• HOME
  • »
  • NEWS
  • »
  • kerala
  • »
  • തിരുവനന്തപുരത്ത് പിടിയിലായ ശ്രീലങ്കൻ സ്വദേശി അഭയാർഥിയെന്ന് പൊലീസ്

തിരുവനന്തപുരത്ത് പിടിയിലായ ശ്രീലങ്കൻ സ്വദേശി അഭയാർഥിയെന്ന് പൊലീസ്

തമ്പാനൂർ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ഫോർട്ട് എ സിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്

representative image

representative image

  • Last Updated :
  • Share this:
    തിരുവനന്തപുരം പിടികൂടിയ ശ്രീലങ്കൻ സ്വദേശി അഭയാർത്ഥിയെന്ന് പൊലീസ്. ബോട്ടിലാണ് ഇയാൾ കേരളത്തിൽ എത്തിയത്. ചോദ്യം ചെയ്യലിൽ മറ്റ് അസ്വാഭാവികതകൾ കണ്ടെത്തിയിട്ടില്ല. തമ്പാനൂർ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ ഫോർട്ട് എ സിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്. ഐ ബിയിലെയും മിലിറ്ററി ഇന്റലിജൻസിലെയും ഉദ്യോഗസ്ഥരും ചോദ്യം ചെയ്യലിൽ പങ്കെടുത്തു. ഏപ്രിൽ 20ന് കേരളത്തിൽ എത്തിയെന്നാണ് ഇയാളുടെ മൊഴി. പാസ്‌പോർട്ട് അടക്കമുള്ള യാത്രാരേഖകൾ നഷ്ടമായെന്ന വാദം സ്ഥിരീകരിക്കാനായിട്ടില്ലെന്നും പൊലീസ് അറിയിച്ചു.
    First published: