്റ്റിലായത്. കേസിൽ പതിനഞ്ചാം പ്രതിയാക്കിയാണ് രേഷ്മയെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ അറസ്റ്റിലായ ദിവസം വൈകിട്ടോടെ രേഷ്മയ്ക്ക് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു.

    ഓട്ടോ ഡ്രൈവറായിരുന്ന നിജിൽ ദാസുമായി അധ്യാപികയായ രേഷ്മയ്ക്ക് ഒരു വർഷത്തെ പരിചയം ഉണ്ടെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് രേഷ്മ ഭർത്താവിന്‍റെ പേരിലുള്ള പിണറായി പാണ്ട്യാലമുക്കിലെ വീട്ടിൽ നിജിൽ ദാസിന് ഒളിവിൽ കഴിയാൻ ഇടം നൽകിയത്. നിജിൽ ദാസ് ഇടയ്ക്കിടെ വീട്ടിൽ വരാറുണ്ടെന്നും ഏറെ കാലമായി പരിചയമുണ്ടെന്നും രേഷ്മ മൊഴി നൽകിയതായി റിമാൻഡ് റിപ്പോർട്ടിലുണ്ട്. സംഭവത്തിൽ രേഷ്മയുടെ പങ്ക് സംബന്ധിച്ചും കൂടുതൽ അന്വേഷണം വേണ്ടിവരുമെന്നും പൊലീസ് വ്യക്തമാക്കുന്നു.

    Published by:Jayashankar Av
    First published: