നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • BREAKING- കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ സിനഡിൽ ഹാജരാക്കിയ ബാങ്ക് രേഖകൾ വ്യാജം

  BREAKING- കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ സിനഡിൽ ഹാജരാക്കിയ ബാങ്ക് രേഖകൾ വ്യാജം

  ആലുവ DySPയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കർദിനാളിനെതിരെ സമർപ്പിച്ച് ബാങ്ക് രേഖകൾ വ്യാജമാണെന്ന് വ്യക്തമായത്

  Cardinal-George-Alencherry

  Cardinal-George-Alencherry

  • News18
  • Last Updated :
  • Share this:
   കൊച്ചി: കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ സിനഡിൽ ഹാജരാക്കിയ ബാങ്ക് രേഖകൾ വ്യാജമെന്ന് തെളിഞ്ഞു. കർദിനാളിന്റെ പേരിൽ ഇത്തരമൊര അക്കൗണ്ട് ഇല്ലെന്ന് പോലീസ് കണ്ടെത്തി. ഫാദർ പോൾ തേലക്കാട്ട് ആണ് സിനഡിൽ ബാങ്ക് രേഖകൾ കൈമാറിയത്.  ഇതുസംബന്ധിച്ച് അന്വേഷിക്കണമെന്ന് കർദിനാൾ ആവശ്യപ്പെട്ടിരുന്നു.

   കല്ലട ബസിലെ മർദ്ദനം: പ്രതികളുടെ തെളിവെടുപ്പ് നടത്തി

   പിന്നീട് സിനഡിന്റെ നിർദ്ദേശ പ്രകാരം പൊലീസിൽ പരാതി നൽകി. ഇതിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കർദിനാളിനെതിരെ സമർപ്പിച്ച രേഖകൾ വ്യാജമാണെന്ന് വ്യക്തമായത്. ആലുവ DySPയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മൊഴിയെടുത്തിരുന്നു. സിനഡിനായി പരാതി നല്കിയ സഭാ ഐ.ടി. വിഭാഗം മേധാവി ഫാദർ ജോബി മാപ്രക്കാവിലിന്റെ രഹസ്യ മൊഴിയും രേഖപ്പെടുത്തിയിരുന്നു.
   First published:
   )}