ഒരുമാസം മുമ്പുവരെ പ്ലാസ്റ്റിക് ഷീറ്റിനു കീഴിൽ; പൊലീസ് മനസുവെച്ചു; ഹൈമവതിയമ്മയ്ക്ക് അടച്ചുറപ്പുള്ള വീടായി

സിവിൽ പൊലീസ് ഉദ്യോഗസ്ഥർ പലപ്പോഴും നിർമാണത്തിൽ പണിക്കാരായും കൂടി. ചെറിയ സൗകര്യങ്ങളോടെ രണ്ടര ലക്ഷം രൂപയിലാണ് പുതിയ വീടുപണി തീർത്തത്. വീടിന്റെ നിർമാണം ഓരോ ഘട്ടങ്ങളിലായി ഫേസ്ബുക്കിലൂടെ അറിയിച്ചു.

News18 Malayalam | news18
Updated: June 14, 2020, 10:44 PM IST
ഒരുമാസം മുമ്പുവരെ പ്ലാസ്റ്റിക് ഷീറ്റിനു കീഴിൽ; പൊലീസ് മനസുവെച്ചു; ഹൈമവതിയമ്മയ്ക്ക് അടച്ചുറപ്പുള്ള വീടായി
പുതിയ വീട്
  • News18
  • Last Updated: June 14, 2020, 10:44 PM IST
  • Share this:
എറണാകുളം: പുതിയ വീട്ടിലേക്ക് താമസം മാറുമ്പോൾ ഹൈമവതിയമ്മയ്ക്ക് ഇപ്പോഴുമത് വിശ്വസിക്കാനായിട്ടില്ല. കാരണം ഒരുമാസം മുമ്പുവരെ വീടെന്നാൽ മരപ്പലകകളിൽ കെട്ടിവലിച്ച പ്ലാസ്റ്റിക് ഷീറ്റായിരുന്നു. സഹോദരന്റെ വീടിനു സമീപം ഇത്തിരി സ്ഥലത്ത് ഒതുങ്ങി ഹൈമവതിയമ്മ, തനിച്ചുള്ള ജീവിതത്തിൽ സഹായത്തിനായി ആരും തന്നെ എത്തില്ലെന്നു കരുതി.

അപ്പോഴാണ് നാട്ടുകാരനായ പവിഴം ബിജു ഫേസ്ബുക്ക് കൂട്ടായ്മയിൽ വീടു നിർമാണമെന്ന ആശയം മുന്നോട്ടു വെയ്ക്കുന്നത്. കണ്ണമാലി പൊലീസ് സ്റ്റേഷനും അത് തങ്ങളുടെ ഉത്തരവാദിത്തമായി ഏറ്റെടുത്തു. സമീപത്തെ സെന്റ് സെബാസ്റ്റ്യൻ പള്ളിയും എല്ലാ പിന്തുണയുമായി കൂടെയെത്തി.

You may also like:'മിടുക്കനായ നടൻ നേരത്തെ പോയി,വാർത്ത നടുക്കമുണ്ടാക്കി': പ്രധാനമന്ത്രി നരേന്ദ്ര മോദി [NEWS] സുശാന്ത് സിംഗിന്റെ മരണത്തിൽ ഞെട്ടിത്തരിച്ച് മലയാളസിനിമാ ലോകവും‍ [NEWS] പ്രളയത്തിൽ പകച്ചുനിന്ന കേരളത്തിന് ആരാധകന്റെ പേരിൽ ഒരുകോടി രൂപ നൽകിയ താരം; സുശാന്ത് സിംഗ് [NEWS]

പിന്നെയത് നാട്ടുകാരുടെ ആകെ ആവശ്യമായി മാറി. DYFI പോലുള്ള സംഘടനകളും ഒട്ടനവധി വ്യക്തികളും തങ്ങൾക്ക് കഴിയും പോലെ സഹായങ്ങൾ എത്തിച്ചു. വീടിന്റെ നിർമിതിയുടെ ഓരോ ഘട്ടത്തിലും സഹായവും നിർദ്ദേശവുമായി പൊലീസ് എത്തിയിരുന്നു.

സിവിൽ പൊലീസ് ഉദ്യോഗസ്ഥർ പലപ്പോഴും നിർമാണത്തിൽ പണിക്കാരായും കൂടി. ചെറിയ സൗകര്യങ്ങളോടെ രണ്ടര ലക്ഷം രൂപയിലാണ് പുതിയ വീടുപണി തീർത്തത്. വീടിന്റെ നിർമാണം ഓരോ ഘട്ടങ്ങളിലായി ഫേസ്ബുക്കിലൂടെ അറിയിച്ചു. ഒപ്പം പണിക്ക് ആവശ്യമുള്ള സാധനങ്ങളും. അതോടെ കാര്യങ്ങൾ കുറച്ചു കൂടി എളുപ്പമായി. അങ്ങനെ പണി തുടങ്ങി ഒരു മാസം കൊണ്ട് ഹൈമാവതിയമ്മയ്ക്ക് വീടായി.

First published: June 14, 2020, 10:44 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading