സുൽത്താൻ ബത്തേരി: വയനാട്ടിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനി പാമ്പുകടിയേറ്റ മരിച്ച സംഭവത്തിൽ അധ്യാപകരും ഡോക്ടറും ഉൾപ്പെടെ നാല് പ്രതികളെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും. പ്രിൻസിപ്പൽ എ കെ കരുണാകരൻ, വൈസ് പ്രിൻസിപ്പൽ കെ കെ മോഹനൻ, അധ്യാപകൻ ഷിജിൽ, ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ജിസ എന്നിവർക്കെതിരെയാണ് ഇന്നലെ കേസ് എടുത്തത്. മനപൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസ്. അധ്യാപകൻ ഷിജിൽ ആണ് ഒന്നാംപ്രതി. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ഇന്ന് രാവിലെയോടെ വയനാട്ടിൽ എത്തി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ഇന്ന് വയനാട്ടിലെത്തുന്നുണ്ട്.
സ്‌പെഷ്യല്‍ബ്രാഞ്ച് ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടിനു പിന്നാലെ അധ്യാപകരെയും ഡോക്ടറെയും പ്രതികളാക്കി സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. നേരത്തെ മാതാപിതാക്കൾ പരാതി നൽകാൻ തയാറാകാത്തതിനാൽ കേസെടുക്കാനാകില്ലെന്ന നിലപാടിലായിരുന്ന പൊലീസ്.
ബുധനാഴ്ചയാണ് സര്‍വജന സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥി ഷെഹല ക്ലാസ്മുറിയില്‍ വച്ച് പാമ്പുകടിയേറ്റത്. അധ്യാപകരുടെയും ഡോക്ടറുടെയും അനാസ്ഥയിൽ ചികിത്സ വൈകിയതിനെ തുടർന്ന് മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്യുകയും സ്കൂൾ പിടിഎ പിരിച്ചുവിടുകയും ചെയ്തിരുന്നു.
ഷഹലയ്ക്ക് ചികില്‍സ നല്‍കാന്‍ വൈകിയത് സംബന്ധിച്ച് ആരോഗ്യവകുപ്പ് അഡീ. ഡയറക്ടര്‍ വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്. അതേസമയം ചികില്‍സ നല്‍കാന്‍ വൈകിയെന്നാണ് ഡിഎംഒ ജില്ലാ കളക്ടർക്ക് നൽകിയ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
ഡിഎംഒ നടത്തിയ പ്രാഥമികാന്വേഷണത്തില്‍വീഴ്ച കണ്ടെത്തിയതിനെ തുടർന്നാണ് ആരോഗ്യവകുപ്പ് ആഭ്യന്തര വിജിലന്‍സിനെ അന്വേഷണം ഏൽപ്പിച്ചത്. സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മിഷൻ കേസെടുത്തിട്ടുണ്ട്. അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നൽകിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.