തിരുവനന്തപുരം: കൊലപാതകക്കേസ് തെളിയിക്കാന്‍ പോലീസിനെ സഹായിച്ചതിന് കോടതിയുടെ അഭിനന്ദനം ലഭിച്ച പോലീസ് നായ ജെറിക്ക് സേനയുടെ സ്നേഹാദരം. ട്രാക്കര്‍ ഡോഗ് ജെറിയെ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് പോലീസ് ആസ്ഥാനത്ത് ക്ഷണിച്ചുവരുത്തിയാണ് ആദരിച്ചത്. സംസ്ഥാന പോലീസ് മേധാവി, ഡി.ജി.പിയുടെ കമന്റേഷന്‍ മെഡല്‍ ജെറിയെ അണിയിച്ചു. പോലീസ് നായയുടെ ഹാന്റ്ലര്‍മാരായ വിഷ്ണു ശങ്കര്‍. വി. എസ്, അനൂപ്. എം. വി എന്നിവര്‍ക്ക് എ. ഡി. ജി. പി മനോജ് എബ്രഹാം ക്യാഷ് അവാര്‍ഡ് സമ്മാനിച്ചു. ബറ്റാലിയന് ഡി. ഐ. ജി പി. പ്രകാശും ചടങ്ങില്‍ സംബന്ധിച്ചു.
കടയ്ക്കാവൂരില്‍ വീട്ടമ്മ കൊല്ലപ്പെട്ട കേസ് അന്വേഷിക്കുന്നതിന് പോലീസിനെ സഹായിച്ച ജെറിയെ കോടതി അഭിനന്ദിച്ചിരുന്നു. ലാബ്രഡോര്‍ റിട്രീവര്‍ ഇനത്തില്‍പെട്ട ജെറി 2016 ലാണ് തിരുവനന്തപുരം റൂറല്‍ പോലീസിന്റെ ഭാഗമായത്. അഞ്ചുവര്‍ഷത്തെ സേവനത്തിനിടെ പാലോട്, കിളിമാനൂര്‍ പോലീസ് സ്റ്റേഷന് പരിധിയിലെ മൂന്ന് കൊലപാതകക്കേസുകള്‍ ഉള്‍പ്പെടെ നിരവധി കേസുകള്‍ തെളിയിക്കാന്‍ ജെറി സഹായിച്ചു. മികച്ച ട്രാക്കര്‍ ഡോഗിനുളള മെഡല്‍ നേരത്തെ ജെറിക്ക് ലഭിച്ചിട്ടുണ്ട്.
![]()
പൊലീസ് ഡോഗ് സ്ക്വാഡിലെ ഒരു നായയെ കോടതി അഭിനന്ദിക്കുന്നത് അത്യപൂർവ്വമായ കാര്യമാണ്. ലൈംഗികാക്രമണം ചെറുത്ത കടയ്ക്കാവൂർ സ്വദേശിനിയായ വീട്ടമ്മയെ 2016 ഡിസംബറിൽ കൊലപ്പെടുത്തിയ കേസിലെ പ്രതി മണികണ്ഠനിലേക്ക് പൊലീസിനെ എത്തിക്കാൻ വഴികാട്ടിയായത് ജെറിയായിരുന്നു. കൊലപാതകം നടന്നതിന്റെ പിറ്റേ ദിവസം വീട്ടമ്മയുടെ വീട്ടിലെ കിണറ്റിൻകരയിൽ കണ്ട വെട്ടുകത്തിയിൽനിന്ന് മണം പിടിച്ചു നേരെ എത്തിയത് മണികണ്ഠന്റെ വീട്ടിലായിരുന്നു. ഇതോടെയാണ് പൊലീസിന് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്.
പാലോട് കൃഷ്ണനാശാരി കൊലക്കേസാണ് ജെറിയുടെ ഇടപെടൽ നിർണായകമായ മറ്റൊരു സംഭവം. സംഭവസ്ഥലത്തുനിന്ന് ലഭിച്ച തോർത്ത് മണംപിടിച്ച് അര കിലോമീറ്ററിലേറെ ഓടിയാണ് ജെറി പ്രതിയുടെ വീട്ടിലെത്തിയത്. അവിടെ കൊലയ്ക്ക് ഉപയോഗിച്ച പൈപ്പും ജെറി പൊലീസിന് കാട്ടിക്കൊടുത്തു. കിളിമാനൂരിലെ ഒരു കൊലക്കേസിൽ ചെരുപ്പ് മണപ്പിച്ചാണ് ജെറി പ്രതിയുടെ വീട്ടിലെത്തിയത്. കൂടാതെ വർക്കലയിൽ ഗുരുമന്ദിരം തകർത്ത കേസിലും കിളിമാനൂരിൽ കട കത്തിച്ച കേസിലും പ്രതികളെ പിടികൂടാൻ സഹായിച്ചത് ജെറിയായിരുന്നു.
ഒരു നായയെ വന്ധ്യംകരിക്കാൻ 1941 രൂപ! ; 'എബിസി' പദ്ധതിക്കായി കുടുംബശ്രീ വഴി സർക്കാർ ചെലവിട്ടത് 13 കോടി രൂപതെരുവ് നായ്ക്കളുടെ വന്ധ്യം കരണത്തിനായി സർക്കാർ ചെലവിടുന്ന തുക കേട്ടാൽ ഞെട്ടും. ഒരു നായക്ക് 1941 രൂപയാണ് ചെലവ്. 67,034 തെരുവ് നായ്ക്കളുടെ വന്ധ്യം കരണത്തിന് കുടുംബശ്രീ മിഷൻ വഴി ചെലവിട്ടത് 13,01,58,909 രൂപയാണ്. മുൻ പൂഞ്ഞാർ എംഎൽഎ പി സി ജോർജിന്റെ ജനുവരിയിലുള്ള ചോദ്യത്തിന് അന്നത്തെ മൃഗസംരക്ഷണ മന്ത്രി കെ രാജു നിയമസഭയിൽ നൽകിയ മറുപടിയാണിത്.
Also Read-
വലത്തേ കൈ കൊണ്ട് കിറ്റ്; ഇടത്തേ കൈ കൊണ്ട് ഫൈൻ; സർക്കാരിനെ പരിഹസിച്ച് കുഞ്ഞാലിക്കുട്ടിഅനിമൽ ബർത്ത് കൺട്രോൾ പദ്ധതിവഴിയാണ് തദ്ദേശ സ്ഥാപനങ്ങൾ തെരുവ് നായ്ക്കളെ വന്ധ്യം കരിക്കുന്നത്. കുടുംബ ശ്രീ യൂണിറ്റുകളാണ് പദ്ധതി നടപ്പാക്കുന്ന അംഗീകൃത ഏജൻസികൾ. അടിസ്ഥാന സൗകര്യങ്ങൾ മൃഗസംരക്ഷണ വകുപ്പ് നൽകും. ആവശ്യമായ തുക നീക്കിവെക്കുന്നത് അതാത് തദ്ദേശ സ്ഥാപനങ്ങളാണ്.
ദിവസങ്ങൾക്ക് മുൻപ് തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിനായി കുടുംബശ്രീക്ക് സർക്കാർ ഫണ്ട് നൽകുന്നത് ഹൈക്കോടതി തടഞ്ഞിരുന്നു. കുടുംബശ്രീക്ക് ദേശീയ മൃഗക്ഷേമ ബോർഡിന്റെ അംഗീകാരമുണ്ടോയെന്നും വന്ധ്യംകരണ നടപടികൾക്കുള്ള പരിശീലനം ഇവർക്ക് ലഭിച്ചിട്ടുണ്ടോയെന്നും സർക്കാർ അറിയിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. അടിമലത്തുറയിൽ ബ്രൂണോയെന്ന വളർത്തു നായയെ തല്ലിക്കൊന്ന സംഭവത്തെത്തുടർന്ന് ഹൈക്കോടതി സ്വമേധയാ പരിഗണിക്കുന്ന ഹർജിയിലാണ് ഉത്തരവ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.