• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Budget 2019
  • Live TV

കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ചതിന് സന്യാസസമൂഹത്തിനെതിരെ കേസ്


Updated: September 14, 2018, 10:26 PM IST
കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ചതിന് സന്യാസസമൂഹത്തിനെതിരെ കേസ്

Updated: September 14, 2018, 10:26 PM IST
കോട്ടയം: ബലാൽസംഗ കേസിൽ ഇരയായ കന്യാസ്ത്രീയുടെ ചിത്രം പരസ്യപ്പെടുത്തിന് മിഷനറീസ് ഓഫ് ജീസസിനെതിരെ കേസെടുത്തു. കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരമാണ് കേസെടുത്തത്. സംഭവത്തിൽ നിയമ നടപടികൾ സ്വീകരിക്കണമെന്ന് വനിതാ കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. ചിത്രം പ്രചരിപ്പിച്ചതിനെതിരെ കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്കും പരാതി നൽകിയിരുന്നു.

  • ഇരയെ അപമാനിക്കുന്നതരത്തിൽ പത്രക്കുറിപ്പ്
  • Loading...

മിഷണറീസ് ഓഫ് ജീസസ് നിയോഗിച്ച കമ്മീഷന്റെ അന്വേഷണ റിപ്പോർട്ടിനൊപ്പം പീഡനത്തിനിരയായ കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ടിരുന്നു. ബലാൽസംഗ കേസിൽ ഇരയായ കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ചതിനാണ് കേസെടുത്തത്. കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരമാണ് നടപടി. കേസിൽ കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തി അന്വേഷണം നടത്തും. മിഷണറീസ് ഓഫ് ജീസസിനെതിരെ കന്യാസ്ത്രീയുടെ സഹോദരൻ വൈക്കം ഡിവൈഎസ്പിക്ക് പരാതി നൽകിയിരുന്നു. കന്യാസ്ത്രീയെ അപമാനിച്ചവർക്കെതിരെ മാതൃകാപരമായ നടപടികൾ സ്വീകരിക്കണമെന്ന് വനിത കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ ആവശ്യപ്പെട്ടു.

പീഡന കേസുകളിൽ ഇരയുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്നും ജോസഫൈൻ ചൂണ്ടികാട്ടി. വനിതാ കമ്മീഷൻ ഇക്കാര്യത്തിൽ നിയമവശങ്ങൾ പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും എം. സി. ജോസഫെയ്ൻ വ്യക്തമാക്കി. അതിനിടെ കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്കും പരാതി ലഭിച്ചു. സമൂഹ മാധ്യമങ്ങളിലും മറ്റു മാധ്യമങ്ങളിലും ഇരയായ വ്യക്തിയെ അവഹേളിക്കാൻ ലക്ഷ്യമിട്ടാണ് എന്ന് ചൂണ്ടികാട്ടി അഡ്വ.ജിയാസ് ജമാലാണ് പരാതി നൽകിയത്. കേസിൽ നിന്ന് കന്യാസ്ത്രീയെ പിന്തിരിപ്പിക്കാനുള്ള ശ്രമമാണിതെന്നും പരാതിയിലുണ്ട്.
First published: September 14, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...