നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • വോട്ട് മാറിയെന്ന് പരാതി; യുവാവിനെതിരെ കള്ളവോട്ടിന് കേസെടുത്തു

  വോട്ട് മാറിയെന്ന് പരാതി; യുവാവിനെതിരെ കള്ളവോട്ടിന് കേസെടുത്തു

  വോട്ട് ചെയ്ത സ്ഥാനാർഥിയുടെ പേരും ചിഹ്നവുമല്ല വിവിപാറ്റ് യന്ത്രത്തിൽ കണ്ടതെന്നായിരുന്നു യുവാവിന്റെ പരാതി

  ന്യൂസ് 18

  ന്യൂസ് 18

  • Share this:
   കൊല്ലം: വോട്ടിങ് യന്ത്രത്തിൽ രേഖപ്പെടുത്തിയ വോട്ട് മാറിയെന്ന് പരാതിപ്പെട്ട യുവാവിനെതിരെ കള്ളവോട്ട് ചെയ്തെന്ന പേരിൽ കേസെടുത്തു. കൊല്ലം ലോക്സഭ മണ്ഡലത്തിലെ ചവറ നിയോജകമണ്ഡലത്തിൽപ്പെട്ട വോട്ടറായ പന്മന പോരൂക്കര സ്വദേശി ഷംനാദിനെതിരെയാണ് കേസെടുത്തത്.

   പന്മന ചിറ്റൂർ ഗവ. യുപി സ്കൂളിലെ രണ്ടാം നമ്പർ ബൂത്തിൽ താൻ രേഖപ്പെടുത്തിയ വോട്ട് മാറി പതിഞ്ഞുവെന്ന് പരാതിപ്പെട്ടതിനെ തുടർന്നാണ് ഷംനാദിനെതിരെ കേസെടുത്തത്. പ്രിസൈഡിംഗ് ഓഫീസറുടെ റിപ്പോർട്ട് പ്രകാരമാണ് കേസെടുത്തത്. ചവറ പൊലീസ് കസ്റ്റഡിയിലെടുത്ത ഷംനാദിനെ പിന്നീട് ജാമ്യത്തിൽ വിട്ടു.

   Also read: സാനിറ്ററി നാപ്കിൻ സൗജന്യം; വനിതാ ബൂത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷന്റെ സമ്മാനം

   താൻ വോട്ട് ചെയ്ത സ്ഥാനാർഥിയുടെ പേരും ചിഹ്നവുമല്ല വിവിപാറ്റ് യന്ത്രത്തിൽ കണ്ടതെന്നായിരുന്നു ഷംനാദിന്റെ പരാതി. ഇതേതുടർന്ന് ഷംനാദിന് വീണ്ടും വോട്ട് ചെയ്യാനുള്ള അവസരം നൽകുകയായിരുന്നു. എന്നാൽ രണ്ടാമത്തെ വോട്ട് കൃത്യമായി തന്നെ രേഖപ്പെടുത്തിയതായി തെളിഞ്ഞതോടെ പരാതി വ്യാജമാണെന്ന് ഉദ്യോഗസ്ഥർ വിലയിരുത്തിയതിനെ തുടർന്നാണ് പൊലീസ് കേസെടുത്തത്.
   First published: