വിവാദങ്ങൾക്ക് വിട; ഇനി കാക്കി അണിയാം; പൊലീസ് കോണ്‍സ്റ്റബിള്‍ നിയമന ശുപാര്‍ശയായി

നിയമന ശുപാര്‍ശ വിരലടയാളം പരിശോധിച്ച ശേഷം

News18 Malayalam | news18-malayalam
Updated: November 21, 2019, 8:34 PM IST
വിവാദങ്ങൾക്ക് വിട; ഇനി കാക്കി അണിയാം; പൊലീസ് കോണ്‍സ്റ്റബിള്‍ നിയമന ശുപാര്‍ശയായി
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: പൊലീസ് ബെറ്റാലിയനുകളിലെ സിവില്‍ പൊലീസ് ഓഫീസര്‍ തസ്തികയിലേക്ക് പിഎസ്‌സി നിയമന ശുപാര്‍ശ നല്‍കിത്തുടങ്ങി. വിവാദമായ കാസര്‍ഗോഡ് ജില്ലയിലെ പട്ടിക ഉള്‍പ്പെടെയാണിത്. ഏഴ് ബെറ്റാലിയനുകളിലേക്കുമുള്ള നിയമന ശുപാര്‍ശ മെമ്മൊ നാളെക്കൊണ്ട് വിതരണം പൂര്‍ത്തിയാക്കും. 2805 ഉദ്യോഗാര്‍ഥികള്‍ക്കാണ് നിയമന ശുപാര്‍ശ നല്‍കുന്നത്.

തിരുവനന്തപുരം ജില്ലാ ഓഫീസ് - 638, എറണാകുളം ജില്ലാ ഓഫീസ് - 28, തൃശൂര്‍ ജില്ലാ ഓഫീസ് - 677, പത്തനംതിട്ട ജില്ലാ ഓഫീസ് -511, കാസര്‍ഗോഡ് ജില്ലാ ഓഫീസ് - 387, ഇടുക്കി ജില്ലാ ഓഫീസ് - 2, മലപ്പുറം ജില്ലാ ഓഫീസ് (എം.എസ്.പി.)- 562 എന്നിങ്ങനെയാണ് വിവിധ ജില്ലാ ഓഫീസുകളില്‍ നിന്ന് നിയമനശിപാര്‍ശ മെമ്മൊ നല്‍കുന്നവരുടെ എണ്ണം. ഇന്നും നാളെയുമായി(വെള്ളി) ഈ നടപടികള്‍ പൂര്‍ത്തിയാകും.

Also Read- പ്ലാസ്റ്റിക്കിനോട് 'കടക്ക് പുറത്ത്' പറഞ്ഞു സർക്കാർ; നിരോധനം ജനുവരി ഒന്നു മുതൽ

കേരള പബ്ലിക് സര്‍വീസ് കമ്മിഷന്റെ സാങ്കേതിക വിഭാഗം വികസിപ്പിച്ചെടുത്ത ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് ഉദ്യോഗാര്‍ത്ഥികളുടെ ഐഡന്റിഫിക്കേഷന്‍ ഉറപ്പാക്കികൊണ്ടാണ് നിയമനശുപാര്‍ശ കൈമാറിയത്. പിഎസ്‌സി നിയമന ശുപാര്‍ശ ചെയ്യുന്നവരുടെ തിരിച്ചറിയല്‍ ബയോമെട്രിക് സംവിധാനത്തിലൂടെ രേഖപ്പെടുത്തണമെന്ന ദീര്‍ഘനാളത്തെ ആവശ്യമാണ് കമ്മീഷന്‍ നടപ്പാക്കിയത്. കമ്മീഷന്റെ പ്രൊഫൈലിലൂടെ രജിസ്റ്റര്‍ ചെയ്തിട്ടുളള ഭൂരിപക്ഷം ഉദ്യോഗാര്‍ത്ഥികളും അവരുടെ പ്രൊഫൈല്‍ ആധാറുമായി ലിങ്ക് ചെയ്തു കഴിഞ്ഞതായി പിഎസ്‌സി അറിയിച്ചു.

ആധാറുമായി പ്രൊഫൈല്‍ ലിങ്ക് ചെയ്തിട്ടുളള ഉദ്യോഗാര്‍ത്ഥികളുടെ വിരലടയാളം പരിശോധിച്ചുകൊണ്ട് നൂതനസാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ഉദ്യോഗാര്‍ഥികളുടെ തിരിച്ചറിയല്‍ കുറ്റമറ്റ രീതിയില്‍ ഉറപ്പാക്കുന്ന സുരക്ഷാക്രമീകരണങ്ങള്‍ ഇതോടെ കേരള പബ്ലിക് സര്‍വീസ് കമ്മീഷനില്‍ നിലവില്‍ വന്നു. 7 ജില്ലാ ഓഫീസുകളിലായി, 1400ല്‍പ്പരം ഉദ്യോഗാര്‍ഥികളുടെ തിരിച്ചറിയല്‍ ആധാറില്‍ സൂക്ഷിച്ചിട്ടുളള വിവരങ്ങള്‍ പരിശോധിച്ചു ഉറപ്പുവരുത്തി നിയമനശുപാര്‍ശ കൈമാറുന്ന നടപടികള്‍ പൂര്‍ത്തിയായി. അവശേഷിക്കുന്നവര്‍ക്ക് ഈ രീതി അവലംബിച്ചുകൊണ്ട് നാളെ(വെള്ളി) നിയമനശിപാര്‍ശ കൈമാറും.

ഒറ്റത്തവണ പ്രമാണ പരിശോധന, ഓണ്‍ലൈന്‍ പരീക്ഷ, അഭിമുഖം, നിയമന പരിശോധന തുടങ്ങി തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും ഇത്തരത്തില്‍ ബയോമെട്രിക് സംവിധാനത്തിലൂടെ ഉദ്യോഗാര്‍ത്ഥികളുടെ തിരിച്ചറിയല്‍ ഉറപ്പാക്കാനും കമ്മിഷന്‍ തീരുമാനിച്ചിട്ടുണ്ട്.
First published: November 21, 2019, 8:34 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading