നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കോഴിക്കോട്-മലപ്പുറം ജില്ലാ അതിര്‍ത്തി റോഡുകള്‍ പോലീസ് കരിങ്കല്ലിട്ടടച്ചു; അങ്ങനെ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് കലക്ടര്‍

  കോഴിക്കോട്-മലപ്പുറം ജില്ലാ അതിര്‍ത്തി റോഡുകള്‍ പോലീസ് കരിങ്കല്ലിട്ടടച്ചു; അങ്ങനെ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് കലക്ടര്‍

  Lockdown in Kerala | കോഴിക്കോട്-മലപ്പുറം ജില്ലാ അതിര്‍ത്തിയിലെ ആറ് റോഡുകളാണ് പോലീസ് കല്ലിട്ടടച്ചത്

  kkd-mlp border closed

  kkd-mlp border closed

  • Share this:
   കോഴിക്കോട്: കോവിഡ് പ്രതിരോധത്തിന്റെ പേരില്‍ കോഴിക്കോട് മലപ്പുറം ജില്ലാ അതിര്‍ത്തികള്‍ കല്ലിട്ടടച്ച് പോലീസ്. മുക്കം വാലില്ലാപ്പുഴ ഭാഗത്താണ് ആറ് റോഡുകള്‍ കരിങ്കല്ലിട്ടടച്ചത്. അതേസമയം കല്ലിട്ടടക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശമില്ലെന്നും വിഷയം അന്വേഷിക്കുമെന്നും കോഴിക്കോട് ജില്ലാ കലക്ടര്‍ അറിയിച്ചു. പോലീസ് നടപടിക്കെതിരെ നാട്ടുകാരും രംഗത്തെത്തി.

   കോഴിക്കോട്-മലപ്പുറം ജില്ലാ അതിര്‍ത്തിയിലെ ആറ് റോഡുകളാണ് പോലീസ് കല്ലിട്ടടച്ചത്. തോട്ടുമുക്കം, വാലില്ലാപ്പുഴ, തേക്കിന്‍ചുവട്, പഴം പറമ്പ് പന്നിക്കോട്, എടക്കാട്, പനംപിലാവ് എന്നീ റോഡുകളില്‍ കരിങ്കല്ലിറക്കി ഗതാഗതം പൂർണമായി അടച്ചു.

   കോവിഡ് പടരുന്ന സാഹചര്യത്തില്‍ അനധികൃതമായി ജില്ലയിലേക്ക് ആളുകള്‍ പ്രവേശിക്കുന്നത് തടയാനാണ് നടപടിയെന്നാണ് പോലീസ് വിശദീകരണം. മതിയായ രേഖകളുള്ളവരെ മറ്റുവഴികളിലൂടെ കടത്തിവിടുന്നുണ്ടെന്നും പോലീസ് പറയുന്നു.

   എന്നാല്‍ കല്ലുകളിട്ട് റോഡ് അടക്കാന്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ എ സാംബശിവ റാവു അറിയിച്ചു. കല്ലിട്ട് അടച്ചതിനെക്കുറിച്ച് പരിശോധിക്കുമെന്നും കലക്ടര്‍ പറഞ്ഞു.

   പോലീസ് നടപടിക്കെതിരെ നാട്ടുകാരും രംഗത്തെത്തി. ആശുപത്രി, മരുന്ന് ഉള്‍പ്പെടെ അടിയന്തിര ആവശ്യങ്ങള്‍ തടസപ്പെടുത്തുന്നതാണ് പോലീസ് നടപടിയെന്നാണ് ആരോപണം.
   BEST PERFORMING STORIES:ദൂരദർശനുവേണ്ടി ആദ്യമായി അഭിമുഖം നടത്തിയ രവി: മമ്മൂട്ടി സുഹൃത്തിനെ അനുസ്മരിക്കുന്നു[NEWS]പാർപ്പിട മേഖലയിലെ കടകൾ തുറക്കാം; മാളുകൾക്കും ഹോട്ട് സ്പോട്ടുകൾക്കും ഇളവില്ല; കേന്ദ്ര ഉത്തരവിറങ്ങി [NEWS]സ്​കൂളുകളിൽ മുഖാവരണം ഇനി നിർബന്ധം; നിർദ്ദേശം ആരോഗ്യ വകുപ്പിന്റേത് [NEWS]
   ഗ്രാമപ്രദേശങ്ങളില്‍ പോലീസിന് എത്താന്‍ കഴിയാത്ത സ്ഥലങ്ങളിലാണ് പോലീസ് നടപടിയെന്നും വിശദീകരണമുണ്ട്. കര്‍ണ്ണാടക- കേരള റോഡ് കല്ലിട്ട് അടച്ചത് വിവാദമായ സാഹചര്യത്തില്‍ പോലീസ് നീക്കത്തിനെതിരെ സര്‍ക്കാര്‍ ഇടപെടലുണ്ടാകുമോയെന്നാണ് അറിയേണ്ടത്.
   Published by:Anuraj GR
   First published:
   )}