• HOME
 • »
 • NEWS
 • »
 • kerala
 • »
 • സുഗതകുമാരിയുടെ കാവിലെ മരങ്ങൾ വെട്ടിമാറ്റിയതിന് കേസ്; 'പരിഷ്കാരികളെ' പിടിക്കുമോ പൊലീസ് ?

സുഗതകുമാരിയുടെ കാവിലെ മരങ്ങൾ വെട്ടിമാറ്റിയതിന് കേസ്; 'പരിഷ്കാരികളെ' പിടിക്കുമോ പൊലീസ് ?

കാവിലെയും പരിസരത്തെയും മരങ്ങളും മറ്റും സംരക്ഷിക്കണമെന്ന നിലപാട് സുഗതകുമാരി അവസാന നാളുകൾ വരെ തുടർന്നിരുന്നു. തനിമ നഷ്ടപ്പെടുത്തിയുള്ളതൊന്നും പാടില്ലെന്ന് കർശന നിർദേശവും നല്കിയിരുന്നതാണ്.

sugathakumari new1

sugathakumari new1

 • Share this:
  ആറന്മുള: അന്തരിച്ച കവയിത്രി സുഗതകുമാരിയുടെ ആറന്മുള വാഴുവേലിൽ തറവാട്ടു കാവിലെ മരങ്ങൾ വെട്ടിമാറ്റിയ സംഭവത്തിൽ ആറന്മുള പൊലീസ് കേസെടുത്തു. സമീപവാസിയും മുൻ എം.എൽ.എയും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമായ സിപിഎം ജില്ലാ കമ്മറ്റി അംഗം എ.പദ്‌മകുമാറിന്റെ പരാതിയിലാണ് കേസ്. സമീപവാസികളിൽ നിന്നും സുഗതകുമാരിയുടെ ബന്ധുക്കളിൽ നിന്നും മൊഴിയെടുത്തു.

  പുരാവസ്തുവകുപ്പ് നടത്തിയ നവീകരണത്തിനിടയിലാണ് മലയാളത്തിന്റെ പ്രകൃതിക്കും ജീവജാലങ്ങൾക്കും വേണ്ടി നിലകൊണ്ട കവിയുടെ കുടുംബക്കാവിലെ മരങ്ങളും വള്ളികളും വെട്ടിമാറ്റിയത് എന്നതാണ് വിചിത്രം. കാവ് തീണ്ടല്ലേ എന്നു പറഞ്ഞും എഴുതിയും പഠിപ്പിച്ച സുഗതകുമാരി അന്തരിച്ച് ഒരു മാസം തികയുന്നതിനു മുൻപായിരുന്നു ഇത്. കഴിഞ്ഞ ഡിസംബർ 23 നാണ് കവയിത്രി അന്തരിച്ചത്.  ജനുവരി 10 ന് ആറന്മുള വാഴുവേലിൽ തറവാട്ടു വളപ്പിൽ സുഗതാഞ്ജലി എന്ന പേരിൽ അനുസ്‍മരണം നടത്തിയിരുന്നു. ഇതിൽ കേന്ദ്ര മന്ത്രി വി മുരളിധരൻ,വീണ ജോർജ് എം എൽ എ, മുൻ ഗവർണർ കുമ്മനം രാജശേഖരൻ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, രാജുഎബ്രഹാം എം എൽ എ, ഹൗസിങ് ബോർഡ് ചെയർ മാൻ പി പ്രസാദ്,,സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ,എ പദ്മകുമാർ എന്നിവർ ഇതിൽ പങ്കെടുത്തിരുന്നു.  ഇതിനു ശേഷമാണ് നവീകരണത്തിന്റെ രണ്ടാം ഘട്ടമായി സർപ്പക്കാവിന്റെ പുനരുദ്ധാരണവും നടത്തിയത്. അതിന്റെ ഭാഗമായി കാവിൽ നിറഞ്ഞുനിന്ന ചെറുതും വലുതുമായ മരങ്ങളും വള്ളിപ്പടർപ്പുകളുമെല്ലാം വെട്ടിമാറ്റി. പരിഷ്കാരത്തിന്റെ ഭാഗം എന്നോണം മരങ്ങൾ ഒഴിവാക്കി കാവിനകത്ത് വിഗ്രഹത്തറയ്ക്ക് ചുറ്റും കരിങ്കല്ല് പാകി. ജനുവരി 28 ന് നവീകരിച്ച പുരാവസ്തു-പുരാരേഖാ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ തറവാട് നാടിന് സമർപ്പിച്ചു

  64 ലക്ഷം മുടക്കിയായിരുന്നു നവീകരണജോലികൾ. സ്വകാര്യ കമ്പനിക്കായിരുന്നു കരാർ പ്രവര്ത്തനങ്ങളുടെ ഭാഗമായി കുടുംബവളപ്പിലെ ചില മരങ്ങൾ നേരത്തെ ഒഴിവാക്കിയിരുന്നു. ഇതിനിടെ കാവിലെ കരിങ്കൽ പാളികളിൽ ചെളി ഒഴിച്ചിട്ടുണ്ട്. സംഭവം വിവാദമായതിനെത്തുടർന്ന് ഫെബ്രുവരി 5 നാണ് ഇതെന്ന് ചെയ്തത് എന്നും നിർമാണ പ്രവർത്തികൾക്ക് പഴക്കം തോന്നിക്കാൻ ആയിരിക്കാം അങ്ങനെ ചെയ്തത് എന്നും സ്ഥലവാസികൾ പറഞ്ഞു.

  കാവ് നശിപ്പിച്ചതിലൂടെ ടീച്ചറുടെ ആത്മാവിനോടാണ് പിണറായി സർക്കാർ കൊടും ചതിയാണ് ചെയ്തത് എന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. ടീച്ചറുണ്ടായിരുന്നെങ്കിൽ ഈ സമരം ഉദ്ഘാടനം ചെയ്യുക അവരായിരുന്നുവെന്നും വാഴുവേലിൽ തറവാട് സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്ത് അദ്ദേഹം ഫെബ്രുവരി 9 ന് പറഞ്ഞു. നാടിന്റെ പൈതൃകസ്വത്തിന് നേരെ അതിക്രമം ഉണ്ടായിട്ടും ആറന്മുള എംഎൽഎ എന്താണ് ഒരു അക്ഷരം പോലും മിണ്ടാത്തതെന്താണെന്നും അദ്ദേഹം ചോദിച്ചു.  എം.എൽ.എയുടെയും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പദ്മകുമാറിന്റെയും കണ്ണിന്റെ മുമ്പിലല്ലെ ഇത്രയും പാതകം നടന്നത്. വീണാ ജോർജിന്റെ മൗനം നാടിനെതിരെയുള്ള വെല്ലുവിളിയാണ്. ഇത് ഒരു മരം മുറിച്ച പ്രശ്നമല്ല. മറിച്ച് ജനങ്ങളുടെ വൈകാരിക പ്രശ്നമാണിത്. വനം നശീകരണത്തിനെതിരെ മരം മുറിച്ചാൽ മഴ പെയ്യില്ലെന്ന് പണ്ട് സുഗതകുമാരി ടീച്ചർ പറഞ്ഞപ്പോൾ കടലിലെങ്ങനെയാണ് മഴ പെയ്യുന്നതെന്ന് ചോദിച്ച എം.എൽ.എമാരുള്ള നാടാണിത്. ആറന്മുളയുടെ പൈതൃകം നശിപ്പിക്കാൻ ശ്രമിച്ച കെജിഎസിനെ ഓടിക്കാൻ കഴിവുണ്ടെങ്കിൽ കാവ് വെട്ടിതെളിക്കാൻ വരുന്നവരെ ഓടിക്കാനും ബിജെപിക്ക് കഴിയുമെന്നും, ആറന്മുള ഭൂസമരം പരാമർശിച്ചുകൊണ്ട് സുരേന്ദ്രൻ പറഞ്ഞു.

  സുഗതകുമാരി ടീച്ചറുടെ തറവാട് കേരളത്തിന്റെ സാമൂഹിക സാംസ്കാരിക ചരിത്രവുമായി ഇഴകി ചേർന്ന് നിൽക്കുന്നതാണ്.  ടീച്ചർ നമ്മളോട് വിടപറഞ്ഞ് ഏതാനും ദിവസത്തിനകം ഇത്തരം ഒരു സം ഗമം ഇവിടെ നടത്തേണ്ടി വന്നതിൽ നമുക്ക് വിഷമമുണ്ട്. പ്രകൃതി ചൂഷണത്തിനെതിരെ എന്നും ശക്തമായി പ്രതികരിച്ചവരാണ് ടീച്ചർ. ആറന്മുള വിമാനത്താവളമായാലും വനംകൊള്ളയായാലും എല്ലാത്തിനെയും ആദ്യം എതിർത്തത് ടീച്ചറായിരുന്നു. കാവുകളും കുളങ്ങളും പ്രകൃതിയും സംരക്ഷിച്ചു പോയിരുന്ന ടീച്ചറുടെ സ്വന്തം കാവ് പോലും നശിപ്പിക്കുന്നു. പരിസ്ഥിതിയെയും വിശ്വാസത്തെയും സംരക്ഷിക്കേണ്ട ഭരണകൂടം തന്നെ അത് നശിപ്പിക്കാൻ ശ്രമിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.

  ഇനി അവശേഷിക്കുന്നത്  ചടങ്ങിനെത്തിയവർ നട്ട മരത്തിന്റെ തൈകൾ മാത്രമാണ്. പഴയ ഓർമ അവശേഷിപ്പിച്ച് വലിയ ഒരു വള്ളിപ്പടർപ്പിന്റെ മൂടും വെട്ടിനിർത്തിയിട്ടുണ്ട്.

  Also Read-'മരണശേഷം ഒരു പൂവും ദേഹത്തുവെക്കരുത്, മതാചാരങ്ങളും ഔദ്യോഗിക ബഹുമതിയും വേണ്ട'; സുഗതകുമാരി നേരത്തെ പറഞ്ഞത്

  നവീകരിച്ച തറവാടിന്റെ സമർപ്പണത്തിന് എത്തുമ്പോഴാണ് പലരും കാവിന്റെ പഴയ മുഖം നഷ്ടമായത് അറിയുന്നത്. സുഗതകുമാരിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നതുവരെ കാവിലെത്തി പൂജകൾ  നടത്തിയിരുന്നതാണ്. 2017-ലാണ് കവയിത്രി അവസാനമായി തറവാട്ടിൽ വന്നുപോയത്. കാവിലെയും പരിസരത്തെയും മരങ്ങളും മറ്റും സംരക്ഷിക്കണമെന്ന നിലപാട് സുഗതകുമാരി അവസാന നാളുകൾ വരെ തുടർന്നിരുന്നു. തനിമ നഷ്ടപ്പെടുത്തിയുള്ളതൊന്നും പാടില്ലെന്ന് കർശന നിർദേശവും നല്കിയിരുന്നതാണ്.

  2018 ലാണ് ടീച്ചറുടെ തറവാട് ഏറ്റെടുത്ത് അമൂല്യസ്വത്തായി സംരക്ഷിക്കാൻ പുരാവസ്തു വകുപ്പിന്റെ തീരുമാനിച്ചത്. തറവാട്ടുവീട് സംരക്ഷണത്തിനായി പുരാവസ്തു വകുപ്പ് ഏറ്റെടുത്തതിന്റെ ഔദ്യോഗിക വിജ്ഞാപനത്തിന്റെ രേഖ കടന്നപ്പള്ളി രാമചന്ദ്രന്‍ ടീച്ചര്‍ക്ക് ജന്‍മദിനസമ്മാനമായി കൈമാറിയിരുന്നു .

  ശതാഭിഷിക്തയായ ടീച്ചര്‍ക്ക് രാവിലെ ജന്‍മദിന ആശംസകള്‍ നേരാന്‍ വീട്ടിലെത്തിയപ്പോഴാണ് മന്ത്രി വിജ്ഞാപനം കൈമാറിയത്. ഒപ്പം തന്റെ മാതാവ് രചിച്ച രണ്ടുവരി ആശംസാകവിതയും അദ്ദേഹം ടീച്ചര്‍ക്ക് അന്ന് സമ്മാനമായി നല്‍കിയിരുന്നു.
  Published by:Chandrakanth viswanath
  First published: