• HOME
  • »
  • NEWS
  • »
  • kerala
  • »
  • Covid നിയന്ത്രണം ലംഘിച്ച് ക്ഷേ​ത്രോത്സവം; കൊല്ലം ചവറയിൽ ഭാരവാഹികൾക്കെതിരെ പൊലീസ് കേസെടുത്തു

Covid നിയന്ത്രണം ലംഘിച്ച് ക്ഷേ​ത്രോത്സവം; കൊല്ലം ചവറയിൽ ഭാരവാഹികൾക്കെതിരെ പൊലീസ് കേസെടുത്തു

നീ​ണ്ട​ക​ര പ​രി​മ​ണം കൈപ്പ​വി​ള ധ​ർ​മ​ശാ​സ്താ ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ൾ​ക്കെ​തി​രെ ചവറ പൊലീസാണ് കേസെടുത്തത്.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    കൊല്ലം (Kollam) ചവറയിൽ (Chavara) കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ (Covid Norms) ലം​ഘി​ച്ച് ഉ​ത്സ​വം ന​ട​ത്തി​യ ക്ഷേ​ത്ര​ഭാ​ര​വാ​ഹി​ക​ൾ​ക്കെ​തി​രെ പൊലീസ് (Kerala Police) കേ​സെ​ടു​ത്തു. നീ​ണ്ട​ക​ര പ​രി​മ​ണം കൈപ്പ​വി​ള ധ​ർ​മ​ശാ​സ്താ ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ൾ​ക്കെ​തി​രെ ചവറ പൊലീസാണ് കേസെടുത്തത്.

    പൊ​തു ച​ട​ങ്ങു​ക​ൾ​ക്ക് 50 പേ​രി​ൽ കൂ​ടു​ത​ൽ കൂ​ട്ടം കൂ​ടാ​ൻ പാ​ടി​ല്ല എ​ന്ന നി​യ​ന്ത്ര​ണം ലംഘിച്ചതിനാണ് കേസ്.​ ശ​നി​യാ​ഴ്ച വൈ​കി​ട്ട് ചെ​ണ്ട​മേ​ളം, താ​ല​പ്പൊ​ലി, ഫ്ലോ​ട്ടു​ക​ൾ എ​ന്നി​വ​യു​മാ​യി ഘോ​ഷ​യാ​ത്ര ഹൈ​വേ​യി​ലെ​ത്തി ഒ​രു കി​ലോ​മീ​റ്റ​റോ​ളം സ​ഞ്ച​രി​ച്ചിരുന്നു. ഘോ​ഷ​യാ​ത്രയെ തുടർന്ന് ഹൈ​വേ​യി​ൽ അ​ര മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​ത​ക്കു​രു​ക്കു​ണ്ടാ​യെങ്കിലും കൂ​ടു​ത​ൽ പൊ​ലീ​സെ​ത്തി​ ഗതാഗതം പൂർവസ്ഥിതിയിലാക്കി.

    ഗ​താ​ഗ​ത ത​ട​സ്സ​മു​ണ്ടാ​ക്കി​യ​തി​ന്​ ​ഫ്ലോ​ട്ടു​ക​ളു​ടെ ഡ്രൈ​വ​ർ​മാ​രെ​യും കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്ത് ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​മു​ഖ ക്ഷേ​ത്ര​ങ്ങ​ളെ​ല്ലാം ഉ​ത്സ​വ​ങ്ങ​ൾ ച​ട​ങ്ങ് മാ​ത്ര​മാ​ക്കി കു​റ​ച്ചി​രു​ന്നു. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

    സംസ്ഥാനത്ത് BJP പൊതുപരിപാടികൾ രണ്ടാഴ്ചത്തേക്ക് മാറ്റിവെച്ചതായി കെ സുരേന്ദ്രൻ

    ജനുവരി 17 മുതൽ രണ്ടാഴ്ചത്തേക്ക് ബിജെപിയുടെ (BJP) എല്ലാ പൊതുപരിപാടികളും മാറ്റിവെച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ (K Surendran) അറിയിച്ചു. സംസ്ഥാനത്തെ ഉയർന്ന ടിപിആറാണ് പരിപാടികൾ മാറ്റിവെക്കാൻ കാരണം. കോവിഡ് പ്രോട്ടോകോൾ (Covid Protocol) പാലിച്ച് മാത്രമേ പാർട്ടി പ്രവർത്തകർ മറ്റ് പരിപാടികൾ നടത്താവൂ എന്നും അദ്ദേഹം നിർദ്ദേശിച്ചു. ഇന്നും നാളെയുമായി സംസ്ഥാനത്ത് നടത്താനിരുന്ന പോപ്പുലർ ഫ്രണ്ട് ഭീകരതയ്ക്കെതിരായ ജനകീയ പ്രതിരോധം പരിപാടികളും മാറ്റിവെച്ചതായി സുരേന്ദ്രൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.

    കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന എറണാകുളത്ത് പ്രോട്ടോക്കോള്‍ ലംഘിച്ച് കഴിഞ്ഞ ദിവസം ബിജെപിയുടെ പൊതുപരിപാടി സംഘടിപ്പിച്ചത് വിവാദമായിരുന്നു. 500ലധികം പേരാണ് പരിപാടിയിൽ‌ പങ്കെടുത്തത്. ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ വിലക്ക് ലംഘിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

    എറണാകുളം ജില്ലയില്‍ ജനുവരി 16ന് 3204 കോവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്തിരുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് തുടര്‍ച്ചയായ മൂന്നു ദിവസങ്ങളില്‍ 30ന് മുകളിലുമാണ്. ഈ സാഹചര്യത്തിലാണ് പൊതു പരിപാടികള്‍ക്കടക്കം ജില്ലാ ഭരണകൂടം വിലക്ക് ഏര്‍പ്പെടുത്തിയത്. ഇത് ലംഘിച്ചാണ് ബിജെപി പെരുമ്പാവൂരില്‍ പരിപാടി സംഘടിപ്പിച്ചത്.

    Also Read- CPM| മെഗാ തിരുവാതിരയ്ക്ക് പിന്നാലെ തിരുവനന്തപുരം ജില്ലാ സമ്മേളന വേദിയിൽ ഗാനമേളയും; വീണ്ടും വിവാദം

    പെരുമ്പാവൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിലായിരുന്നു പരിപാടി. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രവര്‍ത്തകരെത്തി. ബിജെപിയുടെ സംസ്ഥാന നേതാക്കളടക്കം പങ്കെടുക്കുകയും ചെയ്തു.പെരുമ്പാവൂരില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ച് വരികയാണ്. പെരുമ്പാവൂര്‍ പോലീസ് സ്‌റ്റേഷനിലെ എസ്.ഐ. അടക്കം എട്ടു പോലീസുകാര്‍ക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിയ്ക്കുകയും ചെയ്തിരുന്നു. ഈ പോലീസ് സ്‌റ്റേഷന് 100 മീറ്റര്‍ അടുത്താണ് ബിജെപിയുടെ പരിപാടി നടന്നത്. കോവിഡ് പ്രോട്ടോക്കള്‍ ലംഘിച്ച് പരിപാടി നടത്തിയതിന് പെരുമ്പാവൂര്‍ പൊലീസ് കേസെടുത്തു.
    Published by:Rajesh V
    First published: