ടിക്കറ്റിനെ ചൊല്ലി തർക്കം; ടിടിഇക്കെതിരെ പൊലീസുകാരുടെ അതിക്രമം

എൻ ശ്രീനാഥ്

News18 Malayalam | news18
Updated: December 19, 2019, 10:47 PM IST
ടിക്കറ്റിനെ ചൊല്ലി തർക്കം; ടിടിഇക്കെതിരെ പൊലീസുകാരുടെ അതിക്രമം
പരിക്കേറ്റ ടി.ടി.ഇ
  • News18
  • Last Updated: December 19, 2019, 10:47 PM IST
  • Share this:
കൊച്ചി: കണ്ണൂർ - തിരുവനന്തപുരം ജനശതാബ്ദി ട്രെയിനിൽ വ്യാഴാഴ്ച രാവിലെ ചാലക്കുടി കടന്ന് പോകുമ്പോഴായിരുന്നു സംഭവം. സാധാരണ ട്രയിനിലെ ജനറൽ കമ്പാർട്മെന്‍റ് ടിക്കറ്റ് ജനശതാബ്ദിയിൽ പറ്റില്ലെന്നും പിഴ അടയ്ക്കണമെന്നും ടി.ടി.ഇ നിർദ്ദേശിച്ചു. പിഴ അടയ്ക്കില്ലെന്നും ജോലിയുടെ ഭാഗമായുള്ള യാത്രയാണെന്നും പൊലീസുകാർ പറഞ്ഞു.

പിഴ അടയ്ക്കണമെന്ന നിലപാടിൽ ഉറച്ച് നിന്നതോടെ ടി.ടി.ഇ.യുടെ കൈവശമുണ്ടായിരുന്ന ടിക്കറ്റ് കൈക്കലാക്കാൻ പൊലീസുകാർ ശ്രമിച്ചു. ഇത് തടഞ്ഞതോടെ പരസ്പരം വാക്കേറ്റവും കയ്യാങ്കളിയുമായി. ഇതിനിടെ പൊലീസുകാർ ടി.ടി.ഇ. സത്യേന്ദ്രകുമാർ മീണയെ മർദ്ദിച്ചു.

യാത്രക്കാർ എത്തിയാണ്  പൊലീസുകാരെ പിടിച്ചുമാറ്റിയത്. സംഭവത്തിൽ തൃശൂർ റിസർവ് ക്യാമ്പിലെ  പൊലീസ് ഉദ്യോഗസ്ഥരായ നൈജൻ, റിന്‍റോ സി.ജെ. എന്നിവരെ ആർപിഎഫ് കസ്റ്റഡിയിലെടുത്തു. ഇവരെ പിന്നീട് തൃശൂർ സി.ആർ.പി.എഫിന് കൈമാറി. മർദ്ദനമേറ്റ ടിടിഇ സത്യേന്ദ്ര കുമാർ മീണയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പൗരത്വ നിയമഭേദഗതി: പ്രതിഷേധങ്ങളിൽ സംഘർഷം; രാജ്യത്ത് ഇന്ന് മൂന്നുപേർ കൊല്ലപ്പെട്ടു


 യാത്രക്കാർ ചേർന്നു പൊലീസുകാരെ തടഞ്ഞു വെച്ച്, ട്രെയിൻ എറണാകുളം നോർത്തിൽ എത്തിയപ്പോൾ ആർപിഎഫിനു കൈമാറുകയായിരുന്നു. പൊലീസ് കംപ്ലെയിൻസ് അതോറിറ്റിക്കും ടി.ടി.ഇ.പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞദിവസം ചേർത്തലയിൽ വളവിൽ വാഹനപരിശോധന നടത്തിയത് ചോദ്യം ചെയ്ത സർക്കാർ ഉദ്യോഗസ്ഥനെ പൊലീസ് തല്ലി പല്ല് കൊഴിച്ചത് വിവാദമായിരുന്നു.
Published by: Joys Joy
First published: December 19, 2019, 10:47 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading