• HOME
  • »
  • NEWS
  • »
  • kerala
  • »
  • പൊലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പ്: UDF പാനലിന് വൻ വിജയം; LDF പാനലിലെ മുഴുവൻപേരും തോറ്റു

പൊലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പ്: UDF പാനലിന് വൻ വിജയം; LDF പാനലിലെ മുഴുവൻപേരും തോറ്റു

കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ടി എസ് ബൈജു ഉൾപ്പെടെ എൽ ഡി എഫ് പാനലിലെ മുഴുവൻ പേരും തോറ്റു

പൊലീസ്

പൊലീസ്

  • Last Updated :
  • Share this:
    തിരുവനന്തപുരം: കേരള പൊലീസ് സഹകരണ സംഘം തെരഞ്ഞെടുപ്പിൽ യു ഡി എഫ് പാനലിന് വൻ ജയം. പൊലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഉൾപ്പെടെ എൽ ഡി എഫ് പാനലിലെ മുഴുവൻ പേരും തോറ്റു. സംഘർഷ സാധ്യത കണക്കിലെടുത്ത് വലിയ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരുന്നത്. രണ്ട് വർഷത്തെ അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിന് ഒടുവിൽ നടന്ന തെരഞ്ഞെടുപ്പിൽ വൻ വിജയമാണ് യുഡിഎഫ് അനുകൂല പാനൽ നേടിയത്. മുൻ ഭാരവാഹികളായ ജി ആർ അജിത്ത്, ആർ ജി ഹരിലാൽ ഉൾപ്പെടെ മുഴുവൻ പേരും യുഡിഎഫ് പാനലിൽ നിന്ന് ജയിച്ചു കയറി.

    കേരള പൊലീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ടി എസ് ബൈജു ഉൾപ്പെടെ എൽ ഡി എഫ് പാനലിലെ മുഴുവൻ പേരും തോറ്റു. തെരഞ്ഞെടുപ്പിന് മുമ്പുണ്ടായ സംഘർഷങ്ങൾ കണക്കിലെടുത്ത് കനത്ത പൊലീസ് സന്നാഹമാണ് വോട്ടെണ്ണൽ കേന്ദ്രത്തിൽ ഒരുക്കിയിരുന്നത്. തെരഞ്ഞെടുപ്പ് കാർഡ് വിതരണത്തിനിടെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച 14 പൊലീസുകാരെ സിറ്റി പൊലീസ് മേധാവി സസ്പെൻഡ് ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് അവസാനിച്ചെങ്കിലും ഇതുമായി ബന്ധപ്പെട്ട രാഷ്ട്രീയ നീക്കങ്ങൾ തുടരുമെന്നാണ് സൂചന..

    First published: