• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഹിന്ദു ദൈവങ്ങളെ അപമാനിച്ചതിന് സംവിധായക കുഞ്ഞില മാസിലാമണിക്കെതിരെ പൊലീസ് കേസ്

ഹിന്ദു ദൈവങ്ങളെ അപമാനിച്ചതിന് സംവിധായക കുഞ്ഞില മാസിലാമണിക്കെതിരെ പൊലീസ് കേസ്

ചലച്ചിത്രമേളയില്‍ സർക്കാരിനെതിരെ പ്രതിഷേധിച്ചതിന്റെ പ്രതികാരമാണ് കേസ് എന്ന് കുഞ്ഞില മാസിലാമണി പറഞ്ഞു

  • Last Updated :
  • Share this:
    പാലക്കാട്: ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്ന തരത്തിൽ ഫേസ്ബുക്ക് പോസ്റ്റിട്ട സംവിധായക കുഞ്ഞില മാസിലാമണിക്കെതിരെ പൊലീസ് കേസ് എടുത്തു. ഒരു വ്യക്തി ഫേസ്ബുക്ക് പോസ്റ്റിന്‍റെ സ്‌ക്രീന്‍ ഷോട്ട് സഹിതം പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തതെന്ന് ഒറ്റപ്പാലം പൊലീസ് പറഞ്ഞു. ഐപിസി 153 പ്രകാരം കലാപമുണ്ടാക്കാന്‍ ആഹ്വാനം നല്‍കി എന്ന വകുപ്പ് പ്രകാരമാണ് കേസ്. ഒരാഴ്ചയ്ക്കകം ഒറ്റപ്പാലം സ്റ്റേഷനില്‍ ഹാജരാകണമെന്ന് കുഞ്ഞിലയ്ക്ക് നേട്ടീസ് നല്‍കിയിട്ടുണ്ട്.

    ചലച്ചിത്രമേളയില്‍ സർക്കാരിനെതിരെ പ്രതിഷേധിച്ചതിന്റെ പ്രതികാരമാണ് കേസ് എന്ന് കുഞ്ഞില മാസിലാമണി പറഞ്ഞു. ഇത് താന്‍ നേരത്തെ സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്തതാണ്. ഇപ്പോള്‍ കേസ് എടുത്തിരിക്കുന്നതിന് പിന്നില്‍ പ്രത്യേക ലക്ഷ്യമുണ്ട്. ശിവനെ താന്‍ അധിക്ഷേപിച്ചാല്‍ എന്തിനാണ് എന്നെ പിണറായിയുടെ പൊലീസ് വേട്ടയാടുന്നതെന്നും കുഞ്ഞില ചോദിച്ചു.

    സിനിമ ഒഴിവാക്കിയതിനെതിരെ വനിതാ ചലച്ചിത്ര മേളയില്‍ പ്രതിഷേധം; സംവിധായിക കുഞ്ഞില മസിലാമണി കസ്റ്റഡിയില്‍

    അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയില്‍ പ്രതിഷേധിച്ചതിന് സംവിധായിക കുഞ്ഞില മസിലാമണി പൊലീസ് കസ്റ്റഡിയില്‍. തന്റെ സിനിമയായ 'അസംഘടിതര്‍' ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നും ഒഴിവാക്കിയതിനെതിരെയായിരുന്നു കുഞ്ഞില മസിലാമണിയുടെ പ്രതിഷേധം. മൂന്നാം അന്താരാഷ്ട്ര വനിതാ ഫിലിം ഫെസ്റ്റിവല്‍ ഉദ്ഘാടന വേദിയിലായിരുന്നു പ്രതിഷേധം.

    'അസംഘടിതര്‍' എന്ന ചിത്രം ചലച്ചിത്രമേളയില്‍ നിന്നും ബോധപൂര്‍വ്വം ഒഴിവാക്കി എന്നാരോപിച്ചാണ് കുഞ്ഞില പ്രതിഷേധിച്ചത്. മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചതിനെത്തുടര്‍ന്ന് നാല് വനിതാ പൊലീസുകാര്‍ ചേര്‍ന്ന് കുഞ്ഞിലയെ വേദിയില്‍നിന്നിറക്കി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

    സംസ്ഥാന സര്‍ക്കാരിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും വിമര്‍ശിച്ചുകൊണ്ടും എം.എല്‍.എ കെ.കെ രമയെ പിന്തുണച്ചുകൊണ്ടും കുഞ്ഞില മുദ്രാവാക്യം മുഴക്കിയിരുന്നു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് രാഷ്ട്രീയ വിരോധം തീര്‍ക്കുകയായിരുന്നുവെന്നും അദ്ദേഹം തന്നെ മനഃപൂര്‍വം ഒഴിവാക്കിയെന്നും കുഞ്ഞില ആരോപിച്ചു.
    Published by:Anuraj GR
    First published: