• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായിയില്‍ നിന്ന് പിടിച്ചെടുത്ത പണം അപഹരിച്ച സംഭവം: പഞ്ചാബ് പൊലീസിലെ എഎസ്ഐമാർ കൊച്ചിയിൽ പിടിയിൽ

ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായിയില്‍ നിന്ന് പിടിച്ചെടുത്ത പണം അപഹരിച്ച സംഭവം: പഞ്ചാബ് പൊലീസിലെ എഎസ്ഐമാർ കൊച്ചിയിൽ പിടിയിൽ

ഒരു മാസത്തോളമായി ഇവർ ഒളിവിൽ കഴിഞ്ഞുവെന്നാണ് പൊലീസ് പറയുന്നത്. നാല് ലക്ഷം രൂപ ഇവരിൽ നിന്ന് പിടിച്ചെടുത്തുവെന്നും സിറ്റി പോലീസ് കമ്മിഷണർ എസ് സുരേന്ദ്രൻ പറഞ്ഞു.

representation

representation

  • News18
  • Last Updated :
  • Share this:
    കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായി ഫാ. ആന്റണി മാടശേരിയില്‍ നിന്ന് പിടിച്ചെടുത്ത തുകയില്‍ ഏഴുകോടി അപഹരിച്ച സംഭവവുമായി ബന്ധപ്പെട്ട് പഞ്ചാബ് പൊലീസിലെ എഎസ്ഐമാർ പിടിയിൽ. കൊച്ചിയിൽ നിന്നാണ് ഇവർ അറസ്റ്റിലായത്.

    also read:SHOCKING: കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പ്ലസ് വൺ വിദ്യാർഥികൾ കൊല്ലപ്പെട്ടു

    ജോഗീന്ദര്‍ സിംഗ്, രാജ്പ്രീത് സിംഗ് എന്നിവരാണ് അറസ്റ്റിലായത്. കേരളാ പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഒരു മാസത്തോളമായി ഇവർ ഒളിവിൽ കഴിഞ്ഞുവെന്നാണ് പൊലീസ് പറയുന്നത്. നാല് ലക്ഷം രൂപ ഇവരിൽ നിന്ന് പിടിച്ചെടുത്തുവെന്നും സിറ്റി പോലീസ് കമ്മിഷണർ എസ് സുരേന്ദ്രൻ പറഞ്ഞു.

    മാർച്ച് 29നാണ് മാടശേരിയെ അറസ്റ്റ് ചെയ്തത്. 16.65 കോടി രൂപയാണ് അധികൃതർ കൊണ്ടു പോയതെന്നാണ് ജലന്ധർ രൂപത പറഞ്ഞിരുന്നത്. 9,66,61,700 രൂപയാണ് പിടിച്ചെടുത്തതെന്നാണ് ഖന്നാ പൊലീസ് വ്യക്തമാക്കിയിരുന്നത്. 6,65,00,000 രൂപ പൊലീസിന്റെ കൈകളിൽ നിന്ന് മാഞ്ഞു പോയി എന്ന് രൂപതയും ആരോപിച്ചിരുന്നു. ഇതു സംബന്ധിച്ച് പരാതിയും നൽകിയിരുന്നു.
    First published: