തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിൽ വിദ്യാർത്ഥിയെ വധിക്കാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതികളെ ഇന്ന് കോളജിലെത്തിച്ച് തെളിവെടുക്കും. ഒന്നും രണ്ടും പ്രതികളായ ശിവരഞ്ജിത്ത്, നസീം എന്നിവരെയാണ് തെളിവെടുപ്പിനെത്തിക്കുക. അഖിലിനെ കുത്താൻ ഉപയോഗിച്ച കത്തി കോളജിൽ കോളജിൽ ഒളിപ്പിച്ചെന്ന് ശിവരഞ്ജിത്ത് ഇന്നലെ മൊഴി നൽകിയിരുന്നു. കൃത്യത്തിൽ പങ്കുണ്ടെന്ന് തിരിച്ചറിഞ്ഞ മറ്റു എട്ടു പ്രതികൾക്കായി ഇന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചേക്കും.
ഇന്നലെ കസ്റ്റഡിയിൽ ലഭിച്ച പ്രതികളെ വിശദമായി ചോദ്യം ചെയ്ത ശേഷമാണ് ഇന്ന് തെളിവെടുപ്പിനെത്തിക്കുക. അഖിലിനെ കുത്താൻ ഉപയോഗിച്ച കത്തി കോളജിൽ ഒളിപ്പിച്ചതായി ഒന്നാം പ്രതി ശിവരഞ്ജിത്ത് ഇന്നലെ മൊഴി നൽകിയിരുന്നു. ശിവരഞ്ജിത്തിന്റെയും നസീമിന്റെയും സാന്നിധ്യത്തിൽ കത്തി കണ്ടെടുക്കും. ഇതടക്കമുള്ള മറ്റു തെളിവുകളും ശേഖരിക്കാനാണ് തീരുമാനം. കോളജ് വീണ്ടും തുറക്കുന്നത് തിങ്കളാഴ്ചത്തേയ്ക്ക് മാറ്റിയതിനാൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകില്ലെന്നാണ് പൊലീസ് കണക്കുകൂട്ടൽ.
അഖിലിന്റെ ഹൃദയത്തിലും മുറിവേറ്റു; ജീവന്‍ രക്ഷിച്ചത് 6 മണിക്കൂര്‍ നീണ്ട അടിയന്തിര ശസ്ത്രക്രിയയിലൂടെ
അതേസമയം ചില വിദ്യാർത്ഥി സംഘടനകൾ പ്രശ്നമുണ്ടാക്കുമെന്ന സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിനെ തുടർന്ന് കനത്ത സുരക്ഷയാകും കോളജിലും പരിസരത്തും ഒരുക്കുക. കൃത്യത്തിൽ കൂടുതൽ പേർ പങ്കെടുത്തതായി പൊലീസിന് വിവരം ലഭിച്ചു. കോളേജിലെ രണ്ട് പൂർവ വിദ്യാർത്ഥികളും ആക്രമിക്കാൻ ഉണ്ടായിരുന്നതായി അഖിൽ ഇന്നലെ മൊഴി നൽകിയിരുന്നു. ഒരു വർഷമായി പ്രതികൾക്ക് തന്നോട് വിരോധമുണ്ട്. കോളജിലെ ഇവരുടെ അപ്രമാധിത്വം ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണമെന്നും അഖിൽ മൊഴി നൽകിയിട്ടുണ്ട്. തിരിച്ചറിഞ്ഞ എട്ടു പ്രതികൾക്കായി പൊലീസ് ഇന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചേക്കും. ഇവരുടെ വിശദാംശങ്ങൾ നൽകാൻ ഇന്നലെ കോളജ് പ്രിൻസിപ്പലിന് കത്ത് നൽകിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Police issues look out notice, Police seized answer sheet, Sfi, University college, University college murder attempt case, University college SFI, എസ്.എഫ്.ഐ, കേരള പൊലീസ്, യൂണിവേഴ്സിറ്റി കോളേജ്, വധശ്രമക്കേസ്