• HOME
  • »
  • NEWS
  • »
  • kerala
  • »
  • Popular Front റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം; കുട്ടിയെ തിരിച്ചറിയാനാകാതെ പൊലീസ്; സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ

Popular Front റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം; കുട്ടിയെ തിരിച്ചറിയാനാകാതെ പൊലീസ്; സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ

സംഭവവുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് പി എ നവാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രകടനത്തിന്റെ അനുമതിയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ലംഘിച്ചതിനാണ് അറസ്റ്റ്

  • Share this:
    ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിക്കിടയിൽ വിദ്വോഷ മുദ്രാവാക്യം മുഴക്കിയ കുട്ടിയെ തിരിച്ചറിയാനാകാതെ പൊലീസ്. കുട്ടിയെ ചുമലിലേറ്റിയ അൻസറിനെ അറസ്‌റ്റ്‌ ചെയ്തെങ്കിലും കുട്ടിയെ സംബന്ധിച്ച് യാതൊരു വിവരവും പൊലീസിന് ലഭിച്ചിട്ടില്ല അതേ സമയം കേസിൽ അറസ്‌റ്റ് രണ്ടായി.

    മതസ്പർധ ഉണർത്തി വിടുന്ന മുദ്രാവാക്യം ഉയർത്തിയ കുട്ടിയുടെ ദൃശ്യങ്ങൾ ചിത്രത്തിൽ വ്യക്തമാണെങ്കിലും കുട്ടിയെ സംബന്ധിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു. കുട്ടിയെ ചുമലിലേറ്റിയ അൻസറിനെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും ചോദ്യം ചെയ്യലിൽ അൻസറിൽ നിന്ന് യാതൊരുവിധ വിവരവും ലഭിച്ചിട്ടില്ല. റാലിക്കിടയിൽ ചുമലിലേറ്റി നടക്കുക മാത്രമാണ് ചെയ്തതെന്നാണ് അൻസറിന്റെ മൊഴി. സംഭവുമായി ബന്ധപ്പെട്ട് നിരവധി PFI പ്രവർത്തകരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തെങ്കിലും രക്ഷകർത്താക്കളെ സംബന്ധിച്ചോ കുട്ടിയെ കുറിച്ചോ സൂചനകൾ ലഭിച്ചിട്ടില്ല.

    സംഭവവുമായി ബന്ധപ്പെട്ട് പോപ്പുലർ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് പി എ നവാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രകടനത്തിന്റെ അനുമതിയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ലംഘിച്ചതിനാണ് അറസ്റ്റ്. മത വിദ്വേഷം ഉണ്ടാക്കുന്ന പ്രവർത്തികൾ പാടില്ലെന്നായിരുന്നു വ്യവസ്ഥ. കേസിൽ ഒന്നാം പ്രതിയാണ് നവാസ്. നവാസിന് പുറമെ കുട്ടിയെ ചുമലിലേറ്റി സഞ്ചരിച്ച PFI പ്രവർത്തകനായ ഈരാറ്റുപേട്ട സ്വദേശി അൻസറിനേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയെ കണ്ടെത്തിയാൽ രക്ഷകർത്താക്കൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ജി ജയദേവ് വ്യക്തമാക്കിയിരുന്നെങ്കിലും കണ്ടെത്താനാകാതെ കുഴങ്ങുകയാണ് പൊലീസ്.

    പോപ്പുലർ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം; കസ്റ്റഡിയിലായ അൻസാർ കുട്ടിയുടെ ബന്ധുവല്ലെന്ന് പൊലീസ്

    പോപ്പുലർ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായ അൻസാർ കുട്ടിയുടെ ബന്ധുവല്ലെന്ന് പൊലീസ്. വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ല. കുട്ടിയെ തോളിലേറ്റി നടന്ന ഈരാറ്റുപേട്ട സ്വദേശി അൻസാർ ബന്ധുവല്ലെന്നും പൊലീസ് വ്യക്തമാക്കി. കൂടുതൽ അന്വേഷണത്തിന് ശേഷം മാത്രമായിരിക്കും മാതാപിതാക്കൾക്കെതിരെ നടപടി ഉണ്ടാകുകയുള്ളുവെന്നും ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എസ് ജയദേവ് വ്യക്തമാക്കിയിട്ടുണ്ട്. കേസ് അന്വേഷണത്തിന്‍റെ ഭാഗമായി ഫോറൻസിക് തെളിവുകൾ ശേഖരിച്ചുവരികയാണ്. സംഘാടകരെ ചോദ്യം ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.

    പോപ്പുലർ ഫ്രണ്ട് റാലിയ്ക്കിടെ മതസ്പർധ വളർത്തുന്ന രീതിയിൽ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ പൊലീസ് ഇന്നലെ കേസെടുത്തിരുന്നു. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തത്. 153 A വകുപ്പ് പ്രകാരം മതസ്പർധ വളർത്തുന്ന കുറ്റം ചെയ്തതിനാണ് കേസ്. കുട്ടിയെ കൊണ്ടുവന്നവരും സംഘാടകരുമാണ് പ്രതികള്‍. കഴിഞ്ഞ ശനിയാഴ്ച ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് നടത്തിയ റാലിയിലാണ് ഒരാളുടെ തോളിലേറ്റി കുട്ടിയെക്കൊണ്ട് പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ചത്.

    Also Read-Popular Front Rally | പോപ്പുലര്‍ ഫ്രണ്ട് റാലി; വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ തിരിച്ചറിഞ്ഞില്ലെന്ന് പൊലീസ്

    ഈ സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനെതിരെ വന്‍ പ്രതിഷേധവും ഉയര്‍ന്നുവന്നതോടെയാണ് പ്രാഥമിക അന്വേഷണം നടത്തി പൊലീസ് കേസടുത്തത്. മുദ്രാവാക്യം വിളിച്ചവർക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി ആലപ്പുഴ ജില്ലാ നേതൃത്വം പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു.
    Published by:Anuraj GR
    First published: