• HOME
  • »
  • NEWS
  • »
  • kerala
  • »
  • പ്രതിഷേധങ്ങൾ തുടരുന്നു; നിരോധനാജ്ഞ നീട്ടണമെന്ന് പൊലീസ്

പ്രതിഷേധങ്ങൾ തുടരുന്നു; നിരോധനാജ്ഞ നീട്ടണമെന്ന് പൊലീസ്

sabarimala

sabarimala

  • Last Updated :
  • Share this:
    സന്നിധാനം: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് വിവിധയിടങ്ങളില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ നീട്ടണമെന്ന ആവശ്യവുമായി പൊലീസ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ നാമജപ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് പൊലീസിന്റെ പുതിയ തീരുമാനം. നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയിട്ടും നിരോധിത മേഖലകളില്‍ കടന്നു കയറിയുളള പ്രതിഷേധമാണ് പൊലിസിനെ ഇത്തരത്തില്‍ നിലപാടെടുക്കാന്‍ പ്രേരിപ്പിച്ചത്. പ്രതിഷേധങ്ങളും നിയന്ത്രണങ്ങളും തുടരുമ്പോഴും തീര്‍ഥാടകരുടെ എണ്ണം ഓരോ ദിവസം വര്‍ധിക്കുന്ന കാഴ്ചയാണ് സന്നിധാനത്ത് കാണാന്‍ കഴിയുന്നത്.

    ഇലവുങ്കല്‍, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നീ സ്ഥലങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ജനുവരി 14വരെ നിരോധനാജ്ഞ തുടരണമെന്നായിരുന്നു പൊലീസ് ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പ്രതിഷേധങ്ങളില്‍ അയവുണ്ടാകുകയും നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുകയും ചെയ്തതോടെ നാല് ദിവസം കൂടിമാത്രം നിരോധനജ്ഞ നീട്ടി നല്‍കുക ആയിരുന്നു. ഇത് ഇന്ന് അവസാനിക്കുകയും ചെയ്യും.

    ശബരിമല വിധി നടപ്പാക്കാൻ മാർഗനിർദേശം തേടി പൊലീസ് സുപ്രീം കോടതിയിലേക്ക്

    എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ നാമജപപ്രതിഷേധത്തിന്റെ പശ്ചാത്തലം ചൂണ്ടിക്കാട്ടി നിരോധനാജ്ഞ തുടരണമെന്നാണ് പൊലീസിന്റെ ആവശ്യം. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ക്ക് ഇന്ന് കൈമാറും. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിട്ടും നിരോധിത മേഖലകളിലടക്കം കടന്നുകയറിയുളള പ്രതിഷേധം ചൂണ്ടിക്കാട്ടിയായിരിക്കും പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ഇന്നലെ അവധിദിവസമായിട്ടും ദേവസ്വംബോര്‍ഡിന്റെ പ്രതീക്ഷയ്‌ക്കൊത്ത് തീര്‍ഥാടകര്‍ എത്താതിരുന്നത് വലിയ തിരിച്ചടിയായി. ഈ സാഹചര്യത്തില്‍ പൊലീസ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കണമെന്ന ആവശ്യമാണ് ദേവസ്വം ബോര്‍ഡിനുളളത്.

    'പ്രക്ഷോഭത്തിലൂടെ സുപ്രീം കോടതിയെ എതിർക്കുന്നു'


    തീര്‍ഥാടകരുടെ എണ്ണം വര്‍ധിച്ചതോടെ വലിയ നടപന്തലിന് സമീപത്ത് സ്ത്രീകളും കുട്ടികളുമായി എത്തുന്നവര്‍ക്ക് വിരിവയ്ക്കാനുളള സൗകര്യം പൊലീസ് അനുവദിച്ചിട്ടുണ്ട്. ഇതരസംസ്ഥാന തീര്‍ഥാടകരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതായിട്ടാണ് ഇന്നലെത്തെ കണക്കുകകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ കേരളത്തില്‍ നിന്നുളള തീര്‍ഥാടകരുടെ എണ്ണത്തില്‍ വലിയ കുറവാണ് അനുഭവപ്പെടുന്നത്. എന്തായാലും നിയന്ത്രണങ്ങളിലും നിരോധനാജ്ഞയിലും പൊലീസ് ഇന്ന് സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും.

    First published: