കോഴിക്കോട്: അവസാന പരീക്ഷ കഴിഞ്ഞ് ആൾ പാർപ്പില്ലാത്ത ക്വാർട്ടേഴ്സിനുള്ളിൽ കയറിയ വിദ്യാർഥികളെ പോലീസ് വിരട്ടി ഓടിച്ചു. ചൊവ്വാഴ്ച വൈകുന്നേരം എൻജിഒ ക്വാർട്ടേഴ്സിലാണു സംഭവം. തൊട്ടടുത്ത വിദ്യാലയത്തിലെ കുട്ടികളാണ് ഒഴിഞ്ഞു കിടന്ന ക്വാർട്ടേഴ്സിൽ കയറി സമയം ചെലവഴിച്ചത്. സംഭവം അറിഞ്ഞവർ ചേവായൂർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
Also read-‘കുട്ടികളുടെ ഫോട്ടോ ഉപയോഗിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾ പരസ്യംചെയ്യരുത്’: ബാലാവകാശ കമ്മീഷൻ
പിന്നാലെ സംഭവസ്ഥലത്തെത്തിയ പോലീസ് വിദ്യാർഥികളെ വിരട്ടിയോടിക്കുകയായിരുന്നു. പോലീസ് എത്തിയതറിഞ്ഞ് ചില കുട്ടികൾ ക്വാർട്ടേഴ്സിലെ പൊളിഞ്ഞ ജനൽ വഴി ചാടി രക്ഷപ്പെടുകയും അരമണിക്കൂറിലധികം പോലീസും വിദ്യാർഥികളും ക്വാർട്ടേഴ്സ് പരിസരത്തു ഓടുകയുമായിരുന്നു. ക്വാർട്ടേഴ്സിൽ അനധികൃതമായി കയറിയ സംഭവത്തിൽ ആർക്കെതിരെയും കേസ് എടുത്തിട്ടില്ലെന്ന് ചേവായൂർ പൊലീസ് അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.