നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • അന്വേഷണ എജൻസികളെ ഞെട്ടിച്ച പിറവത്തെ കള്ളനോട്ട് വേട്ട; സംഘത്തിന് അന്തർ സംസ്ഥാന ബന്ധം?

  അന്വേഷണ എജൻസികളെ ഞെട്ടിച്ച പിറവത്തെ കള്ളനോട്ട് വേട്ട; സംഘത്തിന് അന്തർ സംസ്ഥാന ബന്ധം?

  തീവ്രവാദ വിരുദ്ധ സ്ക്വാഡും പോലീസും നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. ഏഴുലക്ഷത്തി അൻപത്തിയേഴായിരം രൂപയുടെ വ്യാജ നോട്ടുകൾ അന്വേഷണ സംഘം പിടികൂടി

  Fake-Currency_Raid

  Fake-Currency_Raid

  • Share this:
  കൊച്ചി: എറണാകുളം ജില്ലയിലെ  പിറവത്ത് പിടികൂടിയ വൻ കള്ളനോട്ട് സംഘം അന്വേഷണ ഏജൻസികളെ ഞെട്ടിച്ചു. സംസ്ഥാനത്ത് അടുത്ത കാലത്തൊന്നും ഇത്രയും വലിയ രീതിയിലുള്ള കള്ളനോട്ട് മാഫിയയെ പിടികൂടിയിട്ടില്ല. കള്ളനോട്ട് അടിക്കുന്നതിനു വേണ്ടിയുള്ള മുഴുവൻ സംവിധാനങ്ങളുമായാണ് ആളൊഴിഞ്ഞ  വീട്ടിൽ  ഇവർ പ്രവർത്തിച്ചിരുന്നത്.

  തീവ്രവാദ വിരുദ്ധ സ്ക്വാഡും പോലീസും നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. ഏഴുലക്ഷത്തി അൻപത്തിയേഴായിരം രൂപയുടെ വ്യാജ നോട്ടുകൾ അന്വേഷണ സംഘം പിടികൂടി. പുലർച്ചെ രണ്ടു മണിയോടെയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ത്രീവ്രവാദ വിരുദ്ധ സ്ക്വാഡും പോലീസും ഇലഞ്ഞിയിലെ വീട്ടിൽ റെയ്ഡ് നടത്തിയത്. കേന്ദ്ര ഇന്റലിജൻസ് ബ്യുറോയും അന്വേഷണ സംഘത്തിനൊപ്പം ഉണ്ടായിരുന്നു. വണ്ടിപ്പെരിയാർ സ്വദേശി ആനന്ദ്, നെടുങ്കണ്ടം സ്വദേശി സുനിൽ, കോട്ടയം സ്വദേശി പയസ് , തൃശൂർ സ്വദേശി ജിബി എന്നിവർ ആണ് കസ്റ്റഡിയിൽ ഉള്ളത്. വീട് വാടകയ്ക്ക് എടുത്ത പത്തനംത്തിട്ട സ്വദേശി മധുസൂദനനെ പൊലീസ് പിന്നീട് അറസ്റ്റു ചെയ്തു.

  Also Read- ബലാത്സംഗത്തിനിരയാക്കിയ യുവതിയെ വിവാഹം ചെയ്ത് ആറു മാസത്തിന് ശേഷം കൊലപ്പെടുത്തി

  7,57,000 രൂപയുടെ കള്ളനോട്ട് പിടിച്ചെടുത്തു. അഞ്ഞൂറ് രൂപയുടെ കള്ളനോട്ടുകളാണ് പിടിച്ചെടുത്തത്. നോട്ട് എണ്ണുന്ന മെഷീൻ, പ്രിൻ്റർ, നോട്ട് പ്രിന്റ് ചെയ്യുന്നു പേപ്പർ അടക്കം  പിടിച്ചെടുത്തു. സംഘത്തിന്റെ അന്തർസംസ്ഥാന ബന്ധവും കൂടുതൽ പ്രതികൾ കേസിൽ ഉൾപെട്ടിട്ടുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്. സീരിയൽ നിർമ്മാണത്തിന് വേണ്ടി എന്നു പറഞ്ഞാണ്  ഇവർ വീട് വാടകയ്ക്ക് എടുത്തിരുന്നത്. ഇലഞ്ഞിയിൽ നിന്നും  അകത്തേക്കുള്ള  വഴിയിലൂടെ ചെന്നാൽ മാത്രമാണ് വീട് കാണാൻ സാധിക്കുക. സമീപത്ത് മറ്റു വീടുകൾ ഒന്നും ഇല്ലാത്തത്  ഇവർക്ക് കൂടുതൽ സൗകര്യം സൃഷ്ടിച്ചു.

  Also Read- ആലപ്പുഴ വള്ളികുന്നത്ത് പത്തൊമ്പതുകാരി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച സംഭവം; സ്ത്രീധന പീഡനമെന്ന് പൊലീസ്

  ആരെങ്കിലും  ഇവിടെയക് എത്തുന്നത് ദൂരത്തു നിന്നു തന്നെ ഇവർക്ക് കാണാൻ കഴിയും. ഒരു വാഹനം മാത്രം കടന്നു പോകാൻ കഴിയുന്ന വഴിയായതിനാൽ വളരെ പെട്ടെന്ന് ആരും ഇവിടേക്ക് എത്തുകയുമില്ല . ഈ സാഹചര്യങ്ങളെല്ലാം മുതലാക്കി കൊണ്ടാണ് കഴിഞ്ഞ ഒമ്പത് മാസത്തിലധികമായി  ഇവിടെ കള്ളനോട്ട് അച്ചടിച്ചു കൊണ്ടിരുന്നത്.

  Also Read- ഭാര്യയുടെ കാമുകനെ യുവാവ് എയർ ഗൺ ഉപയോഗിച്ച് വെടിവെച്ചു; ജനനേന്ദ്രിയത്തിൽ പരിക്കേറ്റ യുവാവ് ചികിത്സ തേടി

  15 ലക്ഷത്തോളം രൂപ ഇവർ കള്ളനോട്ടായി തന്നെ സംസ്ഥാനത്ത് വിതരണം ചെയ്തതായി സമ്മതിച്ചിട്ടുണ്ട് . ഇത്രയും തുക ചെലവഴിക്കണം എങ്കിൽ ഇവർക്ക് അതിനുതക്ക ബന്ധങ്ങൾ സംസ്ഥാനത്ത് ഉണ്ടായിരിക്കും എന്നാണ് പോലീസിൻറെ നിഗമനം. അച്ചടിക്കുന്ന പണം ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. തീവ്രവാദ വിരുദ്ധ സേന ഉൾപ്പെടെയുള്ളവർ പരിശോധനയിലും മറ്റും പങ്കെടുത്തതും ഈ അന്വേഷണത്തിൻ്റെ ഭാഗമായാണ്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് നുള്ള സാധ്യതയും സജീവമാണ്.
  Published by:Anuraj GR
  First published: