• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഈരാറ്റുപേട്ടയിൽ പൊലീസും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷം: കൗണ്‍സിലര്‍മാരടക്കം 11 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

ഈരാറ്റുപേട്ടയിൽ പൊലീസും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷം: കൗണ്‍സിലര്‍മാരടക്കം 11 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനും പൊലീസുകാരെ ആക്രമിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്.

News18 Malayalam

News18 Malayalam

  • Share this:
    കോട്ടയം: ഈരാറ്റുപേട്ട തെക്കേക്കരയിൽ കുടുംബ പ്രശ്നം ഒത്തുതീർപ്പാക്കാനെത്തിയ പൊലീസും നാട്ടുകാരും തമ്മിൽ ഉണ്ടായ സംഘര്‍ഷത്തില്‍ 11 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്. നഗരസഭയിലെ രണ്ട് സിപിഎം കൗണ്‍സിലര്‍മാരായ അനസ് പാറയില്‍, അന്‍സര്‍ പുള്ളോലില്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെയാണ് ഐ പി സി 353, 147 എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനും പൊലീസുകാരെ ആക്രമിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്.

    Also Read- പള്ളിയുടെ അൾത്താരയിൽ ഖുറാൻ വചനങ്ങൾ ചൊല്ലിയ സംഭവം: വിശ്വാസികളോട് മാപ്പ് പറഞ്ഞ് കൊച്ചി രൂപത

    അയല്‍വാസികള്‍ തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാനെത്തിയ പൊലീസിനെ നാട്ടുകാര്‍ സംഘം ചേര്‍ന്ന് തടയുകയായിരുന്നു. ജനുവരി 24നായിരുന്നു സംഭവം. തുടര്‍ന്നുണ്ടായ ലാത്തിച്ചാര്‍ജ്ജില്‍ ഒരു ഓട്ടോറിക്ഷാ തൊഴിലാളിക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് പൊലീസിനെതിരെ സിഐടിയുവിന്റെ നേതൃത്വത്തില്‍ ഈരാറ്റു പേട്ടയില്‍ പ്രകടനവും നടത്തിയിരുന്നു.

    Also Read- നവവധുവിനെ ഭര്‍തൃഗൃഹത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം: ഭർതൃമാതാവ് ആത്മഹത്യ ചെയ്ത നിലയിൽ

    തെക്കേക്കര സ്വദേശിനിയായ യുവതിയുടെ പരാതിയിൽ ഉൾപ്പെട്ട ആളെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയ പൊലീസിനെ ഒരു വിഭാഗം നാട്ടുകാർ തടയുകയായിരുന്നു. അന്വേഷണത്തിന് ഭാഗമായി എത്തിയ പൊലീസുകാരെ കൗൺസിലർ അനസ് പാറയിലിന്റെ നേതൃത്വത്തിലാണ് തടഞ്ഞത്. പൊലീസിന് അനുകൂലിച്ചും ഒരു വിഭാഗം രംഗത്തെത്തിയതോടെയാണ് സംഘർഷങ്ങളുടെ തുടക്കം. ഇതിനിടയിൽ ഒരു സംഘം ആളുകൾ പൊലീസിനെതിരെയും അക്രമം നടത്തിയതോടെ പൊലീസ് ലാത്തിവീശി. അക്രമത്തിൽ ഒരു പൊലീസുകാരനും ഓട്ടോഡ്രൈവർക്കും പരുക്കേറ്റു. യുവാവിനെ പൊലീസ് അകാരണമായി പിടിച്ചുകൊണ്ടുപോകാൻ ശ്രമിച്ചതിനാലാണ് തടഞ്ഞതെന്ന് കൗൺസിലർ അനസ് പാറയിൽ പ്രതികരിച്ചു.

    മറ്റൊരു സംഭവം


    വീട്ടിൽ അതിക്രമിച്ചുകയറി പണവും സ്വർണവും കവരുകയും പുറത്ത് പറയാതിരിക്കാൻ യുവതിക്കെതിരെ ലൈംഗിക അതിക്രമം നടത്തുകയും അത് മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്ത പ്രതികൾ പിടിയിൽ

    ‌വീട്ടിൽ അതിക്രമിച്ച് കയറി യുവതിയെ ആക്രമിച്ച് സ്വർണവും പണവും കവർന്ന കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മലയിൻകീഴ് സ്വദേശികളായ കിച്ചു എന്ന് വിളിക്കുന്ന ഹേമന്ദ് (27), ധനുഷ് എന്ന് വിളിക്കുന്ന വിന്ധ്യൻ (34), കരമന നെടുങ്കാട് സ്വദേശി പുഞ്ചിരി വിനോദ് എന്ന് വിളിക്കുന്ന വിനോദ് (38) എന്നിവരാണ് അറസ്റ്റിലായത്. തിരുവനന്തപുരം മരുതൂർക്കടവിൽ താമസിക്കുന്ന യുവതിക്ക് നേരെയായിരുന്നു ആക്രമണം. വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതികൾ വീട്ടുപകരണങ്ങൾ തല്ലി തകർക്കുകയും സ്വർണവും പണവും കവരുകയും ചെയ്തുവെന്നാണ് കേസ്.

    Also Read- വീട്ടിൽ അതിക്രമിച്ചുകയറി സ്വർണവും പണവും കവർന്നു; പുറത്ത് പറയാതിരിക്കാൻ ലൈംഗിക അതിക്രമം മൊബൈലിൽ ചിത്രീകരിച്ചു; പ്രതികൾ പിടിയിൽ

    ഫോർട്ട് പൊലീസും കന്റോൺമെന്റ് പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് മൂന്നംഗ സംഘം പിടിയിലായത്. കഴിഞ്ഞ 21നായിരുന്നു സംഭവം. അതിക്രമത്തിന് ഇരയായ യുവതിയുടെ സുഹൃത്തിന്റെ ഭർത്താവാണ് പിടിയിലായ ഹേമന്ദ്. ഇയാൾ നിരവധി കേസുകളിലെ പ്രതിയാണെന്ന വിവരം ഭാര്യവീട്ടുകാരെ അറിയിച്ചുവെന്ന് ആരോപിച്ചായിരുന്നു അക്രമം.

    ആക്രമണ വിവരം പുറത്ത് പറയാതിരിക്കാനായി യുവതിക്കെതിരെ ലൈംഗിക അതിക്രമം നടത്തി അത് മൊബൈലിൽ ചിത്രീകരിച്ചതായി പൊലീസ് പറഞ്ഞു.
    Published by:Rajesh V
    First published: