• HOME
  • »
  • NEWS
  • »
  • kerala
  • »
  • കോവിഡ് വ്യാപനത്തിനിടെ പാർട്ടിയോഗം; പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പെടെ മുപ്പതോളം ലീഗ് പ്രവർത്തകർക്കെതിരെ കേസ്

കോവിഡ് വ്യാപനത്തിനിടെ പാർട്ടിയോഗം; പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പെടെ മുപ്പതോളം ലീഗ് പ്രവർത്തകർക്കെതിരെ കേസ്

രോഗ വ്യാപനം കണ്ടെത്തിയ തൂണേരിയിൽ ജൂലൈ അഞ്ചിനാണ്  മുസ്ലിം ലീഗിൻ്റെ പഞ്ചായത്ത് തല പ്രവർത്തക സമിതി യോഗം വിളിച്ചുചേർത്തത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
കോഴിക്കോട്: കോവിഡ് രോഗ വ്യാപനം കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന തൂണേരിയിൽ പാർട്ടിയോഗം വിളിച്ചുചേർത്ത സംഭവത്തിൽ പൊലീസ് കേസെടുത്തു. പഞ്ചായത്ത് പ്രസിഡന്‍റ് ഉൾപ്പടെ മുപ്പതോളം പ്രവർത്തകർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

രോഗ വ്യാപനം കണ്ടെത്തിയ തൂണേരിയിൽ ജൂലൈ അഞ്ചിനാണ്  മുസ്ലിം ലീഗിൻ്റെ പഞ്ചായത്ത് തല പ്രവർത്തക സമിതി യോഗം വിളിച്ചുചേർത്തത്. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് തൂണേരിയിൽ നടന്ന യോഗത്തിൽ പങ്കെടുത്തവർക്കെതിരെയാണ് നാദപുരം പൊലീസ് കേസെടുത്തിരിക്കുന്നത്. യോഗത്തിൽ പങ്കെടുത്തവരിൽ തൂണേരി പഞ്ചായത്ത്‌ പ്രസിഡന്റ് അടക്കം മൂന്നു പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

വരപ്പുറത്ത് കുഞ്ഞഹമ്മദ്, ഹമീദ് മാസ്റ്റർ, കെപിസി തങ്ങൾ, കെ വി മുഹമ്മദ് എന്നിവർക്കെതിരെയും കണ്ടാലറിയാവുന്ന 32 പേർക്ക് എതിരേയുമാണ് കേസെടുത്തത്. എന്നാൽ രോഗവ്യാപനം കണ്ടെത്തുന്നതിന് മുൻപാണ് യോഗം നടന്നതെന്നാണ് പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ വിശദീകണം
TRENDING:Gold Smuggling Case | കാണാതായ ഗൺമാൻ കൈത്തണ്ടയിലെ ഞരമ്പ് മുറിച്ച നിലയിൽ; കണ്ടെത്തിയത് വീട‌ിനടുത്തു നിന്നും
[NEWS]
സുരക്ഷാ അവലോകനം; രാജ്നാഥ് സിങ് ലഡാക്കിൽ; ചിത്രങ്ങളിലൂടെ
[PHOTO]
നിത്യ മേനോന്റെ ലിപ്-ലോക്ക് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ
[PHOTO]

ജില്ലയിൽ ഏറ്റവും കൂടുതൽ സമ്പർക്ക വ്യാപന കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട പഞ്ചായത്തുകളാണ് തൂണേരിയും, നാദാപുരവും ഉൾപ്പെടെയുള്ള പ്രദേശങ്ങൾ. ഇതിൽ തൂണേരിയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവിടെ രണ്ട് ജനപ്രതിനിധികൾക്കും കോവിഡ് പോസ്റ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്.
Published by:Anuraj GR
First published: