നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സ്വത്തു തർക്കം: രണ്ടാനമ്മയെ പൊലീസ് കോൺസ്റ്റബിൾ കൊലപ്പെടുത്തി

  സ്വത്തു തർക്കം: രണ്ടാനമ്മയെ പൊലീസ് കോൺസ്റ്റബിൾ കൊലപ്പെടുത്തി

  സ്വത്തു വീതം വെയ്ക്കുന്നത് സംബന്ധിച്ച് ഉടലെടുത്ത തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • News18
  • Last Updated :
  • Share this:
   ഹൈദരാബാദ്: രണ്ടാനമ്മയെ പൊലീസ് കോൺസ്റ്റബിൾ കൊലപ്പെടുത്തി. ഹൈദരാബാദിലാണ് സംഭവം. ഹൈദരാബാദ് പൊലീസിൽ കോൺസ്റ്റബിളായ ശ്രീകാന്താണ് രണ്ടാനമ്മയായ സുകന്യയെ കൊലപ്പെടുത്തിയത്. സ്വത്തു വീതം വെയ്ക്കുന്നത് സംബന്ധിച്ച് ഉടലെടുത്ത തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

   ശ്രീകാന്തിന്‍റെ പിതാവ് യാദൈഹിന് രണ്ട് ഭാര്യമാരാണ് ഉള്ളതെന്നും ഇയാളുടെ മരണത്തോടെ കുടുംബത്തിൽ സ്വത്ത് കലഹം ഉടലെടുത്തെന്നും ഇത് കൊലപാതകത്തിൽ കലാശിക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.

   കല്ലട ബസിലെ മര്‍ദ്ദനം; കേസ് അന്വേഷിച്ച പൊലീസുകാര്‍ക്ക് കൂട്ട സ്ഥലംമാറ്റം

   രണ്ടാനമ്മയുടെ വീട്ടിലെത്തിയ ശ്രീകാന്ത് സുകന്യയെ ആക്രമിക്കുകയായിരുന്നു. സുകന്യയുടെ നെഞ്ചിനും കഴുത്തിനും കുത്തേറ്റു. മക്കളുടെ മുമ്പിൽ വെച്ചാണ് സുകന്യയെ ആക്രമിച്ചത്. സംഭവസ്ഥലത്ത് വെച്ച് തന്നെ സുകന്യ മരിച്ചു. പോസ്റ്റ് മോർട്ടത്തിനായി മൃതദേഹം അടുത്തുള്ള സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

   സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു.

   First published:
   )}