ഫോർട്ട് കൊച്ചിയിൽ ക്രിക്കറ്റ് കളിച്ച യുവാക്കൾക്ക് നേരെ പൊലീസ് മർദ്ദനം; അഞ്ച് പേർക്ക് പരിക്ക്

സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ക്രിക്കറ്റ് കളിക്കുന്നതിനും കളി കാണുന്നതിനായി അൻപതോളം പേർ കൂട്ടംകൂടി എന്നാണ് പോലീസ് പറയുന്നത്.

News18 Malayalam | news18-malayalam
Updated: October 12, 2020, 6:13 PM IST
ഫോർട്ട് കൊച്ചിയിൽ ക്രിക്കറ്റ് കളിച്ച യുവാക്കൾക്ക് നേരെ പൊലീസ് മർദ്ദനം; അഞ്ച് പേർക്ക് പരിക്ക്
സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ക്രിക്കറ്റ് കളിക്കുന്നതിനും കളി കാണുന്നതിനായി അൻപതോളം പേർ കൂട്ടംകൂടി എന്നാണ് പോലീസ് പറയുന്നത്.
  • Share this:
കൊച്ചി: ഫോർട്ട് കൊച്ചി നെല്ലു കടവിൽ നിരോധനാജ്ഞ ലംഘിച്ച് ക്രിക്കറ്റ് കളിച്ച യുവാക്കളെ പൊലീസ് ക്രൂരമായി മർദ്ദിച്ചു എന്ന് പരാതി. സംഭവത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. ഒരാളുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ക്രിക്കറ്റ് കളിക്കുന്നതിനും കളി കാണുന്നതിനായി അൻപതോളം പേർ കൂട്ടംകൂടി എന്നാണ് പോലീസ് പറയുന്നത്. മർദിച്ചിട്ടില്ല എന്നും പൊലീസിനെ കണ്ട് ഭയന്നോടുന്നതിനിടയിലാണ് അപകടമുണ്ടായതെന്നുമാണ് പോലീസിൻറെ വിശദീകരണം.എന്നാൽ പതിനഞ്ചോളം യുവാക്കൾ പറമ്പിൽ ഉണ്ടായിരുന്നുവെന്നും അവിടെ എത്തിയ പോലീസ് മരക്കഷ്ണം ഉപയോഗിച്ച് യുവാക്കളെ തല്ലി എന്നുമാണ് പ്രദേശവാസികൾ പറയുന്നത്. ഓടുന്നതിനിടയിൽ നിലത്തു വീണവരെ വീണ്ടും പോലീസ് മർദ്ദിക്കുകയായിരുന്നുവെന്നും പ്രദേശവാസികൾ പറയുന്നു.

പരിക്കേറ്റവരെ പ്രദേശവാസികളാണ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. മട്ടാഞ്ചേരി പോലുള്ള ഉള്ള ചെറിയ പ്രദേശത്ത് അത്യാവശ്യ സാഹചര്യങ്ങളിൽ പോലും ആളുകൾ പുറത്തേക്കിറങ്ങുമ്പോൾ വലിയ കൂട്ടമായി തോന്നാറുണ്ട് എന്നും പ്രദേശവാസികൾ പറയുന്നു.

സംഭവ സ്ഥലത്തെത്തിയ പൊലീസിന് നേരെയും ആക്രമണം ഉണ്ടായിരുന്നുവെന്നും പോലീസിൻറെ ജീപ്പിൽ കല്ലെറിഞ്ഞ് ചില്ല് തകർത്തതായും പോലീസ് പറയുന്നു. നിരോധനാജ്ഞ ലംഘിച്ചതിന് കണ്ടാലറിയുന്നവർക്കെതിരെ ഫോർട്ടുകൊച്ചി പോലീസ് കേസെടുത്തിട്ടുണ്ട്.

പൊലീസ് നടപടിക്കെതിരെ ഡിവൈഎഫ്ഐയുടെയും യൂത്ത് കോൺഗ്രസിന്റേയും നേതൃത്വത്തിൽ പ്രദേശവാസികൾ പ്രതിഷേധിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടി എടുക്കുമെന്ന് മട്ടാഞ്ചേരി എ സി പി വിജയകുമാർ അറിയിച്ചു.
Published by: Naseeba TC
First published: October 12, 2020, 6:12 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading