• HOME
  • »
  • NEWS
  • »
  • kerala
  • »
  • ബാലറ്റ് ശേഖരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; പോസ്റ്റൽ ബാലറ്റ് തിരിമറി നിഷേധിച്ച് പൊലീസ് അസോസിയേഷൻ

ബാലറ്റ് ശേഖരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; പോസ്റ്റൽ ബാലറ്റ് തിരിമറി നിഷേധിച്ച് പൊലീസ് അസോസിയേഷൻ

പൊലീസുകാരുടെ വോട്ടുകള്‍ അസോസിയേഷന്‍ നേതാക്കളാണ് ചെയ്തത് എന്നാണ് ആരോപണം. ഇത് തെളിയിക്കുന്ന പൊലീസ് അസോസിയേഷന്‍ നേതാക്കളുടെ ശബ്ദരേഖയും പുറത്തുവന്നു.

പൊലീസ്

പൊലീസ്

  • Last Updated :
  • Share this:
    തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോസ്റ്റല്‍ ബാലറ്റില്‍ തിരിമറി നടത്തിയെന്ന ആരോപണം നിഷേധിച്ച് കേരളാ പൊലീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അനില്‍. സംസ്ഥാനത്തെ ഒരു പൊലീസുകാരന്റെ പോസ്റ്റല്‍ ബാലറ്റിലും അസോസിയേഷന്‍ നിയമവിരുദ്ധമായി ഇടപെട്ടിട്ടില്ല. എല്ലാവരും വോട്ട് ചെയ്യണമെന്ന് പറതേയുള്ളൂ. ആരുടെയും പോസ്റ്റല്‍ ബാലറ്റില്‍ അസോസിയേഷന്‍ ഇടപെട്ടിട്ടില്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അനില്‍ പറഞ്ഞു.

    പോസ്റ്റല്‍ ബാലറ്റുകള്‍ ശേഖരിക്കാനാന്‍ ആരെയും നിയോഗിച്ചിട്ടില്ല. ഏതെങ്കിലും ഒരു പൊലീസുകാരന്‍ തന്റെ വ്യക്തിപരമായ താല്‍പര്യത്തിനു വേണ്ടി ബാലറ്റുകള്‍ ശേഖരിക്കുന്നുണ്ടോയെന്ന് അറിയില്ല. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പറഞ്ഞു.

    പൊലീസ് ഉദ്യോഗസ്ഥരുടെ പോസ്റ്റല്‍ ബാലറ്റുകള്‍ കൂട്ടത്തോടെ അസോസിയേഷന്‍ നേതാക്കള്‍ ശേഖരിക്കുന്നെന്നായിരുന്നു ആരോപണം. നേതാക്കളുടെ വിലാസത്തിലേക്കാണ് ബാലറ്റുകള്‍ കൂട്ടത്തോടെ എത്തിയത്. പൊലീസുകാരുടെ വോട്ടുകള്‍ അസോസിയേഷന്‍ നേതാക്കളാണ് ചെയ്തത് എന്നാണ് ആരോപണം. ഇത് തെളിയിക്കുന്ന പൊലീസ് അസോസിയേഷന്‍ നേതാക്കളുടെ ശബ്ദരേഖയും പുറത്തുവന്നു.

    Also Read പൊലീസിലും കള്ളവോട്ട്; പോസ്റ്റൽ വോട്ടുകൾ അസോസിയേഷൻ നേതാക്കൾ ചെയ്തെന്ന് ആരോപണം

    പോസ്റ്റല്‍ വോട്ടില്‍ ക്രമക്കേടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ഡിജിപി ലോക് നാഥ് ബെഹ്‌റ വ്യക്തമാക്കിയിട്ടുണ്ട്. ക്രമക്കേട് കണ്ടെത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും ഡിജിപി പറഞ്ഞു.

    First published: