കോഴിക്കോട് രക്തസാക്ഷി അനുസ്മരണം നടത്തി; 20 CPM പ്രവർത്തകർക്കെതിരെ കേസ്

കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് യോഗം ചേർന്നതിന്  മുപ്പതോളം ലീഗ് പ്രവർത്തകർക്കെതിരെയും പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.

News18 Malayalam | news18-malayalam
Updated: July 19, 2020, 5:59 PM IST
കോഴിക്കോട് രക്തസാക്ഷി അനുസ്മരണം നടത്തി; 20 CPM പ്രവർത്തകർക്കെതിരെ കേസ്
പ്രതീകാത്മക ചിത്രം
  • Share this:
കോഴിക്കോട്: രക്തസാക്ഷി അനുസ്മരണം സംഘടിപ്പിച്ചതിന് 20 സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസ് എടുത്തു. കോഴിക്കോട് ജില്ലയിൽ നാദാപുരത്ത് ജൂൺ 20ന് നടത്തിയ രക്തസാക്ഷി അനുസ്മരണത്തിന്‍റെ പേരിലാണ് പൊലീസ് കേസ്. മുസ്ലീം ലീഗ് നൽകിയ പരാതിയിലാണ് കേസ്.  കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് യോഗം ചേർന്നതിന്  മുപ്പതോളം ലീഗ് പ്രവർത്തകർക്കെതിരെയും പൊലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു.

അതിനിടെ ജില്ലയിൽ ഇന്ന് ഏർപ്പെടുത്തിയ സമ്പൂർണ ലോക്ക്ഡൌണിനോട് ജനങ്ങൾ നല്ലരീതിയിൽ സഹകരിച്ചു. സമ്പർക്ക വ്യാപന കേസുകൾ വർദ്ധിച്ചതിനെ തുടർന്ന് രോഗ വ്യാപനം നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ ഞായറാഴ്ചകളിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തിയത്. അവശ്യവസ്തുക്കളുടെ കടകള്‍ക്കും, മെഡിക്കല്‍ ഷോപ്പുകള്‍ക്കും മാത്രമാണ്   തുറന്ന് പ്രവർത്തിക്കാന്‍ അനുമതി ഉണ്ടായിരുന്നത്.

അടിയന്തര ആവശ്യങ്ങൾക്കായി പുറത്തിറങ്ങിയവരെ മാത്രമാണ് യാത്ര തുടരുവാൻ പൊലീസ് അനുവദിച്ചത്. ജില്ലയിലെ വ്യാപാര കേന്ദ്രങ്ങള്‍ പൂർണ്ണമായും അടഞ്ഞ് കിടന്നു.  അളുകൾ ലോക്ക് ഡൗണിനോട് പൂർണ്ണമായും സഹകരിച്ചു.
TRENDING:നിക്കറിന് ഇറക്കം തീരെ കുറഞ്ഞു; തയ്യൽക്കാരനെതിരെ പൊലീസിൽ പരാതി[NEWS]വടികൊണ്ട് കുത്തി; ദേഹത്തേക്ക് പെയിന്റൊഴിച്ചു; കുരങ്ങിന് നേരെ കൊടുംക്രൂരത[NEWS]സ്വർണക്കടത്ത്: ദുബായ് പൊലീസ് അറസ്റ്റ് ചെയ്ത ഫൈസൽ ഫരീദിനെ ഈ ആഴ്ച കൊച്ചിയിലെത്തിക്കും[NEWS]
കൂടുതല്‍ പഞ്ചായത്തുകളെ കണ്ടയിന്‍മെന്‍റ് സോണില്‍ ഉള്‍പെടുത്തി. ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ച തുണേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് 26-ാം തിയതി വരെ അടച്ചിടുവാനാണ് തീരുമാനം. 30 ജീവനക്കാരും എട്ട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളും നിരീക്ഷണത്തിലാണ്.  എടച്ചേരി, ഏറാമല, പുറമേരി  ഗ്രാമപഞ്ചായത്തുകള്‍ മുഴുവനായും കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.
Published by: Anuraj GR
First published: July 19, 2020, 5:59 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading