വെടിയുണ്ട കാണാതായ സംഭവം: രേഖകൾ ഹാജരാക്കണമെന്ന് ഹൈക്കോടതി

കേസ് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും

News18 Malayalam | news18-malayalam
Updated: February 20, 2020, 4:55 PM IST
വെടിയുണ്ട കാണാതായ സംഭവം: രേഖകൾ ഹാജരാക്കണമെന്ന് ഹൈക്കോടതി
news18
  • Share this:
കൊച്ചി: വെടിയുണ്ട കാണാതായ സംഭവത്തിൽ ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി. രേഖകൾ ഹാജരാക്കണമെന്നും കോടതി നിർദ്ദേശിച്ചു.

വെടിയുണ്ട കാണാതായ സംഭവത്തിൽ ഇടത് -വലത് മുന്നണികൾ പഴിചാരുകയാണെന്ന് ഹർജിക്കാരൻ ആരോപിച്ചു. എന്നാൽ ഇക്കാര്യത്തിൽ രാഷ്ട്രീയം പറയേണ്ടതില്ലെന്ന് ഹർജിക്കാരനോട് കോടതി നിർദ്ദേശിച്ചു.

ഒറ്റ തോക്ക് പോലും കാണാതായിട്ടില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. കാണാതായവ ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഉണ്ടകൾ കാണാതായത് സംബന്ധിച്ച്  ഇപ്പോൾ കൃത്യമായ കണക്കുകൾ പറയാനാകില്ലെന്നും സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി. കേസ് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.

Also Read തോക്ക് പോയിട്ടില്ല, ഉണ്ടയെപ്പറ്റി മിണ്ടാട്ടമില്ല; പൊലീസിനെ വെള്ളപൂശി ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ട്

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: February 20, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍