കെഎസ്‍യു നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം; ഷാഫി പറമ്പിൽ എംഎൽഎക്ക് പരിക്ക്

യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസ് ആക്രമിച്ചതെന്ന് ഷാഫി പറമ്പിൽ

News18 Malayalam | news18-malayalam
Updated: November 19, 2019, 11:08 PM IST
കെഎസ്‍യു നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം; ഷാഫി പറമ്പിൽ എംഎൽഎക്ക് പരിക്ക്
News18
  • Share this:
തിരുവനന്തപുരം: കേരള സർവകലാശാലയിലെ മാർക്ക് തട്ടിപ്പിൽ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാർച്ചിൽ ഷാഫി പറമ്പിൽ  എംഎൽഎയ്ക്ക് പരിക്ക്. പൊലീസ് നടത്തിയ ലാത്തിചാർജിൽ എംഎൽഎയുടെ തലയ്ക്ക് അടിയേൽക്കുകയായിരുന്നു.

യാതൊരു പ്രകോപനവുമില്ലാതെയാണ് പൊലീസ് ആക്രമിച്ചതെന്ന് ഷാഫി പറമ്പിൽ പ്രതികരിച്ചു.

മാർച്ചിനു നേരെ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. ഇതിനു പിന്നാലെയാണ് പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിചാർജ് നടത്തിയത്. റോഡ് ഉപരോധിക്കുന്ന കെഎസ്‌യു പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയാണ്.
First published: November 19, 2019, 2:27 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading