HOME /NEWS /Kerala / ആളെ മനസ്സിലാകാതിരിക്കാൻ മുഖം മറച്ച് മോഷണം; സിസിടിവിയിൽ ശരീരഭാഷ നോക്കി കള്ളനെ പിടിച്ച് പൊലീസ്

ആളെ മനസ്സിലാകാതിരിക്കാൻ മുഖം മറച്ച് മോഷണം; സിസിടിവിയിൽ ശരീരഭാഷ നോക്കി കള്ളനെ പിടിച്ച് പൊലീസ്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

സിസിടിവി ദൃശ്യങ്ങളിൽ പതിയാതിരിക്കാൻ മുഖം മറച്ച് കൂളിങ് ഗ്ലാസ് ധരിച്ചായിരുന്നു കവർച്ച.

  • Share this:

    കോഴിക്കോട്:  നഗരത്തിൽ കട കുത്തിത്തുറന്ന് മോഷണം പതിവായിരിക്കുകയാണ്. വീടുകളിലും മോഷണം കുറവല്ല. എന്നാൽ കവർച്ചാ സംഘത്തെ പൊലീസ് പിടികൂടിയ രീതിയാണ് കൗതുകം. കുറ്റ്യാടി സ്വദേശി അൽത്താഫ്(33) അരക്കിണർ സ്വദേശി ഷാനിൽ(25) എന്നിവരെയാണ് മോഷണം നടന്ന് 24 മണിക്കൂറിനുള്ളിൽ കോഴിക്കോട് ടൗൺ പോലീസ് വലയിലാക്കിയത്.

    രണ്ടാംഗേറ്റിന് സമീപത്തെ കട കുത്തിത്തുറന്ന് ലോട്ടറി ടിക്കറ്റുകളും പണവും മോഷ്ടിച്ച കേസിലാണ് അൽത്താഫിനായി പോലീസ് അന്വേഷണം ആരംഭിച്ചത്. സിസിടിവി ദൃശ്യങ്ങളിൽ പതിയാതിരിക്കാൻ മുഖം മറച്ച് കൂളിങ് ഗ്ലാസ് ധരിച്ചായിരുന്നു കവർച്ച.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    You may also like:പൂച്ച ചാടിയപ്പോൾ ടിവി മറിഞ്ഞു വീണ് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം [NEWS]'സുശാന്ത് പതിവായി കഞ്ചാവ് ഉപയോഗിച്ചിരുന്നു'; ചോദ്യം ചെയ്യലിൽ റിയ ചക്രബർത്തി [NEWS] ലോക്ക്ഡൗണിൽ റദ്ദാക്കിയ വിമാന ടിക്കറ്റ് തുക തിരികെ ലഭിക്കും; ക്രെഡിറ്റ് ഷെൽ ആയും നൽകാം [NEWS]

    എന്നാൽ യുവാവിന്റെ ശരീര ഭാഷയിലെ ചില രീതികൾ ശ്രദ്ധിച്ച പോലീസിന് അൽത്താഫാണ് മോഷണത്തിന് പിന്നിലെന്ന സംശയമുണർന്നു. അൽത്താഫിന്റെ നടത്തം തന്നെയായിരുന്നു പൊലീസ് പ്രത്യേകം ശ്രദ്ധിച്ചത്. തുടർന്ന് പ്രതിയെ തിരഞ്ഞ പോലീസ് സംഘം അൽത്താഫിനെയും ഷാനിലിനെയും ഒരുമിച്ച് പിടികൂടുകയായിരുന്നു. ഇവരുടെ കൈയിൽ നിന്ന് രണ്ട് എയർ പിസ്റ്റളുകളും കണ്ടെടുത്തു.

    കോട്ടപ്പറമ്പ് ആശുപത്രിക്ക് സമീപത്തെ കടയിൽനിന്നാണ് ഇവർ പിസ്റ്റളുകൾ മോഷ്ടിച്ചത്. ഇതിന് കസബ പോലീസ് നേരത്തെ കേസെടുത്തിരുന്നു. ഈ കേസിലെ മറ്റൊരു പ്രതിയായ അജിത്ത് വർഗീസ് ഒളിവിലാണ്. ടൗൺ സ്റ്റേഷൻ സിഐ ഉമേഷിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

    First published:

    Tags: Cctv visual, Theft