• HOME
  • »
  • NEWS
  • »
  • kerala
  • »
  • POLICE BRING FOOD FOR DOG IN POPULAR FINANCE FOUNDER HOME

ഉടമ ജയിലിൽ; വളർത്തുനായ പട്ടിണിയിൽ; ഭക്ഷണം എത്തിച്ചുനൽകി പൊലീസ്

ഭക്ഷണം എത്തിച്ചതുകൊണ്ടുമാത്രം പൊലീസിന്‍റെ സഹായം അവസാനിച്ചില്ല. നായയെ സുരക്ഷിത കരങ്ങളിലേക്ക് പൊലീസ് എത്തിക്കുകയും ചെയ്തു.

popular finance dog

popular finance dog

  • Share this:
    പത്തനംതിട്ട: ഉടമ ജയിലിലായതോടെ പട്ടിണിയിലായ വളർത്തുനായയ്ക്ക് ഭക്ഷണം എത്തിച്ചുനൽകി പൊലീസ്. പോപ്പുലർ ഫിനാൻസ് ഉടമയുടെ വളർത്തുനായയ്ക്കാണ് പൊലീസ് ഭക്ഷണം എത്തിച്ചുനൽകിയത്. രാജപാളയം ഇനത്തിൽപ്പെട്ട നായയാണ് ദിവസങ്ങളോളം ഭക്ഷണം ലഭിക്കാതെ എല്ലുംതോലുമായത്. മരണത്തെ മുഖാമുഖം കണ്ട നായയ്ക്കാണ് പൊലീസ് ഭക്ഷണം എത്തിച്ചത്.

    ഭക്ഷണം എത്തിച്ചതുകൊണ്ടുമാത്രം പൊലീസിന്‍റെ സഹായം അവസാനിച്ചില്ല. നായയെ സുരക്ഷിത കരങ്ങളിലേക്ക് പൊലീസ് എത്തിക്കുകയും ചെയ്തു. തെരുവുനായ്ക്കളെ സംരക്ഷിച്ചു പരിപാലിക്കുന്ന തിരുവല്ല കേന്ദ്രമായുള്ള ജീവകാരുണ്യ പ്രവർത്തകരുടെ ഫോൺ നമ്പർ സംഘടിപ്പിച്ച് പൊലീസ് നായയെ അവർക്ക് കൈമാറുകയും ചെയ്തു.

    പോപ്പുലർ ഫിനാൻസ് എന്ന ധനകാര്യ സ്ഥാപനത്തിന്റെ മറവിൽ നടന്നത് ഗുരുതര സാമ്പത്തിക തട്ടിപ്പെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഒരു കമ്പനിയുടെ പേരിൽ നിക്ഷേപം സ്വീകരിച്ച് 21 കമ്പനികളിലേക്ക് മാറ്റിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പോപ്പുലർ ഫിനാൻസ് പണയമായി സ്വീകരിക്കുന്ന സ്വർണം മറ്റു ധനകാര്യ സ്ഥാപനങ്ങളിൽ വീണ്ടും ഉയർന്ന തുകയ്ക്ക് പണയം വച്ചും തട്ടിപ്പ് നടത്തുകയായിരുന്നു.
    You may also like:ലക്ഷങ്ങൾ ലാഭിക്കാം; വസ്തു വിൽക്കുന്നവരും വാങ്ങുന്നവരും അറിയേണ്ട കാര്യം [NEWS]റംസിയുടെ മരണം: നടി ലക്ഷ്മി പ്രമോദ് ഒളിവിൽ; വ്യാജ വിവാഹ സർട്ടിഫിക്കറ്റിന് പിന്നിലും സീരിയൽ നടിയെന്ന് പൊലീസ്​ [NEWS] വെന്‍റിലേറ്ററുകൾ തികയാതെ വരും'; സംസ്ഥാനത്തു മരണസംഖ്യ കൂടിയേക്കുമെന്ന് ആരോഗ്യമന്ത്രി [NEWS]
    തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കീഴടങ്ങിയ റോയി ഡാനിയലിന്റെ പക്കൽനിന്നും ഗൾഫിൽ നിക്ഷേപമുള്ളതിന്റെ രേഖകൾ കണ്ടെടുത്തിരുന്നു. ലോക്ഡൗണിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണെന്നാണ് ഉടമകൾ പറഞ്ഞിരുന്നത്. എന്നാൽ കൃത്യമായി ആസൂത്രണം ചെയ്ത തട്ടിപ്പാണെന്നാണ് പൊലീസ് കണ്ടെത്തൽ.
    Published by:Anuraj GR
    First published:
    )}