ഉത്സവത്തിന് ഹിന്ദു പൊലീസ്; തൃപ്പൂണിത്തുറ ദേവസ്വം ആവശ്യത്തിനെതിരേ പൊലീസ് അസോസിയേഷന്
ഉത്സവത്തിന് ഹിന്ദു പൊലീസ്; തൃപ്പൂണിത്തുറ ദേവസ്വം ആവശ്യത്തിനെതിരേ പൊലീസ് അസോസിയേഷന്
പിറ്റേദിവസം തന്നെ അസോസിയേഷന് ഇതിനെതിരെ ദേവസ്വം മന്ത്രിക്ക് കത്ത് നല്കി. ദേവാലയങ്ങളില്‍ പൊലീസ് സേവനം ആവശ്യപ്പെടുമ്പോള്‍ മതപരമായ വിവേചനം അവസാനിപ്പിക്കണം എന്നാണ് അസോസിയേഷന് കത്തില്‍ ആവശ്യപ്പെട്ടത്.
കൊച്ചി: വൈറ്റില ശിവ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തില്‍ ഹിന്ദു പൊലീസിനെ വേണമെന്ന് ആവശ്യപ്പെട്ട ദേവസ്വം നടപടിക്കെതിരെ പൊലീസ് അസോസിയേഷന്. അസോസിയേഷന് ദേവസ്വം മന്ത്രിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്ന് ഈ ആവശ്യത്തിൽ നിന്ന് ദേവസ്വം അധികൃതര്‍ പിന്മാറി. ജനുവരി 23ന് കൊച്ചി ദേവസ്വത്തിലെ തൃപ്പൂണിത്തുറ ഗ്രൂപ്പിലെ ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്കിയ കത്താണിത്.
ഇതില്‍ ഫെബ്രുവരി എട്ടിന് നടക്കുന്ന തൈപ്പൂയ മഹോത്സവത്തിന് ഗതാഗത തടസങ്ങൾ ഒഴിവാക്കാനും ക്രമസമാധാന പാലനത്തിനുമായി ഹിന്ദുക്കളായ പൊലീസിനെ വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നു. ഈ കത്ത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കേരള പൊലീസ് അസോസിയേഷന് പരാതിയുമായി രംഗത്തെത്തിയത്.
പിറ്റേദിവസം തന്നെ അസോസിയേഷന് ഇതിനെതിരെ ദേവസ്വം മന്ത്രിക്ക് കത്ത് നല്കി. ദേവാലയങ്ങളില്‍ പൊലീസ് സേവനം ആവശ്യപ്പെടുമ്പോള്‍ മതപരമായ വിവേചനം അവസാനിപ്പിക്കണം എന്നാണ് അസോസിയേഷന് കത്തില്‍ ആവശ്യപ്പെട്ടത്. പൊലീസ് സംവിധാനം എല്ലാവിധ ജാതിമത വ്യത്യാസങ്ങള്‍ക്ക് അതീതമാണ്. പ്രത്യേക വിഭാഗത്തില്‍പ്പെട്ട പൊലീസുകാരുടെ സേവനം ആവശ്യപ്പെടുന്നത് അവസാനിപ്പിക്കണമെന്നും മന്ത്രിയോട് അസോസിയേഷന് ആവശ്യപ്പെട്ടു.
അസോസിയേഷന്റെ പരാതിയെ തുടര്‍ന്ന് ദേവസ്വം കമ്മീഷണര്‍ ഈ ആവശ്യത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ഹിന്ദു പൊലീസ് എന്ന പരാമര്‍ശം തെറ്റായി പോയെന്നും ഈ ആവശ്യം മാറ്റി പുതിയ കത്തും ശനിയാഴ്ച സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കൈമാറി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.