• HOME
  • »
  • NEWS
  • »
  • kerala
  • »
  • നിലമ്പൂർ പൊലീസ് സ്റ്റേഷനിൽ ഗുണ്ടാവിളയാട്ടം; അക്രമികളെ അറസ്റ്റ് ചെയ്തു പൊലീസ്

നിലമ്പൂർ പൊലീസ് സ്റ്റേഷനിൽ ഗുണ്ടാവിളയാട്ടം; അക്രമികളെ അറസ്റ്റ് ചെയ്തു പൊലീസ്

4 അംഗ സംഘത്തിലെ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു

nilambur gang

nilambur gang

  • Last Updated :
  • Share this:
മലപ്പുറം: നിലമ്പൂർ പൊലീസ് സ്റ്റേഷനിൽ അക്രമം നടത്തിയ ഗുണ്ടകളെ പിടികൂടി. നാലംഗ ഗുണ്ടാ സംഘം മർദ്ദിച്ച് അവശനാക്കിയ ആളെ പോലീസ് അറസ്റ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ട് ആയിരുന്നു ഗുണ്ടകളുടെ അഴിഞ്ഞാട്ടം. 4 അംഗ സംഘത്തിലെ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച പുലർച്ചെ ആണ് സംഭവം.

പാലോട്ടിൽ ഫാസിൽ എന്ന ഇറച്ചി ഫാസിൽ, അഹമ്മദ് ആഷിഖ് എന്ന കുഞ്ഞാവ, ഷബിർ രുഷിദ്, സിറിൽ എന്നിവർ ചേർന്ന് പാലേക്കോടൻ നിംഷാദിനെ മർദ്ദിച്ച് അവശനാക്കി പോലീസ് സ്റ്റേഷനിൽ എത്തിച്ചു. ഇയാളെ ഉടൻ അറസ്റ്റ് ചെയ്യണം എന്ന് ആയിരുന്നു ആവശ്യം. നിംഷാദിന്റെ സംഘം ഫാസിലിനെയും മറ്റുള്ളവരെയും ആക്രമിക്കാൻ പദ്ധതി ഇട്ടു എന്നായിരുന്നു പരാതി. എന്നാല് നിംഷാദിനെ പോലീസ് ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചത് ഇവരെ പ്രകോപിപ്പിച്ചു. അതോടെ ഇവർ സ്റ്റേഷനിൽ അക്രമം അഴിച്ചു വിട്ടു.

പ്രകോപിതരായ പ്രതികൾ പോലീസിനെതിരെ തിരിയുകയും, അസഭ്യവർഷം ചെരിയുകയും കൈയ്യേറ്റ ശ്രമം നടത്തുകയും ചെയ്തു. ഇതിനിടയിൽ പോലീസ് സ്‌റ്റേഷനിലെ സി.സി.ടി.വി മോണിറ്ററും തകർത്തു. അവിടെ നിന്നും രക്ഷപ്പെട്ട പ്രതികളെ മണിക്കൂറുകൾക്ക് ഉള്ളിൽ പോലീസ് പിടികൂടി. കൃത്യനിർവഹണം തടസപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ, പോലീസിന് നേരെ കയ്യേറ്റം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. നാലാം പ്രതി സിരിളിന് വേണ്ടി പോലീസ് അന്വേഷണം ഊർജ്ജിതം ആക്കി.

Also read: നഗ്നചിത്രം പകർത്തി ബെൻസ് കാറും പണവും തട്ടിയെടുത്തു; കൊച്ചിയിൽ സിനിമ പ്രവർത്തകയും കൂട്ടാളിയും അറസ്റ്റിൽ

അറസ്റ്റിലായ പ്രതികളിൽ ആഷിഖിനെതിരെ പൂക്കോട്ടുംപാടം സ്റ്റേഷനിൽ ബലാൽസംഗ കേസും, നിലമ്പൂർ-പൂക്കോട്ടുംപാടം സ്റ്റേഷനുകളിൽ കഞ്ചാവ് കേസുകളും അടിപിടി കേസുകളുമുണ്ട്. ഫാസിലിനെതിരെ നിലമ്പൂർ സ്‌റ്റേഷനിൽ രണ്ട് വധശ്രമ കേസുകൾ ഉൾപ്പടെ 6 കേസുകൾ ഉണ്ട്. പൂക്കോട്ടുംപാടം കേസിൽ ആയുധം കൈവശം വെച്ച് കേസുമുണ്ട്.

നിലമ്പൂർ സി.ഐ സുനിൽ പുളിക്കലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികളെ നിലമ്പൂർ കോടതിയിൽ ഹാജരാക്കി. അതെസമയം ഗുണ്ടകൾ മർദിച്ച നിംഷാദ് ആശുപത്രി വിട്ടു. മർദിച്ചവർക്ക്‌ എതിരെ ഇയാൾ പരാതി നൽകിയില്ലെന്നു നിലമ്പൂർ പൊലീസ് പറഞ്ഞു.
Published by:user_49
First published: