• HOME
 • »
 • NEWS
 • »
 • kerala
 • »
 • POLICE ATROCITIES TAKE AN UGLY TURN AFTER THROWING ELDERLY FISH VENDOR S 16K WORTH MERCHANDISE

റോഡരികിലിരുന്നു കച്ചവടം ചെയ്ത വയോധികയുടെ 16,000 രൂപയുടെ മീൻ​ വലിച്ചെറിഞ്ഞു; പൊലീസ് അതിക്രമം വീണ്ടും

16,000 രൂപയുടെ മത്സ്യം ഉണ്ടായിരുന്നു എന്നും 500 രൂപക്ക് മാത്രമേ വിൽപ്പന നടത്തിയുള്ളു എന്നും വയോധിക പറയുന്നു.

അഞ്ചുതെങ്ങ് സ്വദേശിനി മേരിയുടെ മീനാണ് ചരുവത്തോടെ പൊലീസ് അഴുക്ക് ചാലിലേക്ക് എറിഞ്ഞത്.

അഞ്ചുതെങ്ങ് സ്വദേശിനി മേരിയുടെ മീനാണ് ചരുവത്തോടെ പൊലീസ് അഴുക്ക് ചാലിലേക്ക് എറിഞ്ഞത്.

 • Share this:
  കൊല്ലം: റോഡരികിലെ പുരയിടത്തിൽ വച്ച് കച്ചവടം ചെയ്ത വയോധികയുടെ മീൻ പാരിപ്പള്ളി പൊലിസ് നശിപ്പിച്ചതായി പരാതി. പാരിപ്പള്ളി - പരവൂർ റോഡിൽ പാമ്പുറത്താണ് സംഭവം. അഞ്ചുതെങ്ങ് സ്വദേശിയായ മേരിയുടെ മത്സ്യമാണ് പൊലീസ് നശിപ്പിച്ചത്. ഇവർ ഇവിടെ നേരത്തെയും കച്ചവടം നടത്തിയിരുന്നു.

  ഇതിന് മുമ്പ് രണ്ടു തവണ പൊലീസ് എത്തി കച്ചവടം നടത്തരുതെന്ന്​ വിലക്കിയിരുന്നു. എന്നാൽ തുടർന്നും കച്ചവടം നടത്തി വരികയായിരുന്നു. ഇതെ തുടർന്ന് കഴിഞ്ഞ ദിവസം പൊലീസ് എത്തി മത്സ്യം വലിച്ചെറിഞ്ഞത്. മുതലപ്പൊഴിയിൽ നിന്നാണ് ഇവർ മത്സ്യം വാങ്ങി ഇവിടെ കൊണ്ടു വന്ന്​ വിൽക്കുന്നത്​. 16000 രൂപയുടെ മത്സ്യം ഉണ്ടായിരുന്നു എന്നും 500 രൂപക്ക് മാത്രമേ വിൽപ്പന നടത്തിയുള്ളു എന്നും ഇവർ പറയുന്നു.

  വിൽപനക്കായി പലകയുടെ തട്ടിൽ വച്ചിരുന്ന മീൻ തട്ടോടുകൂടി എടുത്തെറിഞ്ഞ പൊലീസ് വലിയ ചരുവത്തിൽ ഇരുന്ന മീനും പുരയിടത്തിലേക്ക് വലിച്ചെറിഞ്ഞു. രോഗ ബാധിതനായ ഭർത്താവ് ഉൾപ്പെടെ കുടുംബത്തിലെ ആറോളം പേരുടെ അന്നമാണ് പൊലീസ് നിഷ്കരുണം തട്ടിത്തെറുപ്പിച്ചതെന്നും മേരി പറയുന്നു. മേരി മീന്‍ തിരികെ കൊണ്ടുപോകാമെന്ന് പറഞ്ഞെങ്കിലും പൊലീസ് അതിന് തയാറായില്ല. മത്സ്യം അഴുക്ക് ചാലിൽ കളഞ്ഞ പൊലീസ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. പൊലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

  കോവിഡ് പ്രതിസന്ധിയിൽ ജനങ്ങൾ ദുരിതത്തിലായിരിക്കുമ്പോഴും സാധാരണക്കാർക്ക് നേരെ പൊലിസ് അതിക്രമം വർധിക്കുന്നത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.

  Also Read- അന്തരിച്ച എംഎൽഎ കെ വി വിജയദാസിന്റെ മകന് ജോലി നൽകി സർക്കാർ; നിയമനം ഓഡിറ്റ് വകുപ്പിൽ

  കാസർകോട്​ പശുവിന്​ പുല്ലരിയാൻ ആളൊഴിഞ്ഞ പറമ്പിലേക്ക്​ ഇറങ്ങിയ ക്ഷീര കർഷകന്​ 2000രൂപ പിഴ ചുമത്തിയത് കഴിഞ്ഞ ദിവസമാണ്. മൂന്ന്​ പൊലീസുകാർ വീട്ടിലെത്തിയാണ്​ പിഴയടക്കാൻ നോട്ടീസ്​ നൽകിയത്​. പിഴ നൽകിയില്ലെങ്കിൽ ​കേസ്​ കോടതിയിലെത്തിച്ച്​ വലിയ പ്രയാസം നേരിടേണ്ടി വരുമെന്നായിരുന്നു പൊലീസിന്‍റെ​ മുന്നറിയിപ്പ്​. കാസർകോട്​ അമ്പലത്തറ പൊലീസാണ്​ കർഷകന് പിഴ ചുമത്തിയത്. കോടോം-ബെളൂർ പഞ്ചായത്തിലെ ആറ്റേങ്ങാനം പാറക്കൽ വേങ്ങയിൽ വീട്ടിൽ വി. നാരായണന്, ബന്ധുവാണ് പിഴ അടയ്ക്കാൻ പണം നൽകി സഹായിച്ചത്.

  ഭാര്യ ഷൈലജ കോവിഡ്​ പോസിറ്റിവായതോടെ കുടുംബം ഒറ്റപ്പെട്ടു. പൊതുവെ കടുത്ത പ്രയാസം നേരിടുന്ന വേളയിലാണ്​ ഭാര്യക്ക്​ കോവിഡ്​ വന്നത്​. രോഗ ലക്ഷണമൊന്നുമില്ലായിരുന്നു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ്​ പദ്ധതിക്ക്​ കീഴിൽ ജോലിക്ക്​ ശ്രമിക്കുന്നതിനാൽ കോവിഡില്ലാ സർട്ടിഫിക്കറ്റ്​ ലഭിക്കാനാണ്​ പരിശോധന നടത്തിയത്​. കോവിഡ്​ സ്ഥിരീകരിച്ചതോടെ പാൽ വാങ്ങാൻ ആവശ്യക്കാരില്ലാതായി. കറവ നടക്കാത്തതിനാൽ പശുവിന്​ പല അസ്വസ്ഥതകളും അനുഭവപ്പെട്ടു.

  Also Read- Nirmal NR-235, Kerala Lottery result| നിർമൽ NR 235 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

  നാരായണന്റെ 25 സെന്റ്​ പുരയിടത്തിൽ പുല്ലൊന്നുമില്ല. അതിനാൽ തൊട്ടടുത്തെ പറമ്പിൽ മാസ്​കിട്ടശേഷം 46കാരനായ നാരായണൻ പു​ല്ലരിയാൻ പോകുകയായിരുന്നു​. പൂർണമായും ആളൊഴിഞ്ഞ സ്ഥലത്തായിരുന്നു പുല്ലരിയാൻ നാരായണൻ പോയത്. ''പുല്ലു ചെത്തിയാല്‍ കോവിഡ് വരുമെന്ന് ഞാന്‍ കരുതിയില്ല, ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നാലല്ലേ കോവിഡ് വരികയുള്ളൂ''- നാരായണൻ പറയുന്നു.
  Published by:Rajesh V
  First published:
  )}