• HOME
  • »
  • NEWS
  • »
  • kerala
  • »
  • PFI ഹര്‍ത്താല്‍ അക്രമം; കേരളത്തില്‍ ഇതുവരെ അറസ്റ്റിലായത് 2197 ആയി; കേസുകള്‍ 352

PFI ഹര്‍ത്താല്‍ അക്രമം; കേരളത്തില്‍ ഇതുവരെ അറസ്റ്റിലായത് 2197 ആയി; കേസുകള്‍ 352

ഇതുവരെ 352 കേസുകളാണ് ഹര്‍ത്താല്‍ ദിനത്തിലെ അക്രമങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

  • Share this:
തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ദിനത്തിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നന്നായി ഇന്ന് 155 പേര്‍ കൂടി അറസ്റ്റിലായി. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 2197 ആയി. ഇതുവരെ 352 കേസുകളാണ് ഹര്‍ത്താല്‍ ദിനത്തിലെ അക്രമങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

വിവിധ ജില്ലകളില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, അറസ്റ്റിലായവരുടെ എണ്ണം എന്ന ക്രമത്തില്‍.
തിരുവനന്തപുരം സിറ്റി - 25, 64
തിരുവനന്തപുരം റൂറല്‍ - 25, 157
കൊല്ലം സിറ്റി - 27, 196
കൊല്ലം റൂറല്‍ - 15, 150
പത്തനംതിട്ട -18, 138
ആലപ്പുഴ - 16, 124
കോട്ടയം - 27, 411
ഇടുക്കി - 4, 36
എറണാകുളം സിറ്റി - 8, 74
എറണാകുളം റൂറല്‍ - 17, 47
തൃശൂര്‍ സിറ്റി - 12, 19
തൃശൂര്‍ റൂറല്‍ - 22, 24
പാലക്കാട് - 7, 89
മലപ്പുറം - 34, 205
കോഴിക്കോട് സിറ്റി - 18, 93
കോഴിക്കോട് റൂറല്‍ - 29, 93
വയനാട് - 7, 115
കണ്ണൂര്‍ സിറ്റി - 26, 75
കണ്ണൂര്‍ റൂറല്‍ - 9, 26
കാസര്‍ഗോഡ് - 6, 61
Published by:Jayesh Krishnan
First published: