ഇന്റർഫേസ് /വാർത്ത /Kerala / കണ്ണൂരിൽ വഴിയോര കച്ചവടക്കാര്‍ക്കുനേരെ എസ്.ഐയുടെ തെറിവിളി; വൈറലായി വീഡിയോ

കണ്ണൂരിൽ വഴിയോര കച്ചവടക്കാര്‍ക്കുനേരെ എസ്.ഐയുടെ തെറിവിളി; വൈറലായി വീഡിയോ

News18

News18

ചെറുപുഴ പൊലീസ് സ്റ്റേഷനിലെ എസ് ഐ ബിനീഷ് കുമാറിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്.

  • Share this:

കണ്ണൂര്‍: ചെറുപുഴയില്‍ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനിടെ എസ്.ഐയുടെ അസഭ്യവർഷം. ചെറുപുഴ പൊലീസ് സ്റ്റേഷനിലെ എസ് ഐ ബിനീഷ് കുമാറിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. വഴിയോര കച്ചവടക്കാരെ എസ്.ഐ തെറിവിളിക്കുന്നതിന്റെ വീഡിയോ പ്രചരിച്ചതോടെ പൊലീസിനെതിരെ സമൂഹമാധ്യമങ്ങളിലും പ്രതിഷേധം ശക്തമായിട്ടുണ്ട്.

അതേസമയം റോഡിൽ ഗതാഗത കുരുക്കുണ്ടാക്കിയ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുകമാത്രമാണ് ചെയ്തതെന്നാണ് എസ്.ഐ വിശദീകരിക്കുന്നത്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ എഡിറ്റ് ചെയ്തതാണെന്നും എസ്‌.ഐ പറയുന്നു.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

എന്നാൽ സമൂഹമാധ്യമങ്ങളിൽ വൈറലായ വീഡിയോയിൽ എസ്.ഐ വഴിയോര കച്ചവടക്കാരെ തെറിവിളിക്കുന്നത് വ്യക്തമാണ്. കേട്ടാലാറയ്ക്കുന്ന തെറിയാണ് എസ്‌ഐ വിളിക്കുന്നത്. തെറി വിളിക്കരുതെന്ന് ഒരു കച്ചവടക്കാരൻ എസ്.ഐയോട് ആവശ്യപ്പെടുന്നതും വീഡിയോയിൽ വ്യക്തമാണ്, ‌

എതാനും മാസങ്ങൾക്ക് മുൻപും കണ്ണൂരിൽ സമാനമായ സംഭവം നടന്നിരുന്നു. പഴവർഗ്ഗങ്ങൾ വിൽക്കുന്ന വഴിയോര കച്ചവടക്കാരന്റെ വണ്ടിയിൽ പൊലീസ് ചവിട്ടിയതാണ് അന്ന് വിവാദമായത്.

First published:

Tags: Kerala police, Kerala police force, Merchants