മുംബൈ: യുവതിയുടെ ലൈംഗിക പീഡനപരാതിയിൽ ബിനോയ് കോടിയേരിയുടെ ഡിഎൻഎ പരിശോധന നടത്തണമെന്ന് പൊലീസ്. ഇക്കാര്യം മുംബൈ കോടതിയിൽ പൊലീസ് ആവശ്യപ്പെട്ടു. പിതൃത്വം തെളിയിക്കാൻ ഇത് ആവശ്യമാണ്. ഡിഎൻഎ സാമ്പിൾ ലഭിക്കുന്നതിന് ബിനോയിയെ കസ്റ്റഡിയിൽ എടുക്കാൻ അനുവദിക്കണമെന്നും അന്വേഷണസംഘം ആവശ്യപ്പെട്ടു.
എന്നാൽ, ഡിഎൻഎ പരിശോധനയെ എതിർത്ത് പ്രതിഭാഗം രംഗത്തെത്തി. യുവതിയുടെ പരാതി വ്യാജമെന്നും ഡിഎൻഎ പരിശോധനയുടെ ആവശ്യമില്ലെന്നുമാണ് പ്രതിഭാഗത്തിന്‍റെ വാദം.
അതേസമയം, ലൈംഗിക പീഡന കേസിൽ ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ മുംബൈ സെഷൻസ് കോടതി തിങ്കളാഴ്ച വിധി പറയും. ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടുകയാണ് പരാതിക്കാരിയുടെ ലക്ഷ്യമെന്ന് ബിനോയിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ഇതിനിടെ ഒളിവിൽ പോയ ബിനോയിക്കെതിരെ മുംബൈ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. കേസിൽ കേരള പൊലീസിന് ഒന്നും ചെയ്യാനില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു.
സി ഒ ടി നസീർ ആക്രമണ കേസ്: ഷംസീർ MLAയുടെ മുൻ ഡ്രൈവർ അറസ്റ്റിൽമുംബൈ ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകൻ അശോക് ഗുപ്തയാണ് ബിനോയ് കോടിയേരിക്ക് വേണ്ടി മുംബൈയിലെ ദിൻഡോഷി സെഷൻസ് കോടതിയിൽ ഹാജരായത്. കെട്ടിച്ചമച്ച തെളിവുകൾ വെച്ചാണ് യുവതി പരാതി ഉണ്ടാക്കിയിരിക്കുന്നതെന്ന് ബിനോയിയുടെ അഭിഭാഷകൻ വാദിച്ചു. പണം തട്ടുക മാത്രമാണ് യുവതിയുടെ ലക്ഷ്യം. പരാതിയും എഫ്ഐആറും പരിശോധിച്ചാൽ ബിനോയും യുവതിയും ദമ്പതികളായാണ് ജീവിച്ചിരുന്നതെന്ന് മനസിലാകുമന്നും അതിനാൽ ബലാത്സംഗക്കുറ്റം നിലനിൽക്കില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
ജാമ്യഹർജിയിൽ തിങ്കളാഴ്ച വിധി പറയും. അതിനിടെ ചോദ്യംചെയ്യാൻ കേരളത്തിൽ എത്തിയിട്ടും ബിനോയ് കോടിയേരിയെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ മുംബൈ പൊലീസ് ലൗക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.