• HOME
  • »
  • NEWS
  • »
  • kerala
  • »
  • പൊലീസ് ജീപ്പിടിച്ച് രണ്ടു യുവാക്കൾ മരിച്ച സംഭവത്തിൽ പൊലീസ് ഡ്രൈവർ അറസ്റ്റിൽ

പൊലീസ് ജീപ്പിടിച്ച് രണ്ടു യുവാക്കൾ മരിച്ച സംഭവത്തിൽ പൊലീസ് ഡ്രൈവർ അറസ്റ്റിൽ

ആലപ്പുഴ ബീച്ചിൽ പുതുവത്സരാഘോഷത്തിനെത്തിയ യുവാക്കളാണ് പൊലീസ് ജീപ്പ് ഇടിച്ച് മരിച്ചത്

  • Share this:

    ആലപ്പുഴ: പുതുവത്സരദിനത്തില്‍ നിയന്ത്രണംവിട്ട പൊലീസ് ജീപ്പ് സ്‌കൂട്ടറിലടിച്ച് രണ്ട് യുവാക്കള്‍ മരിച്ച സംഭവത്തില്‍ പൊലീസ് ഡ്രൈവര്‍ അറസ്റ്റിലായി. ആലപ്പുഴ എആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ വിഷ്ണുദാസിനെയാണ് (32) നോര്‍ത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. മനഃപൂര്‍വമല്ലാത്ത നരഹത്യയും അപകടകരമായി വാഹനം ഓടിച്ചതിനുമുള്ള കുറ്റത്തിനാണ് വിഷ്ണുദാസിനെ അറസ്റ്റ് ചെയ്തത്.

    ആലപ്പുഴ തലവടിയിൽ ഡിസിആർബി ഡിവൈഎസ്പിയുടെ വാഹനം സ്കൂട്ടറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ കോട്ടയം സ്വദേശി ജസ്റ്റിൻ, കുമരകം സ്വദേശി അലക്സ് എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 3.30നാണ് അപകടം സംഭവിച്ചത്.

    ബീച്ചിലെ ഡ്യൂട്ടികഴിഞ്ഞ് ഡിവൈഎസ്പിയെ കോട്ടയം ചിങ്ങവനത്തെ താമസസ്ഥലത്ത് എത്തിച്ചശേഷം തണ്ണീര്‍മുക്കം വഴി ആലപ്പുഴയിലേക്ക് മടങ്ങവെ നിയന്ത്രണംവിട്ട പൊലീസ് ജീപ്പ് ജസ്റ്റിനും അലക്‌സും സഞ്ചരിച്ച ഇരുചക്രവാഹനത്തിൽ ഇടിക്കുകയായിരുന്നു. ആലപ്പുഴ ബീച്ചിൽ പുതുവത്സരാഘോഷത്തിനെത്തിയതായിരുന്നു യുവാക്കൾ.

    Also Read- ആലപ്പുഴയില്‍ പൊലീസ് ജീപ്പ് ഇരുചക്രവാഹനവുമായി കൂട്ടിയിടിച്ച് രണ്ടു യുവാക്കൾ മരിച്ചു

    അപകടം നടക്കുമ്പോൾ ഡ്രൈവറായ വിഷ്മുദാസ് മാത്രമാണ് ജീപ്പിലുണ്ടായിരുന്നതെന്നാണ് വിവരം. ഇയാള്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമികനിഗമനം. ഇടിയുടെ ആഘാതത്തില്‍ റോഡരികിലെ വീടിന്റെ മതിലും തകര്‍ന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്.

    Published by:Anuraj GR
    First published: