ഉദ്യോഗസ്ഥരെ തരംതാഴ്ത്തിയത് സർക്കാരിനെതിരെ തിരിക്കാൻ; ഡിജിപിയ്ക്കെതിരെ അസോസിയേഷൻ നേതാവ്

തെരഞ്ഞെടുപ്പില്‍ പൊലീസുകാരുടെ കുടുംബങ്ങളെ സര്‍ക്കാരിനെതിരെ തിരിക്കാനാണ് ഡിജിപിയുടെ ശ്രമമെന്നും സന്ദേശത്തില്‍ പറയുന്നു.

news18
Updated: March 20, 2019, 1:58 PM IST
ഉദ്യോഗസ്ഥരെ തരംതാഴ്ത്തിയത് സർക്കാരിനെതിരെ തിരിക്കാൻ; ഡിജിപിയ്ക്കെതിരെ അസോസിയേഷൻ നേതാവ്
പൊലീസുകാരുടെ വാട്സ്ആപ് ഗ്രൂപ്പിൽ വന്ന സന്ദശം.
  • News18
  • Last Updated: March 20, 2019, 1:58 PM IST
  • Share this:
തിരുവനന്തപുരം: ഡിജിപി ലോക്‌നാഥ് ബഹ്‌റക്കെതിരെ പൊലീസ് അസോസിയേഷന്‍ നേതാവ്. ബറ്റാലിയന്‍ പരിശീലന ഒഴിവിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച 673 ഉദ്യോഗസ്ഥരെ തരംതാഴ്ത്താന്‍ ഡിജിപി ബോധപൂര്‍വം നടപടിയെടുത്തെന്നാണ് ആക്ഷേപം.

കണ്ണൂര്‍ കെഎപി നാലാം ബറ്റാലിയന്‍ പ്രസിഡന്റ് രാധാകൃഷ്ണനാണ് പൊലീസ് അംഗങ്ങള്‍ ഉള്‍പ്പെട്ട വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഡിജിപിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. തെരഞ്ഞെടുപ്പില്‍ പൊലീസുകാരുടെ കുടുംബങ്ങളെ സര്‍ക്കാരിനെതിരെ തിരിക്കാനാണ് ഡിജിപിയുടെ ശ്രമമെന്നും സന്ദേശത്തില്‍ പറയുന്നു.

Also Read മലപ്പുറത്ത് 11 വയസുകാരനെ പീഡിപ്പിച്ച മദ്രസാധ്യാപകന്‍ അറസ്റ്റില്‍

സേനയുടെ ആഭ്യന്തര വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന സാങ്കേതിക സംവിധാനം അയാപ്‌സില്‍നിന്ന് പൊലീസുകാരുടെ അംഗസംഖ്യ കുറച്ചതും ഡിജിപിയുടെ സൂത്രമാണെന്ന് രാധാകൃഷ്ണന്‍ പറയുന്നു. 11 അസിസ്റ്റന്റ് കമാന്‍ഡര്‍മാര്‍, 23 ആംഡ് പോലീസ് ഇന്‍സ്‌പെക്ടര്‍മാര്‍, ആംഡ് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ തസ്തികയിലെ 67 പേര്‍ തുടങ്ങി 673 പേരാണ് തരംതാഴ്ത്തപ്പെടുക. സ്ഥാനക്കയറ്റ തസ്തികകള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം ലഭിച്ചിട്ടില്ലാത്തതിനാലാണ് ഡി ജി പിയുടെ നടപടിയെന്നാണ് സൂചന.

First published: March 19, 2019, 8:39 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading