HOME » NEWS » Kerala »

മുക്കം മലമുകളില്‍ തീവ്രവാദി ക്യാമ്പ് ഉണ്ടായിരുന്നോ? പൊലീസ് പറയുന്നതിങ്ങനെയാണ്

മലമുകളില്‍ സന്ദര്‍ശകർ എത്തുന്നതോടെ പാറ പൊട്ടിച്ച് കടത്താനാവാതെ വന്നതോടെ ക്വാറി കമ്പനി നടത്തിയ പ്രചാരണമാണ് മലമുകളിലെ 'തീവ്രവാദി ക്യാമ്പ്' എന്ന് പ്രദേശവാസിയും സാമൂഹ്യപ്രവര്‍ത്തകനുമായ തോട്ടുമുക്കം ബാലകൃഷ്ണന്‍ പറയുന്നു.

News18 Malayalam | news18
Updated: August 25, 2020, 8:08 PM IST
മുക്കം മലമുകളില്‍ തീവ്രവാദി ക്യാമ്പ് ഉണ്ടായിരുന്നോ? പൊലീസ് പറയുന്നതിങ്ങനെയാണ്
Mokkam
  • News18
  • Last Updated: August 25, 2020, 8:08 PM IST
  • Share this:
കോഴിക്കോട്: മുക്കം കൊടിയത്തൂര്‍ വില്ലേജിലെ കൊട്ടക്കയം മലമുകളില്‍ തീവ്രവാദി സംഘമുണ്ടെന്ന പ്രചാരണം കാട്ടുതീ പോലെയാണ് പടര്‍ന്നത്. നിരവധി പേര്‍ കാറ്റു കൊള്ളാനും വിശ്രമിക്കാനുമൊക്കെയായി എത്തുന്ന കൊട്ടക്കയം മലമുകളില്‍ ഒരാഴ്ചയായി തീവ്രവാദി സംഘം നിലയുറപ്പിച്ചെന്നായിരുന്നു പ്രചാരണം. അതോടെ ആളുകള്‍ ഇങ്ങോട്ട് എത്താതായി.

മലമുകളില്‍ ഭക്ഷണം പാകം ചെയ്തതിന്റെ അടുപ്പും ഉണ്ടായിരുന്നു. ഭീകരര്‍ ആയുധപരിശീലനം നടത്തുന്നെന്ന് പോലും പ്രചരിപ്പിക്കപ്പെട്ടു. പരിസരവാസികള്‍ സന്ധ്യയായായാല്‍ പുറത്തിറങ്ങാൻ പോലും ഭയന്നു.

സ്‌പെഷ്യല്‍ ബ്രാഞ്ചും കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സും അന്വേഷണം ആരംഭിച്ചു. സന്ദര്‍ശകരായി എത്തുന്നവരും പ്രദേശത്തെ യുവാക്കളുമെല്ലാം മലമുകളില്‍ ഭക്ഷണം പാകം ചെയ്തു കഴിക്കാറുണ്ടെന്നും കഴിഞ്ഞദിവസം ഇവിടെ ബക്കറ്റ് ചിക്കന്‍ തയ്യാറാക്കുകയും ചെയ്തിരുന്നു. എന്നാല്‍ തീവ്രവാദ സംഘങ്ങളിവിടെ എത്തിയെന്നത് വാസ്തവ വിരുദ്ധമായ പ്രചാരണമായിരുന്നെന്നാണ് ഇന്റലിജന്‍സിന്റെ സ്ഥിരീകരണം. പ്രദേശത്ത് തീവ്രവാദസംഘങ്ങൾ എത്തിയെന്ന പ്രചാരണം ശരിയല്ലെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ചിലെ ഉന്നത ഉദ്യോഗസ്ഥന്‍ ന്യൂസ് 18 മലയാളത്തിനോട് പറഞ്ഞു.



You may also like:സർക്കാരിന് തിരിച്ചടി; പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് വിട്ട് ഹൈക്കോടതി [NEWS]വീട് നിർമാണത്തിനായി കുഴിയെടുത്തു; കിട്ടിയത് ആയിരം വർഷം പഴക്കമുള്ള സ്വർണ നാണയങ്ങൾ [NEWS] മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും സമയപരിധി നല്‍കാറില്ല;സ്പീക്കർ [NEWS]

കൊട്ടക്കയം മലമുകളില്‍ 'തീവ്രവാദ' പ്രചാരണത്തിന്റെ പിന്നിലെ കളിയെന്താണെന്ന് നോക്കാം. ഇവിടെ നെല്ലിയാമ്പതി കേന്ദ്രീകരിച്ചുള്ള സ്വകാര്യ കമ്പനിക്ക് ക്വാറിയുണ്ട്. മഴക്കാലമായതിനെ തുടര്‍ന്ന് പാറഖനനത്തിന് ജില്ലാഭരണകൂടം അനുമതി നിഷേധിച്ചിരുന്നു.

മലമുകളില്‍ സന്ദര്‍ശകർ എത്തുന്നതോടെ പാറ പൊട്ടിച്ച് കടത്താനാവാതെ വന്നതോടെ ക്വാറി കമ്പനി നടത്തിയ പ്രചാരണമാണ് മലമുകളിലെ 'തീവ്രവാദി ക്യാമ്പ്' എന്ന് പ്രദേശവാസിയും സാമൂഹ്യപ്രവര്‍ത്തകനുമായ തോട്ടുമുക്കം ബാലകൃഷ്ണന്‍ പറയുന്നു.

ക്വാറി കമ്പനിക്ക് വേണ്ടി സ്ഥലത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രാദേശിക പ്രവര്‍ത്തകരാണ് പ്രചാരണം നടത്തിയതെന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലും വ്യക്തമായി. ഇതോടെ മലമുകളിലെ തീവ്രവാദി ക്യാമ്പ് എന്ന വിവാദം കെട്ടടങ്ങി.
Published by: Joys Joy
First published: August 25, 2020, 8:08 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories