സോറി; വാഴപ്പിണ്ടി സ്വീകരിക്കരുതെന്ന് സ്പീഡ് പോസ്റ്റിനോട് പൊലീസും ഭക്ഷ്യവകുപ്പും
സോറി; വാഴപ്പിണ്ടി സ്വീകരിക്കരുതെന്ന് സ്പീഡ് പോസ്റ്റിനോട് പൊലീസും ഭക്ഷ്യവകുപ്പും
ഇരട്ടക്കൊലപാതക സംഭവത്തിൽ ഇടതുപക്ഷ ബുദ്ധിജീവികൾ മൗനം പാലിക്കുന്നതിനെതിരെയാണ് നട്ടെല്ലിന് പകരം വാഴപ്പിണ്ടി അയക്കാമെന്ന സന്ദേശവുമായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
തൃശ്ശൂർ : വാഴപ്പിണ്ടി സ്വീകരിക്കരുതെന്ന് സ്പീഡ് പോസ്റ്റ് ഓഫീസിന് നിർദേശം. യൂത്ത് കോൺഗ്രസിന്റെ വാഴപ്പിണ്ടി പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് പൊലീസും ഭക്ഷ്യവകുപ്പും ഇത്തരമൊരു നിർദേശവുമായെത്തിയത്. കാസർകോട്ടെ ഇരട്ടക്കൊലപാതക സംഭവത്തിൽ ഇടതുപക്ഷ ബുദ്ധിജീവികൾ മൗനം പാലിക്കുന്നതിനെതിരെയാണ് നട്ടെല്ലിന് പകരം വാഴപ്പിണ്ടി അയക്കാമെന്ന സന്ദേശവുമായി യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. ഇതുമായി ബന്ധപ്പെട്ട് നേരത്തെ ഇവർ സാഹിത്യ അക്കാഡമിയിലെത്തി വാഴപ്പിണ്ടി സമ്മാനിച്ചിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രി വിമര്‍ശനം ഉയർത്തിയതോടെയാണ് അദ്ദേഹത്തിനും വാഴപ്പിണ്ടി നൽകാൻ തീരുമാനിച്ചത്.
ഈ വിവരം ലഭിച്ച പൊലീസ് സ്പീഡ് പോസ്റ്റ് ഓഫീസിൽ വാഴപ്പിണ്ടി സ്വീകരിക്കരുതെന്ന നിർദേശം നൽകുകയായിരുന്നു. മുഖ്യമന്ത്രിക്ക് അയക്കാൻ വാഴപ്പിണ്ടിയുമായി എത്തിയപ്പോഴാണ് ഈ വിലക്കിനെ കുറിച്ച് പ്രവർത്തകർ അറിഞ്ഞത്. തുടർന്ന് ഇവർ സ്വകാര്യ കൊറിയർ വഴി അയക്കുകയും ചെയ്തു. അതേസമയം അക്കാദമിയിലെത്തി വാഴപ്പിണ്ടി സമ്മാനിച്ച 10 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ഈസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.