കൊല്ലം; ഗൾഫിൽ ജീവനക്കാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട സംഭവത്തിൽ വ്യവസായി രവി പിള്ളയ്ക്കെതിരെ പ്രതിഷേധവുമായെത്തിയവരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. സമരക്കാർക്കു വേണ്ടി പോലീസ് സ്റ്റേഷനിൽ എത്തി കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ പ്രതിഷേധിച്ചു. എന്നാൽ രവി പിള്ളയെ അപകീർത്തിപ്പെടുത്താൻ ശ്രമം നടക്കുന്നുവെന്നാണ് ആർ പി ഗ്രൂപ്പ് പ്രതികരിച്ചത്.
പ്രവാസ ലോകത്തെ പിരിച്ചുവിടലുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ പല ദിവസങ്ങളിലായി പ്രതിഷേധം നടക്കുന്നത്. കൊല്ലത്തു നിന്ന് സെക്രട്ടേറിയേറ്റ് സമരത്തിന് പുറപ്പെട്ടവരെ ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. 65 ഓളം പ്രതിഷേധക്കാർ ആണ് ഉണ്ടായിരുന്നത്. ഇവർ സഞ്ചരിച്ച വാഹനവും പോലീസ് പിടിച്ചെടുത്തു.
കഴിഞ്ഞ 30ന് രവിപിള്ളയുടെ വീടിനുമുന്നിൽ സമരക്കാരെത്തി പ്രതിഷേധിച്ചിരുന്നു. 40 ലേറെ പേരാണ് വീടിനു മുന്നിൽ പ്രതിഷേധിച്ചത്. അറസ്റ്റിനു പിന്നാലെ തൊഴിലാളികളെ പുറത്തു വിടണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്സ് നേതാവ് മാത്യു കുഴൽനാടൻ്റെ നേതൃത്വത്തിൽ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പ്രതിഷേധ സമരം നടത്തി.
You May Also Like-
അതൊരു അനാവശ്യ വിവാദം; ലോക കേരള സഭയുടെ ഭക്ഷണ ചിലവുമായി ബന്ധപ്പെട്ട വിവാദത്തെപ്പറ്റി രവി പിള്ളസെക്രട്ടേറിയേറ്റ് സമരത്തിന് പുറപ്പെട്ട തൊഴിലാളികളെ രാവിലെ ചിന്നക്കടയിൽ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. അന്യായമായി പിരിച്ചുവിട്ടുവെന്നും അർഹമായ നഷ്ട പരിഹാരം ലഭിച്ചില്ലെന്നും ആരോപിച്ചാണ് തൊഴിലാളികൾ രവി പിള്ളയ്ക്കെതിരെ സമരം നടത്തുന്നത്. കരുതൽ തടങ്കൽ എന്ന നിലയിൽ അറസ്റ്റ് നടത്തിയെന്നാണ് പോലീസ് ഇക്കാര്യത്തിൽ വിശദീകരിക്കുന്നത്.
അതേസമയം രവി പിള്ളയുടെ വീടിനു മുന്നിൽ നടന്ന പ്രതിഷേധം ഉൾപ്പെടെ ആസൂത്രിമാണെന്ന് ആർ പി ഗ്രൂപ്പ് ആരോപിക്കുന്നു. രവി പിള്ളയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് സമരത്തിന് പിന്നിലെന്ന് ആർ പി ഗ്രൂപ്പ് വാർത്താകുറിപ്പിലൂടെ പറഞ്ഞു. അർഹമെങ്കിൽ ഇനിയും നഷ്ടപരിഹാരം നൽകും. വീടിനു മുന്നിൽ അനിഷ്ട സംഭവങ്ങൾ സൃഷ്ടിക്കാനാണ് ചിലർ ശ്രമിച്ചത്. പോലീസിൻ്റേത് സമയോചിത ഇടപെടൽ ആയിരുന്നുവെന്നും ആർപി ഗ്രൂപ്പ് വ്യക്തമാക്കി.
You May Also Like-
മുത്തലാഖ് നിയമം ലംഘിച്ച് മൊഴി ചൊല്ലിയെന്ന് ജഡ്ജിയുടെ മുൻഭാര്യ; ആരോപണം ജസ്റ്റിസ് കെമാൽ പാഷയുടെ സഹോദരനെതിരെസൗദി പൗരന്മാരുടെ പൂർണ്ണ നിയന്ത്രണത്തിലുള്ള എൻ എസ് എച്ച് കോർപ്പറേഷനുമായി നിലവിൽ രവി പിള്ളക്ക് പ്രത്യക്ഷമായോ പരോക്ഷമായോ യാതൊരു ബന്ധവുമില്ല. 2014 വരെ അദ്ദേഹം ആ കമ്പനിയുടെ എം ഡി എന്ന നിലയിൽ പ്രവർത്തിച്ചിരുന്നു. എങ്കിൽ കൂടിയും പിരിച്ചുവിടപ്പെട്ട ജീവനക്കാർക്ക് നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് ആർ. പി ഗ്രൂപ്പ് വ്യക്തമാക്കുന്നു. കമ്പനിയിൽ ജോലി ചെയ്തിരുന്നു എന്ന രേഖകൾ അര മണിക്കൂറിനുള്ളിൽ ഹാജരാക്കാം എന്ന് പറഞ്ഞ ആളുകൾ 10 ദിവസം ആയിട്ടും ഹാജരാക്കിയിട്ടില്ല. രേഖകൾ ഹാജരാക്കുന്നവർക്ക് നഷ്ട പരിഹാരം നൽകും - ആർ പി ഗ്രൂപ്പ് പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.