നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • 'പി. ജയരാജൻ ബിജെപിയിലേക്കെന്ന പ്രചാരണം'; മലപ്പുറത്തുനിന്നുള്ള ഫേസ്ബുക്ക് ഗ്രൂപ്പെന്ന് പൊലീസ്

    'പി. ജയരാജൻ ബിജെപിയിലേക്കെന്ന പ്രചാരണം'; മലപ്പുറത്തുനിന്നുള്ള ഫേസ്ബുക്ക് ഗ്രൂപ്പെന്ന് പൊലീസ്

    അമിത് ഷായ്ക്ക് പി. ജയരാജൻ ബൊക്കെ നൽകി സ്വീകരിക്കുന്നതരത്തിൽ ചിത്രം മോർഫ് ചെയ്താണ് പോസ്റ്റ് പ്രചരിപ്പിച്ചത്.

    പി ജയരാജൻ

    പി ജയരാജൻ

    • Share this:
    മലപ്പുറം: സിപിഎം സംസ്ഥാനസമിതി അംഗം പി. ജയരാജൻ ബിജെപിയിൽ ചേരുമെന്ന പ്രചാരണത്തിന് പിന്നിൽ മലപ്പുറത്തുനിന്നുള്ള രണ്ട് ഫേസ്ബുക്ക് ഗ്രൂപ്പുകളെന്ന് പൊലീസ്. നിലപാട്, പച്ചപ്പട എന്നീ ഗ്രൂപ്പുകളാണ് പ്രചാരണത്തിന് പിന്നിലെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഫേസ്ബുക്ക് ഉൾപ്പടെയുള്ള സമൂഹമാധ്യമങ്ങളിലാണ് പി. ജയരാജൻ ബിജെപിയിൽ ചേരുമെന്ന വ്യാജപ്രചാരണം നടന്നത്.

    ഹമീദ് കൊണ്ടോട്ടി എന്നയാളാണ് നിലപാട് എന്ന പേജിലൂടെ ഇതുസംബന്ധിച്ച പോസ്റ്റ് ആദ്യമായി ഇടുന്നത്. തുടർന്ന് ഈ പോസ്റ്റ് പച്ചപ്പട എന്ന ഗ്രൂപ്പിൽ ഷെയർ ചെയ്യപ്പെടുകയായിരുന്നു. അമിത് ഷായ്ക്ക് പി. ജയരാജൻ ബൊക്കെ നൽകി സ്വീകരിക്കുന്നതരത്തിൽ ചിത്രം മോർഫ് ചെയ്താണ് പോസ്റ്റ് പ്രചരിപ്പിച്ചത്.

    'ഒരു തികഞ്ഞ പോരാളിയായിരുന്നു അവൻ' ഇന്ത്യൻ സേനയിലെ മിടുക്കനായ ഡോഗ് സ്ക്വാഡ് അംഗം ഡച്ചിന് അന്ത്യാഞ്ജലി

    വ്യാജപ്രചാരണം തള്ളി പി. ജയരാജൻ രംഗത്തെത്തിയിരുന്നു. വ്യാജപ്രചാരണത്തിന് പിന്നിൽ സംഘപരിവാരവും മുസ്ലീം തീവ്രവാദികളുമാണെന്ന് ജയരാജൻ ആരോപിച്ചിരുന്നു. പത്രങ്ങൾ പ്രസിദ്ധീകരിക്കാത്തതിന്‍റെ തലേദിവസം ഭീകരമായ കൊലപാതകങ്ങൾ നടത്തുന്നതുപോലെയാണ് ഇത്തരത്തിലൊരു പ്രചാരണം സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചതെന്നും ജയരാജൻ അരോപിച്ചു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
    First published:
    )}