• News
  • World Cup 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

എവിടെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നവാസ്? അന്വേഷിക്കാന്‍ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ചു

കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ജി. പൂങ്കുഴലിയുടെ നേതൃത്വത്തിൽ 20 അംഗ പ്രത്യേക അന്വേഷണ സംഘമാണ് രൂപീകരിച്ചിരിക്കുന്നത്.

news18
Updated: June 14, 2019, 8:19 PM IST
എവിടെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ നവാസ്? അന്വേഷിക്കാന്‍ പൊലീസ് പ്രത്യേക സംഘം രൂപീകരിച്ചു
നവാസ്
news18
Updated: June 14, 2019, 8:19 PM IST
തിരുവനന്തപുരം: കാണാതായ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.എസ് നവാസിനെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി. കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരിക്കുന്നത്. തൃക്കാക്കര പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ. സ്റ്റുവര്‍ട്ട് കീലര്‍, പാലാരിവട്ടം പൊലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീജേഷ് പി.എസ് എന്നിവര്‍ ഉള്‍പ്പെടെ 20 പേരെയാണ് സംഘത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി ഡോ. ഷേയ്ക്ക് ദര്‍വേഷ് സാഹിബ്, കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് എസ്.സാക്കറെ എന്നിവര്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുമെന്ന് ഡി.ജി.പി അറിയിച്ചു.

വ്യാഴാഴ്ച പുലര്‍ച്ചെ മുതലാണ് സിഐ നവാസിനെ കാണാതായത്. ഔദ്യോഗിക മൊബൈലിന്റെ സിം കാര്‍ഡും വയര്‍ലസ് സെറ്റും പൊലീസ് സ്റ്റേഷനില്‍ ഏൽപിച്ചിരുന്നു. എ.സി.പിയുടെ മാനസിക പീഡനമാണ് നവാസിന്റെ തിരോധാനത്തിന് കാരണമെന്ന ആരോപണവുമായി അദ്ദേഹത്തിന്റെ ഭാര്യയും രംഗത്തെത്തിയിട്ടുണ്ട്. ജോലി തട്ടിപ്പ് കേസിലെ പ്രതിയെ പിടികൂടിയ വിവരം അറിയിച്ചില്ലെന്ന കാരണത്തില്‍ വയര്‍ലസ് സെറ്റിലൂടെ അസിസ്റ്റന്റ് കമ്മീഷണര്‍ ശകാരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നവാസിനെ കാണാതായത്.

Also Read പൊലീസ് സേനയെ നാണക്കേടിലാക്കി മേലുദ്യോഗസ്ഥരുടെ മാനസിക പീഡനം

First published: June 14, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...