നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • മാവോയിസ്റ്റ് ദമ്പതികളുടെ മകളെ ബലാത്സംഗം ചെയ്തെന്ന പരാതി: രജീഷ് പോളിനെ അറസ്റ്റ് ചെയ്തു

    മാവോയിസ്റ്റ് ദമ്പതികളുടെ മകളെ ബലാത്സംഗം ചെയ്തെന്ന പരാതി: രജീഷ് പോളിനെ അറസ്റ്റ് ചെയ്തു

    പ്രായപൂർത്തിയാകുന്നതിന് മുൻപ് ഇയാൾ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പെൺകുട്ടി വെളിപ്പെടുത്തിയിരുന്നു

    രജീഷ് പോൾ

    രജീഷ് പോൾ

    • News18
    • Last Updated :
    • Share this:
      കണ്ണൂര്‍: ജയിലിൽ കഴിയുകയായിരുന്ന മാവോയിസ്റ്റ് ദമ്പതികളുടെ മകളെ പ്രായപൂര്‍ത്തിയാകും മുൻപ് പീഡിപ്പിച്ചെന്ന പരാതിയിൽ ആക്ടിവിസ്റ്റിനെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ പിലാത്തറ ചെമ്പേരി സ്വദേശി രജീഷ് പോളിനെയാണ് പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. രജീഷിനെതിരെ ടൗണ്‍ നോര്‍ത്ത് പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പും ചുമത്തിയിരുന്നു. കോഴിക്കോട് വെച്ച് നടന്ന ‘അമാനവ സംഗമ’ത്തിന്റെ നേതൃനിരയിലുണ്ടായിരുന്നയാളാണ് രജീഷ് പോൾ.

      രജീഷ് പോള്‍ തന്നെ പ്രായപൂര്‍ത്തിയാകുന്നതിനു മുമ്പ് പീഡിപ്പിച്ചിരുന്നുവെന്ന് മാസങ്ങൾക്ക് മുൻപാണ് പെണ്‍കുട്ടി ഫേസ്ബുക്കില്‍ വെളിപ്പടുത്തിയത്. ഫോണില്‍ ബന്ധപ്പെട്ട് നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പറഞ്ഞിരുന്നു. ഇതോടെ ഇയാള്‍ക്കെതിരെ കേസടുക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയര്‍ന്നിരുന്നു. കോട്ടയം സ്വദേശിയായ പൊതുപ്രവര്‍ത്തകയുടെ പരാതിയിലാണ് കേസെടുത്തത്.

      2012 ആഗസ്റ്റ് മുതല്‍ 2013 വരെയുള്ള കാലയളവില്‍ രജീഷ് തന്നെ ഉപദ്രവിച്ചെന്നായിരുന്നു പെണ്‍കുട്ടിയുടെ വെളിപ്പെടുത്തൽ. അന്ന് പെൺകുട്ടിക്ക് 16 വയസായിരുന്നു പ്രായം. സംഭവം നടന്നത് പരിയാരം പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ പാലക്കാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത് കേസ് ഇവിടേക്ക് കൈമാറുകയായിരുന്നു. കേസെടുത്തതിനെ തുടര്‍ന്ന് രജീഷ് ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. പരിയാരത്ത് ഹാജരായ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വ്യവസ്ഥകളോടെ വിട്ടയച്ചു.

      First published:
      )}